എന്റെ ചോര തന്നെ എതിരെ നിന്നപ്പോള്‍ വിഷമം! മുന്‍ഭാര്യയേയും മകളേയും പറ്റി മിണ്ടരുതെന്ന് കോടതി

മുന്‍ഭാര്യയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത നടന്‍ ബാലയ്ക്ക് ജാമ്യം അനുവദിച്ചു. ഉപാധികളോടെയുള്ള ജാമ്യമാണ് അനുവദിച്ചിരിക്കുന്തന്. മുന്‍ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല, ഇരുവരേയും ബന്ധപ്പെടാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബാല എത്തി.

കേസും കോടതി കയറേണ്ടി വന്നതും വേദനിപ്പിക്കുന്നതല്ല, എന്നാല്‍ സ്വന്തം ചോര തന്നെ തനിക്കെതിരെ വന്നുവെന്നത് വേദനിപ്പിച്ചുവെന്നാണ് ബാല പറയുന്നത്.

Bala

''മൂന്നാഴ്ച മുമ്പ് ഞാനൊരു കാര്യം പറഞ്ഞിരുന്നു. എന്റെ മകളെ ഞാന്‍ ബഹുമാനിക്കുന്നു. ഇനിയൊരിക്കലും അവളെക്കുറിച്ച് സംസാരിക്കില്ലെന്ന് പറഞ്ഞിരുന്നു. മൂന്നാഴ്ചയായി ആ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്. ഇനിയും പാലിക്കും. പക്ഷെ ഇന്ന് ഇവിടെ വരേണ്ടി വന്നു. അറസ്റ്റ് ആയതും കോടതിയില്‍ വരേണ്ടി വന്നതുമൊക്കെ എല്ലാവരും ചാനലുകളിലൂടെ കണ്ടിട്ടുണ്ടാകും. ഇതൊന്നും എനിക്ക് വലിയ വേദനയല്ല. അതിനേക്കാളും വലിയ വേദനയാണ് എന്റെ ചോര തന്നെ എനിക്കെതിരെ വന്നു. അത് വേദനിപ്പിച്ചു. ഇതേക്കുറിച്ച് ഇനിയൊന്നും സംസാരിക്കില്ല. ചോദ്യങ്ങളുമായി ആരും എന്റെ വീട്ടിലേക്ക് വരേണ്ടതില്ല.'' എന്നാണ് ബാല പറഞ്ഞത്.

സത്രീത്വത്തെ അപമാനിക്കല്‍, സോഷ്യല്‍ മീഡിയയിലൂടെ തന്നേയും മകളെയും അപമാനിക്കുന്നു, സൈ്വര്യ ജീവിതം കെടുത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മുന്‍ ഭാര്യ ബാലയ്‌ക്കെതിരെ പരാതി നല്‍കിയത്. താരത്തിന് പുറമെ ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും കേസിലെ പ്രതികളാണ്. അറസ്റ്റിന് പിന്നാലെ ബാല മുന്‍ ഭാര്യയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. വൈദ്യ പരിശോധനയ്ക്കായി കൊണ്ടു പോകവെയായിരുന്നു താരം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഈ വിഷയത്തില്‍ ഇനി സംസാരിക്കില്ലെന്ന് പറഞ്ഞതാണ്. എന്നാലിപ്പോള്‍ മുന്‍ ഭാര്യ തനിക്കെതിരെ നീക്കം നടത്തുകയാണെന്നാണ് ബാല പറഞ്ഞത്. മൂന്നാഴ്ച മുമ്പ് ഇതേക്കുറിച്ച് ഞാന്‍ സംസാരിക്കില്ലെന്ന് പറഞ്ഞതാണ്. എന്റെ വാക്ക് വാക്കായിരിക്കും. ഇപ്പോള്‍ ആരാണ് കളിക്കുന്നത്. കുടംബത്തെ വലിച്ചിഴയ്ക്കരുതെന്ന് പറഞ്ഞു. ഇപ്പോള്‍ കുടുംബത്തെ ആരാണ് കൊണ്ട് വന്നിരിക്കുന്നത്. ഇത് വാശിയല്ലെന്നും ബാല പറഞ്ഞിരുന്നു. നിങ്ങള്‍ തീരുമാനിക്ക്. എന്തിന് വേണ്ടിയാണ് ഞാന്‍ അനുഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം,എന്നും ബാല പറഞ്ഞിരുന്നു.

Bala

കഴിഞ്ഞ കുറച്ച് നാളുകളായി ബാലയും മുന്‍ ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ബാല ഒരു അഭിമുഖത്തില്‍ മുന്‍ ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും നടത്തിയ പരാമര്‍ശങ്ങളോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിന്നാലെ ബാലയ്‌ക്കെതിരെ മകള്‍ രംഗത്തെത്തി. ബാല തന്നേയും അമ്മയേയും ഉപ്രദവിച്ചിരുന്നുവെന്നും തനിക്ക് അച്ഛനെ കാണണ്ടെന്നും മകള്‍ പറഞ്ഞു. ഇതിന് മറുപടിയുമായി ബാലയെത്തി. പിന്നാലെ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ രംഗത്തെത്തുകയായിരുന്നു.

ബാല തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി മുന്‍ ഭാര്യ വെളിപ്പെടുത്തി. താന്‍ ബാലയുടെ ആദ്യ ഭാര്യയല്ലെന്നും ആദ്യ വിവാഹത്തിന്റെ കാര്യം മറച്ചുവച്ചാണ് ബാല തന്നെ വിവാഹം കഴിച്ചതെന്നും മുന്‍ഭാര്യ തുറന്നു പറഞ്ഞു. പിന്നാലെ താന്‍ ഇനി ഈ വിഷയത്തില്‍ സംസാരിക്കില്ലെന്ന് പറഞ്ഞ് ബാലയും രംഗത്തെത്തിയിരുന്നു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X