ഉടന്‍ വിവാഹം കഴിക്കും, കുട്ടിയെ കാണാന്‍ ആരും വരരുത്; 250 കോടി സ്വത്ത് ആര്‍ക്കെന്ന് തീരുമാനിക്കും
തനിക്കെതിരെ പ്രബലരായ ആരോ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടന്‍ ബാല. തന്റെ വീട്ടിലേക്ക് കടന്നു കയറാന്‍ കഴിഞ്ഞ ദിവസം ഒരു യുവാവും സ്ത്രീയും ശ്രമിച്ച സംഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബാല. തന്റെ സ്വത്ത് വിവരം പുറത്ത് വന്നത് മുതല്‍ താന്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായും താരം പറയുന്നു. അതേസമയം താന്‍ ഉടനെ വിവാഹിതനാകുമെന്നും ബാല പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്.
''രാവിലെ ഒരാളും സ്ത്രീയും കുട്ടിയും വന്നു. സഹായത്തിന് വന്നവരാണെങ്കില്‍ ഫോണില്‍ വിളിച്ചേനെ. വെളുപ്പാന്‍കാലത്ത് 3.40 ന് വരുന്നവര്‍ പരിചയമുള്ളവരാണെങ്കില്‍ ഫോണില്‍ വിളിക്കുമല്ലോ അതുണ്ടായിട്ടില്ല. ഒരു സ്ത്രീയും കുട്ടിയും ഉള്ളതിനാല്‍ സഹായത്തിന് വന്നതാകാമെന്നാണ് പറയുന്നത്. ആരായാലും ബെല്‍ അടിക്കില്ലേ. നേരേ വന്ന് വാതില്‍ തുറക്കാന്‍ നോക്കുമോ? ബെല്‍ അടിക്കാതെ അകത്ത് കയറാന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ അവരെ കാണുകയും സംസാരിക്കുകയും ചെയ്ത് വഴക്കായെന്ന് വെക്കുക. അവരുടെ കയ്യിലൊരു കുഞ്ഞൊക്കെയുള്ള സ്ഥിതിയ്ക്ക് അത് വേറെ കേസ് ആകും'' ബാല പറയുന്നു.

''അവര്‍ ആരെന്ന് എനിക്ക് അറിയില്ല. 3.40ന് സഹായം ചോദിക്കുമോ? അത് എന്നെ ബുദ്ധിമുട്ടിക്കുന്നതാകില്ലേ? അത്രയും അത്യാവശ്യമാണെങ്കില്‍ എന്റെ സെക്യൂരിറ്റി ഗാര്‍ഡിനോട് പറഞ്ഞാല്‍ അവര്‍ വന്ന് എന്നെ വിളിക്കുമല്ലോ. അവരുടെ കണ്ണ് വെട്ടിച്ചാണ് വന്നത്. നേരെ വന്ന് വാതില്‍ തുറക്കാന്‍ നോക്കുകയാണ്. എന്റെ അയല്‍വാസി രാവിലെ നാല് മണിയ്ക്ക് നടക്കാന്‍ പോകുന്നതാണ്. അദ്ദേഹത്തെ ഇവര്‍ കാണുന്ന വിഷ്വലുമുണ്ട്. അദ്ദേഹത്തെ കാണുമ്പോള്‍ അവര്‍ പേടിക്കുന്നുണ്ട്. ഇതാണ് സത്യം. ഇനി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യണ്ട.'' എന്നും ബാല പറയുന്നു.
''അച്ഛന്‍ മരിച്ച ശേഷം അദ്ദേഹത്തിന്റെ 250 കോടിയുടെ സ്വത്തുക്കള്‍ എന്റെ പേരിലേക്ക് വന്നതായി ഡിസംബറില്‍ വാര്‍ത്ത പുറത്ത് വന്നിരുന്നു. ആ വാര്‍ത്ത പുറത്ത് വന്നത് മുതല്‍ എനിക്ക് മനസമാധാനമില്ല. ആരുടേയും പേര് ഞാന്‍ പറയുന്നില്ല. ചെന്നൈയിലുള്ള എന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും എനിക്ക് സംശയിക്കില്ല. ഞാന്‍ മൂന്ന് നാല് ആഴ്ചയായി മിണ്ടാതിരിക്കുകയാണ്. പതിനാല് വര്‍ഷത്തിന് കഴിഞ്ഞ ഒരു വര്‍ഷമായി നന്നായി ജീവിക്കുകയാണ്. മൂന്ന് നേരം ഭക്ഷണവും നല്ല ഉറക്കവുമുണ്ട്. നാളെ ഞാനും കുടുംബജീവിതത്തിലേക്ക് കടക്കും. ഇതിന്റെ പുറകില്‍ ആരാണെന്ന് അറിയില്ല. പൊലീസ് പറയണം'' .

ഇത് ആദ്യത്തെ സംഭവമാണ്. പ്ലാന്‍ ചെയ്തുള്ള സംഭവമാണ്. കുറച്ച് സമയം കഴിഞ്ഞാല്‍ ഞാന്‍ ഇവിടെ നിന്നും മാറും. ഏത് സംസ്ഥാനം എന്ന് ചോദിക്കരുത്. എനിക്ക് കേരളം ഒരുപാട് ഇഷ്ടമാണ്. എനിക്കും കുടുംബം വേണം. എന്റെ അച്ഛന്‍ മരിക്കുമ്പോള്‍ വിശ്വസിച്ച് തന്നത് മനസിലാക്കി നന്മ ചെയ്യണം. അതിന്റെ രജിസ്‌ട്രേഷന്‍ നടക്കണം. അതിനെ തടയാന്‍ ആര് ശ്രമിച്ചാലും നടക്കില്ല. ഇതിന് പിന്നില്‍ പവര്‍ഫുള്‍ ആയ ആളുകളുണ്ടാകും. ചെറിയ ആളുകള്‍ക്കിത് ചെയ്യാനാകില്ല. എന്നെക്കുറിച്ച് നന്നായി അറിയുന്നവരാണ്. ഭീഷണി കോള്‍ വന്നിരുന്നുവെന്നും താരം പറയുന്നു.
വര്‍ഷങ്ങളായി കൂടെ ഉള്ളവര്‍ ഓരോരുത്തരായി എനിക്കെതിരെ തിരിയുകയാണ്. അവര്‍ക്ക് പണം നല്‍കുകയാണ്. എന്റെ കാര്യത്തില്‍ എനിക്ക് വ്യക്തതയുണ്ട്. ഞാന്‍ നൂറ് ശതമാനം ഉറപ്പായും ഉടനെ വിവാഹം കഴിക്കും. എന്റെ സ്വത്ത് ആര്‍ക്ക് പോകണം എന്ന് ഞാന്‍ തീരുമാനിക്കും. ഞാന്‍ ആശുപത്രി കെട്ടും. ഇനി വെറുതെ കൊടുക്കണമെങ്കില്‍ കൊടുക്കും. തീരുമാനം എന്റേതാണ്. എനിക്ക് മനസാമാധാനം വേണം. ഭാര്യയും കുട്ടിയും വേണം. എന്റെ കുടുംബ ജീവിതത്തിലേക്ക് ആരും കടന്നു വരരുത്. നാളെ എനിക്ക് കുഞ്ഞ് ജനിച്ചാല്‍ മീഡിയയില്‍ നിന്നും ആരും കാണാന്‍ വരരുതെന്നും ബാല പറയുന്നുണ്ട്.


Click it and Unblock the Notifications