ആറ് മാസത്തിന് ശേഷം മാറ്റവുമായി എലിസബത്ത്, സര്‍പ്രൈസുമായി വീഡിയോ: ബാലയെവിടെ?
ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും മലയാളികള്‍ തങ്ങളില്‍ ഒരാളെ പോലെ സ്വീകരിച്ച നടനാണ് ബാല. ബിഗ് ബിയിലെ മുരുകനായി മലയാളി മനസില്‍ ഇടം നേടിയ ബാല ഇന്നും ജനപ്രീയ താരമാണ്. സിനിമയില്‍ നിന്നുമെടുത്ത ഒരിടവേളയ്ക്ക് ശേഷം ഈയ്യടുത്ത് ശക്തമായി തന്നെ ബാല തിരികെ വരികയും ചെയ്തു. സിനിമയിലെ പ്രകടനത്തേക്കാള്‍ ബാലയുടെ ഓഫ് സ്‌ക്രീന്‍ ജീവിതമാണ് വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്.
ബാലയെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഭാര്യ എലിസബത്ത്. ബാലയ്‌ക്കൊപ്പം എപ്പോഴും എലിസബത്തുണ്ടാകും. ബാലയുടെ അഭിമുഖങ്ങളില്‍ പോലും എലിസബത്തിന്റെ എന്‍ട്രി മസ്റ്റാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഈയ്യടുത്ത് സ്റ്റാര്‍ മാജിക്കിലേക്കും ബാലയ്‌ക്കൊപ്പം എലിസബത്തെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ബാല. എലിസബത്തും സോഷ്യല്‍ മീഡിയയിലെ താരമാണ്. ബാലയുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ആളായിരുന്നു എലിസബത്ത്. ഫെയ്‌സ്ബുക്കിലൂടേയും യൂട്യൂബിലൂടേയുമെല്ലാം എലിസബത്ത് നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ എലിസബത്ത് പങ്കുവച്ചൊരു വീഡിയോ ആരാധകരുടെ ശ്രദ്ധ നേടുകയാണ്.
ഈയ്യടുത്തായിരുന്നു ബാലയുടെ ആരോഗ്യസ്ഥിതി മോശമാകുന്നത്. കരള്‍ രോഗത്തെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയിലെത്തിക്കുന്നത്. തുടര്‍ന്ന് ബാലയ്ക്ക് സര്‍ജറി നടത്തേണ്ടി വന്നിരുന്നു. വലിയ വാര്‍ത്തയായി മാറിയതായിരുന്നു സംഭവം. അന്ന് ബാലയ്‌ക്കൊപ്പം താങ്ങായി എലിസബത്ത് കൂടെ തന്നെയുണ്ടായിരുന്നു. ബാലയുടെ ഭാര്യ എന്നതിലുപരിയായി ഡോക്ടര്‍ ആണ് എലിസബത്ത്.
കഴിഞ്ഞ ദിവസമാണ് എലിസബത്ത് തന്റെ പിറന്നാള്‍ ആഘോഷിച്ചത്. തന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം സ്വന്തം വീട്ടില്‍ വച്ചായിരുന്നു എലിസബത്ത് പിറന്നാള്‍ ആഘോഷിച്ചത്. പിന്നാലെ എലിസബത്ത് ഒരു സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ്. താരപത്‌നി പങ്കുവച്ച വീഡിയോ ചര്‍ച്ചയാവുകയാണ്. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം തന്റെ നാട്ടിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിയതാണ് എലിസബത്ത്. മുടി അല്‍പ്പം മുറിച്ച് സ്മൂത്തനിങ് ചെയ്യുകയായിരുന്നു എലിസബത്ത്.
അതേസമയം എലിസബത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ ബാലയില്ലാത്തത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. കൂടാതെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എലിസബത്തിന്റെ വീഡിയോകളിലെ ബാലയുടെ അസാന്നിധ്യം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് എലിസബത്ത് പങ്കുവച്ച ഒരു പോസ്റ്റും വീഡിയോയുമാണ് അതിന്റെ പ്രധാന കാരണം. താന്‍ ഒരു വിഷമത്തിലാണെന്നും തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുമാണ് പോസ്റ്റില്‍ എലിസബത്ത് പറയുന്നത്.

താന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം സ്വന്തം വീട്ടിലാണെന്ന് പറഞ്ഞ് വീഡിയോയും പങ്കിടുകയും ചെയ്തിരുന്നു. താന്‍ അത്ര നല്ല മൂഡിലല്ല, ഒരുപാട് പേര്‍ ഈ വിഷമഘട്ടത്തില്‍ തന്നെ സഹായിക്കാന്‍ ഉണ്ടെന്നുമാണ് വീഡിയോയില്‍ എലിസബത്ത് പറയുന്നത്. പിന്നാലെ പള്ളി പെരുന്നാളിന്റെയും സ്വന്തം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെയുമെല്ലാം വീഡിയോകളുമായി എലിസബത്ത് എത്തി. എന്നാല്‍ ഇതില്‍ ഒന്നും ബാലയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അതോടെ ബാല എവിടെയെന്ന ചോദ്യങ്ങളുമായി ആരാധകര്‍ എത്തുകയായിരുന്നു. എന്നാല്‍ തന്റെ പോസ്റ്റിന് പിന്നിലെ കാരണമോ ബാലയുടെ അസാന്നിധ്യത്തിന്റെ കാരണമോ എലിസബത്ത് ഇതുവരേയും വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications