'എനിക്കും കുടുംബത്തിനും വേണ്ടി ദയവായി പ്രാർത്ഥിക്കൂ; ഇതെങ്ങനെ പറയണമെന്ന് അറിയില്ല'; കുറിപ്പുമായി എലിസബത്ത്
മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്ത നടനാണ് ബാല. ജന്മം കൊണ്ട് മലയാളി അല്ലെങ്കിലും മലയാളി പ്രേക്ഷകരെല്ലാം തങ്ങളിലൊരാളായി കാണുന്ന നടനാണ് അദ്ദേഹം. ബാലയുടെ പങ്കാളി എലിസബത്ത് ഉദയനും ഇന്ന് പ്രേക്ഷകർക്ക് സുപരിചിതയാണ്. ഡോക്ടറായ എലിസബത്ത് സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ എലിസബത്ത് പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ പ്രേക്ഷക ശ്രദ്ധനേടാറുണ്ട്. ബാലയുമായുള്ള വിവാഹശേഷമാണ് എലിസബത്ത് യൂട്യുബിൽ സജീവമാകുന്നത്.
അടുത്തിടെ എലിസബത്ത് പങ്കുവച്ച വീഡിയോകളൊക്കെ വളരെയധികം ശ്രദ്ധനേടിയിരുന്നു. കരൾ രോഗത്തെ തുടർന്ന് ബാല ചികിത്സയിൽ കഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിലൂടെ അപ്പപ്പോ ആരാധകർക്ക് വിവരങ്ങൾ നൽകിയിരുന്നത് എലിസബത്താണ്. ബാല ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം നടനൊപ്പം ചെയ്ത വീഡിയോകളൊക്കെയും ശ്രദ്ധനേടുകയുണ്ടായി. വര്‍ക്കൗട്ട്, ഡയറ്റ് തുടങ്ങിയ വിഷയങ്ങളിലുള്ള വീഡിയോകളാണ് എലിസബത്ത് കൂടുതലായും പങ്കുവയ്ക്കാറുള്ളത്.

ഒപ്പം അതാത് ദിവസം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള ഡെയ്‌ലി വ്ലോഗ്സും എലിസബത്ത് പങ്കുവയ്ക്കാറുണ്ട്. ദിവസേന ഒന്ന് രണ്ടു വിഡിയോകളെങ്കിലും എലിസബത്തിന്റെ ചാനലിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ എലിസബത്ത് പങ്കുവെച്ചോരു പോസ്റ്റാണ് വൈറലായി മാറുന്നത്. 'എനിക്കും കുടുംബത്തിനും വേണ്ടി ദയവായി പ്രാർത്ഥിക്കൂ. എനിക്ക് അറിയില്ല ഇതെങ്ങനെ പറയണമെന്ന്. പ്രാർത്ഥന വേണം', എന്നാണ് എലിസബത്ത് ഉദയന്റെ പോസ്റ്റ്.
നിരവധി പേരാണ് കാര്യം തിരക്കിക്കൊണ്ട് കമന്റ് ചെയ്യുന്നത്. ജൂനിയർ ബാല എത്താൻ പോകുന്നുണ്ടോ, അതോ ബാലക്ക് എന്തെങ്കിലും പറ്റിയോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ജൂനിയർ ബാല അല്ലെന്ന് എലിസബത്ത് മറുപടി നൽകിയിട്ടുണ്ട്. എന്നാൽ എന്താണ് സംഭവം എന്ന കാര്യത്തിൽ അവർ വിശദീകരണം നൽകിയിട്ടില്ല.
അടുത്തിടെ ബാലയും എലിസബത്തും ഒന്നിച്ച് നിരവധി സ്റ്റേജ് പരിപാടികളും അഭിമുഖങ്ങളിലുമെല്ലാം എത്തിയിരുന്നു. പരിപാടികളിൽ എല്ലാം എലിസബത്തിന് സംസാരിക്കാനും പാട്ട് പാടാനുമൊക്കെയുള്ള അവസരങ്ങൾ ബാല നൽകുകയുണ്ടായി. ഇവർ ഒന്നിച്ചെത്തിയ പരിപാടികളൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഇങ്ങനെയൊരു പോസ്റ്റുമായി എലിസബത്ത് എത്തിയിരിക്കുന്നത്.
അതേസമയം അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ ഇരുവരും പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ കുറിച്ചും ബാല പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് എലിസബത്തിനെ പരിചയപ്പെട്ടതെന്നും, ഇങ്ങോട്ട് ഇഷ്ടം പറയുകയായിരുന്നു എന്നുമാണ് ബാല പറഞ്ഞത്. ആദ്യം നിരസിച്ചുവെങ്കിലും ആ സ്‌നേഹം മനസിലാക്കിയതിന് ശേഷം വിവാഹത്തിന് തയ്യാറാവുകയായിരുന്നു താനെന്നും ബാല പറഞ്ഞു.

അതിനിടെ തനിക്ക് ലഭിച്ച ഏറ്റവും വലിയ ഓണ സമ്മാനത്തെക്കുറിച്ചുള്ള ബാലയുടെ വാക്കുകളും കഴിഞ്ഞ ദിവസങ്ങളിൽ ചര്‍ച്ചയായി മാറിയിരുന്നു. തന്റെ മകള്‍ പാപ്പുവിനെ കാണാന്‍ സാധിച്ചതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഓണ സമ്മാനം എന്നാണ് ബാല പറഞ്ഞത്. താന്‍ ഓപ്പറേഷന്‍ ഒക്കെ കഴിഞ്ഞിരിക്കുന്നയാളാണ്. എത്ര കാലം ഈ ഭൂമിയില്‍ ജീവിച്ചിരിക്കും എന്ന് അറിയില്ല. ഞാന്‍ ഈ ഭൂമിയില്‍ നിന്നും പോയാല്‍ എന്റെ മകളെ നിങ്ങളെല്ലാവരും നോക്കണം എന്നും ബാല പറഞ്ഞു.
താന്‍ ഇത്രയും നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള കാരണം ആ പ്രതീക്ഷയാണെന്നും ബാല വ്യക്തമാക്കി. താന്‍ ഓരോ നിമിഷവും ചിന്തിക്കുന്നത് മകളെക്കുറിച്ചാണ്. ദൂരെ നിന്നും മോളെ ഒന്ന് കണ്ടു. അതായിരുന്നു ദൈവം തനിക്കായി വിധിച്ചതെന്നും ബാല പറഞ്ഞു. ഒരു ഓണാഘോഷ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ബാല ഇക്കാര്യം പറഞ്ഞത്.


Click it and Unblock the Notifications