ദുല്‍ഖര്‍ കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കാതെ വയ്യ! കുറുപ്പിനെക്കുറിച്ച് ബാലചന്ദ്ര മേനോന്‍
കൊവിഡും ലോക്ക്ഡൗണും തളര്‍ത്തിയ സിനിമാ മേഖലയെ കുറുപ്പിലൂടെ വീണ്ടും ഉണര്‍ത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാനും സംഘവും. മലയാളത്തില്‍ അതിവേഗം 50 കോടി ക്ലബില്‍ ഇടം നേടിയ ചിത്രമായി മാറിയിരിക്കുകയാണ് കുറുപ്പ്. രാജ്യം കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം പറയുന്ന സിനിമ ഇതിനോടകം തന്നെ വന്‍ വിജയമായി മാറിയിരിക്കുകയാണ്. മലയാളം അടക്കം അഞ്ച് ഭാഷകളിലിറങ്ങിയ സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കുറിക്കുകയാണ്.
ഇപ്പോഴിതാ ചിത്രത്തിനും ദുല്‍ഖറും അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധാകനും തിരക്കഥാകൃത്തും നടനുമൊക്കെയായ ബാലചന്ദ്ര മേനോന്‍. ഇമേജ് നോക്കാതെ നെഗറ്റീവ് കഥാപാത്രം ചെയ്യാന്‍ ദുല്‍ഖര്‍ കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കുകയാണ് ബാലചന്ദ്ര മേനോന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ബാലചന്ദ്ര മേനോന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എല്ലാവരും ഇമേജിനെ പറ്റി ആശങ്കപ്പെടുമ്പോള്‍ ഇമേജ് നോക്കാതെ ഇത്ര നെഗറ്റീവുള്ള കുറുപ്പിനെ അവതരിപ്പിക്കാന്‍ ഈ യുവതാരം കാണിച്ച ധൈര്യത്തെ ബാലചന്ദ്ര മേനോന്‍ അഭിനന്ദിക്കുന്നു. ജനം ആ ധൈര്യത്തെ അംഗീകരിക്കുകയും വിജയിക്കുകയും ചെയ്തു എന്ന് പറയുമ്പോള്‍ ഇയാളെ അഭിനന്ദിക്കാതെ തരമില്ലെന്നാണ് അദ്ദേഹം പറയുന്നത്.. തനിക്ക് ദുല്‍ഖറുമായി അടുത്ത ബന്ധമില്ലെന്നും ഒരുമിച്ചുള്ള ഒരു ഫോട്ടോ പോലും കാണില്ലെന്നും എന്നല്‍ അവന്റെ ബാപ്പയോട് നല്ല ബന്ധമാണെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു. സിനിമ ഇറങ്ങും മുന്‍പ് മകനും ബാപ്പയ്ക്കും ആശംസാ സന്ദേശം അയച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

'സന്തോഷവാനായാണ് ഞാന്‍ ഇപ്പോള്‍ ക്യാമറയെ അഭിമുഖീകരിക്കുന്നത്. ഇതെന്റെ വ്യക്തിപരമായ സന്തോഷമല്ല. മറ്റുള്ളവരുടെ സന്തോഷത്തിലും നമുക്ക് ഭാഗമാകണം. ഇതിന് കാരണം ദുല്‍ഖര്‍ സല്‍മാന്‍ ആണ്. എന്റെ സ്‌നേഹിതന്‍ മമ്മൂട്ടിയുടെ മകന്‍. ദുല്‍ഖറിന്റെ ഒരു ചിത്രം നല്ല രീതിയില്‍ സാമ്പത്തികമായ തിയറ്ററുകളില്‍ തുടരുന്നു എന്നത് ഞങ്ങളെ എല്ലാവരെയും സംബന്ധിച്ച് സന്തോഷകരമായ വാര്‍ത്തയാണ്. എന്നായിരുന്നു കുറുപ്പിന്റെ വിജയം തനിക്ക് നല്‍കുന്ന സന്തോഷത്തെക്കുറിച്ച് ബാലചേന്ദ്രമേനോന്‍ പറഞ്ഞത്. എന്നാല്‍ സിനിമ താന്‍ കണ്ടില്ലെന്നും മാത്രമല്ല ദുല്‍ഖറിനെയും അടുത്ത് കണ്ടിട്ടില്ലെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.

'കോവിഡ് സാഹചര്യത്തേയും മോശം കാലാവസ്ഥയും. അതിജീവിച്ചാണ് പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് വന്നതെന്ന് ബാലചന്ദ്ര മേനോന്‍ ചൂണ്ടിക്കാണിക്കുന്നു. സിനിമയ്ക്ക് ജീവന്‍ കൊടുക്കുന്ന അവസ്ഥയാണിതെന്നും അതിനാണ് താന്‍ ദുല്‍ഖറിനെ അഭിനന്ദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജനങ്ങള്‍ക്ക് ആ സിനിമ ഇഷ്ടപ്പെട്ടു എന്നത് ഉറപ്പാണെന്നും അദ്ദേഹം പരയുന്നു. അതേസമയം ആ ചിത്രത്തിന്റെ പേരിനും പ്രത്യേകതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കുറുപ്പ്, തന്റെ ജീവിതത്തിലും ഒരുപാട് 'കുറുപ്പുമാര്‍' വന്നുപോയിട്ടുണ്ട്. വലിയ വിജമായ തന്റെ ഒരു സിനിമയുടെ പേരും കുറുപ്പിലുണ്ട്െന്നാണ് അദ്ദേഹം പറയുന്നു.
Recommended Video

'ദുല്‍ഖറിന്റെ ഈ ചിത്രം കാരണം എത്രപേരാണ് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്. തിയറ്ററിനെചുറ്റിപ്പറ്റി ജീവിക്കുന്ന ഒരുപാട് പേര്‍ക്ക് തൊഴില്‍ തിരിച്ചുകിട്ടിയെന്ന് അദ്ദേഹം പറയുന്നു. അതൊക്കെ വലിയ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മാത്രമല്ല ടൊവീനോെയക്കുറിച്ച് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളും താന്‍ ശ്രദ്ധിച്ചു. സിനിമ ഒരു കൊച്ചുകുടുംബമാണ്. ഇതിലെ അംഗങ്ങള്‍ കൂട്ടായി നിന്നുകഴിഞ്ഞാല്‍ കിട്ടുന്നൊരു ശക്തി ഉണ്ട്. അതൊരു നല്ല സന്ദേശമാണ് എന്നും ബാലചന്ദ്ര മേനോന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പായി എത്തുമ്പോള്‍ ടൊവിനോ തോമസാണ് ചാക്കോയുടെ വേഷത്തിലെത്തുന്നത്. മൂത്തോനിലൂടെ മലയാളത്തിലെത്തിയ ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത്, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങൡലെത്തുന്നു. അതേസമയം കുറുപ്പിന് രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനയും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ നല്‍കുന്നുണ്ട്. ദുല്‍ഖറിന്റെ അരങ്ങേറ്റ സിനിമയായ സെക്കന്റ് ഷോയുടെ സംവിധായകനാണ് ശ്രീനാഥ്.


Click it and Unblock the Notifications