Don't Miss!
- Sports
59 ബോളില്‍ 37 റണ്‍സ്, തോല്‍വിയുറപ്പിച്ച് ധോണിയുടെ 'മുട്ടിക്കളി', ശാസ്ത്രി കുപിതനായി!
- Finance
ദിവസം 85 രൂപ മാറ്റിവെച്ചാൽ നേടാം 9.50 ലക്ഷം; ജീവിതം ആനന്ദമാക്കാൻ സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപമിതാ
- Automobiles
എന്താണ് ഏഥറിൻ്റെ ഫ്യൂച്ചർ പ്ലാൻ; എതിരാളികൾ വിയർക്കും
- Lifestyle
ബദാം, വാള്‍നട്ട്, മുന്തിരി: കുതിര്‍ത്ത് കഴിക്കാം രാവിലെ തന്നെ അപ്രതീക്ഷിത ഗുണങ്ങള്‍ ഒരാഴ്ചയില്‍
- News
സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി
- Technology
അധികം പണം നൽകാതെ സ്വന്തമാക്കാവുന്ന 5ജി സ്മാർട്ട്ഫോണുകൾ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
മൂത്രശങ്ക വന്നത് നന്നായി; വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തികയെ കണ്ടുമുട്ടി ബാലചന്ദ്ര മേനോന്
മലയാള സിനിമ കണ്ട എണ്ണം പറഞ്ഞ പ്രതിഭകളില്‍ ഒരാളാണ് ബാലചന്ദ്ര മേനോന്. നടനായി മാത്രമല്ല സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം മലയാള സിനിമയില്‍ അദ്ദേഹം കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. സിനിമയുടെ സകല മേഖലകളിലും കഴിവുതെളിയിച്ച അതുല്യ പ്രതിഭ. ഇപ്പോള്‍ അഭിനയത്തിലും സംവിധാനത്തിലുമൊന്നും പഴയത് പോലെ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ബാലചന്ദ്ര മേനോന്.
ഇപ്പോഴിതാ മുന്‍കാല നടി കാര്‍ത്തികയെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ബാലചന്ദ്ര മേനോന്. ബാലചന്ദ്ര മേനോന് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയാണ് കാര്‍ത്തിക. നടിയുടെ അവസാന ചിത്രവും അദ്ദേഹത്തിന്റേതായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആ കൂടിക്കാഴ്ചയെക്കുറിച്ചുളള അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

മൂന്നു ദിവസത്തേക്ക് തിരുവന്തപുരത്തെത്തിയതാണ് ഞാന്‍ . ഇവിടെ വന്നാല്‍ രാവിലത്തെ ഒരു മൂന്നു മണിക്കൂര്‍ ഗോള്‍ഫ് ക്ലബ്ബില്‍ ഞാന്‍ ഒറ്റക്കിരിക്കും . ഒറ്റക്കാണ് എന്നു കരുതി ഞാന്‍ അലസമായി ഇരിക്കുകയല്ല . ഞാന്‍ എന്നോട് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും ..ഗോള്‍ഫ് റെസ്റ്റാറന്റിലെ കട്ടന്‍ ചായയില്‍ തുടുത്ത നാരങ്ങാ ഇതള്‍ പിഴിഞ്ഞ് നുണഞ്ഞു കൊണ്ടു പഴയ കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ഒരു പ്രത്യേക സുഖം തന്നെയാണ് ..സാധാരണ ആ സമയത്തു ഞാന്‍ മാത്രമേ റെസ്റ്റാറന്റില്‍ കാണൂ. എന്നാല്‍ ഇന്നു ഞാന്‍ ചെന്നപ്പോള്‍ അവിടെ പതിവില്ലാത്ത ഒരു കൂട്ടം . ആരോ പറഞ്ഞു അതിനുള്ളില്‍ ഒരു കുടുംബ സംഗമം നടക്കുകയാണെന്ന് .
ആരെടാ എന്റെ ഈ സ്വകര്യതയെ ഹനിക്കാന്‍ വന്നത് എന്നൊരു ഈര്‍ഷ്യ എനിക്ക് തോന്നാതിരുന്നില്ല . ഗോള്‍ഫിലെ പച്ചപ്പരപ്പിലുള്ള ബെഞ്ചുകളില്‍ ഒന്നില്‍ ഞാന്‍ ഒതുങ്ങി കൂടി . ..
അങ്ങിനെയിരിക്കെ എനിക്ക് മൂത്ര ശങ്ക അനുഭവപ്പെട്ടു . റെസ്റ്റാറന്റില്‍ വാഷ് റൂം ഉണ്ട് . എന്നാല്‍ അപരിചിതരായ ആള്‍ക്കാര്‍ക്കിടയിലൂടെ പോകാന്‍ ഒരു ജാള്യത . പോരെങ്കില്‍ 'സെല്‍ഫിക്ലിക്കുകളും' ഓര്‍മ്മ വന്നു . അപ്പോഴാണ് ഓഫീസിനുള്ളില്‍ ഉള്ള വാഷ്റൂം ഓര്‍മ്മ വന്നത്. അവിടെ എത്തിയപ്പോള്‍ നന്നെ പരിചിതമായ ഒരു മുഖം !
എന്റെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളായ കാര്‍ത്തിക എന്ന സുനന്ദയുടെ ഭര്‍ത്താവ് ഡോ.സുനില്‍ !
അപ്പോഴാണ് റെസ്റ്റാറന്റിലെ ആള്‍ക്കൂട്ടത്തിന്റെ ഉത്തരവാദി അദ്ദേഹമാണെന്നറിഞ്ഞത് .
അതാകട്ടെ ഏറെ സന്തോഷകരമായ ഒരു വര്‍ത്തമാനവും .
കാര്‍ത്തികയുടെ മകന് ഡോ. വിഷ്ണുവിന്റെയും പൂജയുടേയും മകള്‍ ശിവാലികയുടെ ചോറൂണ് കഴിഞ്ഞുള്ള ആഘോഷമാണ് അവിടെ നടന്നത് എന്ന് പറഞ്ഞാല്‍ എന്റെ നായിക കാര്‍ത്തിക അമ്മൂമ്മയായതിനു ശേഷം ഞാന്‍ ആദ്യമായി കാണുകയാണ്. എല്ലാവര്ക്കും സന്തോഷമായി .
അത് ഈ ഗ്രൂപ് ഫോട്ടോയില്‍ പരിണമിച്ചു .
കാര്‍ത്തികയെ പറ്റി എനിക്കേറെ പറയാനുണ്ട് .
അത് ' fimy FRIDAYS 'ല്‍ ഞാന്‍ പിന്നീട് പറയും .
പക്ഷെ ഒന്ന് ഞാന്‍ ഇപ്പോള്‍ പറയാം .
എന്റെ നായികമാരില്‍ ഇന്നും ഞാനുമായിട്ടു whatsapp ല്‍ എങ്കിലും വല്ലപ്പോഴും ബന്ധം സൂക്ഷിക്കുന്നത് കാര്‍ത്തികയാണ് . എന്റെ സിനിമാ ആസ്വാദകര്‍ എന്നെ കാണുമ്പോഴൊക്കെ കാര്‍ത്തികയെ കുറിച്ച് കൗതുകപൂര്‍വ്വം അന്വേഷിക്കാറുമുണ്ട് . സിനിമാ അഭിനയം നിര്‍ത്താനായി തീരുമാനിച്ചപ്പോള്‍ കാര്‍ത്തിക എന്നോട് പറഞ്ഞു.

'ഞാന്‍ സാറില്‍ തുടങ്ങി ..സാറിന്റെ ഒരു ചിത്രത്തില്‍ അഭിനയിച്ചു വേണം എനിക്ക് അവസാനിപ്പിക്കാനും ...'
ഞാന്‍ ആ വാക്കു പാലിച്ചു . ഞാന്‍ നിര്‍മ്മിച്ച്, വിജി തമ്പി ആദ്യമായി സംവിധായകനായ ' ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ് ' ആയിരുന്നു കാര്‍ത്തികയുടെ അവസാന ചിത്രം !
'സാറും അപ്പൂപ്പനായല്ലോ ?' എന്നു കാര്‍ത്തികയുടെ ചോദ്യം .
'ഒരിക്കലുമില്ല ...' എന്ന് ഞാന്‍.
'എനിക്കറിയാമല്ലോ . മകന് വിനുവിനും മകള്‍ ഭാവനയ്ക്കും ഏഴു വയസ്സുള്ള പെണ്‍കുട്ടികള്‍ ഉണ്ടെന്നു ?'
' ശരിയാ ...
'അപ്പോള്‍ സാറ് അപ്പൂപ്പനായല്ലോ ...'
'അപ്പൂപ്പാ ' എന്ന് വിളിച്ചു എന്നെ വയസ്സനാക്കണ്ടാ എന്ന് കരുതി ആ പ്രയോഗം എന്റെ കുടുംബത്തില്‍ ഞാന്‍ നേരത്തെ വിലക്കി ...പകരം ഞാന്‍ അവര്‍ക്കു ' ഗാപ്പ ' യാണ് .
വിളിക്കാനും സുഖം കേള്‍ക്കാനും ഇമ്പം ...
ഒരു പൊട്ടിച്ചിരിയില്‍ ഞങ്ങള്‍ ആശംസകള്‍ അര്‍പ്പിച്ചു പിരിഞ്ഞു.
അല്ലാ , ഞാന്‍ ആലോചിക്കുകയായിരുന്നു . 'ഉണ്ടു കഴിഞ്ഞ നായര്‍ക്ക് ഒരു വിളി തോന്നി ' എന്നൊരു പ്രയോഗം കേട്ടിട്ടുണ്ട് .എന്ന് പറഞ്ഞതു പോലെ ഇടക്കൊക്കെ ഒരു മൂത്ര ശങ്ക ഉണ്ടാകുന്നത് നല്ലതാണെന്നു തോന്നുന്നു . അങ്ങിനെ എനിക്ക് തോന്നിയില്ലായിരുന്നുവെങ്കില്‍ ഗോള്‍ഫില്‍ ഒരു മൂലയില്‍ കാര്‍ത്തികയും മറു മൂലയില്‍ ഞാനും ഇരുന്ന് പരസ്പരം കാണാതെ അറിയാതെ പിരിഞ്ഞേനെ !
തമ്പുരാന് സ്തുതി !
-
'സിനിമയിൽ മുഖം കാണിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനിലും കയറി; പിന്നീട് അതിനുള്ള ധൈര്യം ഉണ്ടായിട്ടില്ല!': ലെന
-
ഡബ്ല്യുസിസിയില്‍ വിശ്വാസമില്ല! നേരെചൊവ്വേ സംസാരിക്കുന്നത് പലര്‍ക്കും ഇഷ്ടമാകില്ല: സ്വാസിക
-
നിറം സിനിമയ്ക്ക് ആദ്യ ദിവസങ്ങളിൽ തിയേറ്ററിൽ വലിയ കൂവലായിരുന്നു, അതിന് കാരണമിതായിരുന്നു; കമൽ പറയുന്നു