For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒറ്റ പൈസ തരില്ല, ഞാന്‍ അവന്റെ ആരാധകനല്ല'; തന്റെ ആരാധകരെ ഓടിച്ച അച്ഛനെക്കുറിച്ച് ബാലചന്ദ്ര മേനോന്‍

  |

  ഇന്ന് അച്ഛന്‍മാരുടെ ദിവസം ആഘോഷിക്കുകയാണ് ലോകം. മക്കള്‍ക്ക് വേണ്ടി സ്വന്തം ഇഷ്ടം പോലും മാറ്റിവച്ച, അവരുടെ കൈ പിടിച്ച് നടക്കാന്‍ പഠിപ്പിച്ച അച്ഛന്മാര്‍ക്ക് നന്ദി പറയാനും അവരോടുള്ള സ്നേഹം അറിയിക്കാനുമായാണ് ലോകം ഈ ദിവസം മാറ്റിവച്ചിരിക്കുന്നത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അച്ഛന്മാരെക്കുറിച്ച് മനസ് തുറന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയ്‌ക്കൊപ്പം സിനിമാ താരങ്ങളും അണിചേരുന്നുണ്ട്.

  Also Read: ഞാന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പപ്പ പോയി; മനസിലെ നോവിനെക്കുറിച്ച് സുരഭി ലക്ഷ്മി

  മലയാളസിനിമയില്‍ നിന്നും നിരവധി താരങ്ങള്‍ തങ്ങളുടെ അച്ഛനുള്ള ആശംസ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചുള്ള രസകരമായൊരു കഥ പങ്കുവെക്കുകയാണ് സിനിമാ താരം ബാലചന്ദ്ര മേനോന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം മനസ് തുറന്നിരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  80 കളില്‍ എന്റെ പേരില്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കാനായി കുറച്ചു പിള്ളേര്‍ പിരിവിനായി അച്ഛനാരെന്നറിയാതെ ആഫീസില്‍ ചെന്നു. അച്ഛന്‍ അവരോടു പറഞ്ഞു :
  'ഒറ്റ പൈസ ഞാന്‍ തരില്ല കാരണം ഞാന്‍ ബാലചന്ദ്ര മേനോന്റെ ആരാധകനല്ല ..' രാത്രിയില്‍ ഈ വര്‍ത്തമാനം അമ്മയോട് പറഞ്ഞു അച്ഛന്‍ അട്ടഹസിക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട് എന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്.

  കൂടുതല്‍ അറിഞ്ഞു തുടങ്ങിയതോടെ ഞാന്‍ അച്ഛനെ ഏറെ സ്‌നേഹിച്ചു തുടങ്ങി. ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ലോകരെല്ലാം എന്നെ വിളിച്ചു അഭിനന്ദിച്ചപ്പോഴും അച്ഛന്‍ ഒരക്ഷരം എന്നോട് പറഞ്ഞില്ല. എന്നാല്‍ അമ്മയോട് പറഞ്ഞതായി ഞാന്‍ അറിഞ്ഞു. 'കുറെ കാലമായല്ലോ സിനിമ എടുക്കാന്‍ തുടങ്ങിയിട്ടു, അവസാനം റെയില്‍വേ തന്നെ വേണ്ടി വന്നു ഒരു അവാര്‍ഡ് കിട്ടാന്‍ അല്ലെ, ഞാന്‍ ഉള്ളില്‍ പൊട്ടിച്ചിരിച്ചു എന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്.

  സമാന്തരങ്ങള്‍ എന്ന തിരക്കഥ പുസ്തകമായപ്പോള്‍ അതിനു അവതാരിക അച്ഛനാണ് എന്റെ ആഗ്രഹം പോലെ എഴുതി തന്നത്. അതില്‍ അച്ഛന്‍ എനിക്കായി ഒരു വരി കുറിച്ചു, 'എന്റെ മകന്‍ എല്ലാവരും ബാലചന്ദ്ര മേനോന്‍ എന്ന് വിളിക്കുന്ന ചന്ദ്രന്‍ ബുദ്ധിമാനും സ്ഥിരോത്സാഹിയുമായിരുന്നതുകൊണ്ടു അവന്റെ ഭാവിയില്‍ എനിക്ക് തീരെ ആശങ്ക ഇല്ലായിരുന്നു ..'
  അന്ന് അച്ഛനെ ഓര്‍ത്ത് എന്റെ കണ്ണുകള്‍ നിറഞ്ഞുവെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു.

  42 ദിവസം അബോധാവസ്ഥയില്‍ തിരുവനതപുരം കിംസ് ആശുപത്രിയില്‍ കിടന്നാണ് അച്ഛന്‍ മരിക്കുന്നത്. എല്ലാ ദിവസവും ആ കിടക്കക്കരികില്‍ കുറച്ചു നേരമെങ്കിലും ഇരിക്കാന്‍ എനിക്ക് കഴിഞ്ഞു എന്നത് എന്റെ മനസ്സിന്റെ സമാധാനം എന്നു പറഞ്ഞാണ് ബാലചന്ദ്ര മേനോന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

  മലയാള സിനിമ കണ്ട ഏറ്റവും വലിയ പ്രതിഭകളില്‍ ഒരാളാണ് ബാലചന്ദ്ര മേനോന്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, എന്നിങ്ങനെ നിരവധി നിലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സ്വയം രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1998-ല്‍ പുറത്തിറങ്ങിയ സമാന്തരങ്ങള്‍ എന്ന ചിത്രത്തിലെ ഇസ്മായില്‍ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

  ഒട്ടനവധി പുതുമുഖ താരങ്ങളെ ബാലചന്ദ്രമേനോന്‍ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ശോഭന - ഏപ്രില്‍ 18, പാര്‍വതി - വിവാഹിതരേ ഇതിലേ ഇതിലേ, മണിയന്‍പിള്ള രാജു - മണിയന്‍ പിള്ള അഥവ മണിയന്‍ പിള്ള , കാര്‍ത്തിക - മണിച്ചെപ്പ് തുറന്നപ്പോള്‍ , ആനി - അമ്മയാണെ സത്യം, നന്ദിനി - ഏപ്രില്‍ 19 എന്നിങ്ങനെയുള്ള നിരവധി താരങ്ങളെ സിനിമയിലെത്തിച്ചത് ബാലചന്ദ്ര മേനോന്‍ ആണ്.

  Read more about: balachandra menon
  English summary
  Balachandra Menon Recalls How His Father Dealt His Fans Who Asked Donation From Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X