twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവര്‍ മനപ്പൂര്‍വ്വം മമ്മൂട്ടിയെ അവഗണിച്ചു, പക്ഷെ ഞാന്‍ വെറുതെ വിട്ടില്ല; ദേശീയ അവാര്‍ഡിലെ കഥ

    |

    മലയാള സിനിമ കണ്ട ഏറ്റവും വലിയ പ്രതിഭാശാലികളില്‍ ഒരാളാണ് ബാലചന്ദ്ര മേനോന്‍. സിനിമയുടെ സമസ്ത മേഖലകളിലും പ്രാവീണ്യം നേടിയ വ്യക്തിയാണ് അദ്ദേഹം. അതുപോലെ തന്നെ തന്റെ മനസിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരനാണ് അദ്ദേഹം. ഒരുകാലഘട്ടത്തില്‍ ഒറ്റയ്ക്ക് മലയാള സിനിമയ്‌ക്കൊരു സമാന്തര പാത വെട്ടിത്തെളിച്ച വ്യക്തിയാണ് ബാലചന്ദ്ര മേനോന്‍.

    Also Read: 'മോനേ ഇതെനിക്ക് ചെയ്യണം'എന്നാണ് തിരക്കഥ വായിച്ച് ഷാജിയേട്ടന്‍ പറഞ്ഞത്; കടുവ ഒരു മാസ് ആക്ഷന്‍ പടമെന്ന് പൃഥ്വിAlso Read: 'മോനേ ഇതെനിക്ക് ചെയ്യണം'എന്നാണ് തിരക്കഥ വായിച്ച് ഷാജിയേട്ടന്‍ പറഞ്ഞത്; കടുവ ഒരു മാസ് ആക്ഷന്‍ പടമെന്ന് പൃഥ്വി

    ഇപ്പോഴിതാ തന്റെ സിനിമാ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബാലചന്ദ്ര മേനോന്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹ പങ്കുവെക്കുന്നത്. മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതിന് പിന്നിലെ കഥയാണ് അദ്ദേഹം പങ്കുവെച്ചത്. മമ്മൂട്ടിയ്ക്ക് മൂന്നാമത്തെ ദേശീയ പുരസ്‌കാരം ലഭിക്കുമ്പോള്‍ ജൂറി അംഗമായിരുന്നു ബാലചന്ദ്ര മേനോന്‍. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ഡോ.ബാബാസാഹേബ്

    ഡോ.ബാബാസാഹേബ് അംബേദ്കറിലെ മമ്മൂട്ടിയുടെ അസാമാന്യപ്രകടനം ജൂറി അംഗങ്ങള്‍ തഴഞ്ഞപ്പോള്‍ അദ്ദേഹത്തിനുവേണ്ടി വാദിച്ചത് താന്‍ മാത്രമാണെന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

    'അന്ന് സിനിമകള്‍ കണ്ട ഭൂരിപക്ഷം ജൂറി അംഗങ്ങളും സഖം എന്ന ഹിന്ദി ചിത്രത്തിലെ അജയ് ദേവ്ഗന്റെ പ്രകടനമാണ് മികച്ചതെന്ന നിലപാടായിരുന്നു. മമ്മൂട്ടി മികവും തികവും പുലര്‍ത്തിയ 'അംബേദ്കര്‍' ഉള്ളപ്പോഴായിരുന്നു ഈ തീരുമാനം. കഥാപാത്രത്തോട് അഭിനേതാവ് അത്രയേറെ നീതിപുലര്‍ത്തിയിട്ടും അത് അവഗണിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി''.

    മമ്മൂട്ടി എന്ന നടന്‍

    മമ്മൂട്ടിയുടേത് ഏറ്റവും മികച്ച പ്രകടനമല്ലെന്നും എന്നാല്‍ രൂപത്തില്‍, ശബ്ദത്തില്‍, ശരീരഭാഷയില്‍ എല്ലാം അംബേദ്കറായി മാറാന്‍ മമ്മൂട്ടി എന്ന നടന്‍ കാഴ്ചവച്ച സമര്‍പ്പണത്തെ എങ്ങനെ അവഗണിക്കാന്‍ കഴിയും എന്ന് താന്‍ തിരിച്ചുചോദിച്ചുവെന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്. എന്നാല്‍ തന്റെ ചോദ്യത്തിന് അവര്‍ക്ക് മറുപടിയുണ്ടായില്ല എന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്.

    ഇങ്ങനെ അഭിപ്രായം രണ്ടായതോടെ രണ്ടു പേര്‍ക്കും പുരസ്‌കാരം നല്‍കാം എന്നായിയെന്നും പക്ഷെ ഈ നിലപാട് അംഗീകരിക്കാന്‍ ജൂറി ചെയര്‍മാന്‍ ഡി.വി.എസ്. രാജു തയാറായില്ല എന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു. മികച്ച നടനുള്ള പുരസ്‌കാരം ഒരാള്‍ക്കുമാത്രം മതി എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം എന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്. മമ്മൂട്ടിക്ക് പ്രത്യേക പരാമര്‍ശം നല്‍കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

     മികച്ച നടനുള്ള അവാര്‍ഡ്

    എന്നാല്‍ മികച്ച നടനുള്ള അവാര്‍ഡ് രണ്ട് പേര്‍ക്ക് നല്‍കിയ ചരിത്രമുണ്ടെന്നു ചൂണ്ടിക്കാണിച്ചതോടെ അദ്ദേഹം അത് അംഗീകരിക്കുകയായിരുന്നുവെന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്. അങ്ങനെയാണ് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചതെന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്. ഒരുപക്ഷേ അന്ന് ഞാന്‍ മിണ്ടാതിരുന്നെങ്കില്‍ അദ്ദേഹത്തിന് അവാര്‍ഡ് കിട്ടുമായിരുന്നില്ല എന്നും അദ്ദേഹം പറയുന്നത്.

    അതേസമയം ഒരു ജൂറി അംഗത്തിന്റെ കടമ മാത്രമാണ് ഞാന്‍ ചെയ്തത് എന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്. പിന്നീട് ഇതറിഞ്ഞ മമ്മൂട്ടിയും എന്നോട് പറഞ്ഞിട്ടുണ്ട്. അത് ബാലചന്ദ്രമേനോന്റെ കടമയാണെന്ന എന്നും അദ്ദേഹം കൂ്ട്ടിച്ചേര്‍ക്കുന്നു.

    നിരവധി നിലകളില്‍

    മലയാളചലച്ചിത്രരംഗത്ത് നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, എന്നിങ്ങനെ നിരവധി നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോന്‍. സ്വയം രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1998-ല്‍ പുറത്തിറങ്ങിയ സമാന്തരങ്ങള്‍ എന്ന ചിത്രത്തിലെ ഇസ്മായില്‍ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരവും അദ്ദേഹം നേടി.

    ഫാസില്‍, പത്മരാജന്‍ എന്നീ സംവിധായകരെ പോലെ ബാലചന്ദ്ര മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ശോഭന - ഏപ്രില്‍ 18, പാര്‍വതി - വിവാഹിതരേ ഇതിലേ ഇതിലേ, മണിയന്‍പിള്ള രാജു - മണിയന്‍ പിള്ള അഥവ മണിയന്‍ പിള്ള , കാര്‍ത്തിക - മണിച്ചെപ്പ് തുറന്നപ്പോള്‍ , ആനി - അമ്മയാണെ സത്യം, നന്ദിനി - ഏപ്രില്‍ 19 എന്നിവര്‍ മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്.

    ലോകത്ത് ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയില്‍ ((29 ചലച്ചിത്രങ്ങള്‍) 2018-ല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ നാളുകളായി സിനിമാ ലോകത്തു നിന്നും വിട്ടു നില്‍ക്കുകയാണ് അദ്ദേഹം.

    Read more about: balachandra menon
    English summary
    Balachandra Menon Reveals How He Helped Mammootty In Getting The National Award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X