കഴുത്തില്‍ സ്പര്‍ശിച്ചപ്പോള്‍ ഇറങ്ങിയോടി; മമ്മൂട്ടി സിനിമയുടെ സംവിധായകനില്‍ ദുരനുഭവം; നടി ശ്രീലേഖ മിത്ര

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളും അതിക്രമങ്ങളും ചര്‍ച്ചയായി മാറുകയാണ്. നിരവധി പേരാണ് തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബംഗാളി നടി ശ്രീരേഖ മിത്രയുടെ വെളിപ്പെടുത്തലും വാര്‍ത്തയാവുകയാണ്. 24 ന്യൂസിലൂടെയായിരുന്നു ശ്രീരേഖ മിത്രയുടെ വെളിപ്പെടുത്തല്‍.

മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ തന്നോട് സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശ്രീരേഖ മിത്രയുടെ വെളിപ്പെടുത്തല്‍. താന്‍ പേടിച്ച് അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ശ്രീരേഖ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Sreelekha Mitra

മലയാള സിനിമാ ഇന്‍ഡ്‌സട്രിയില്‍ നിന്നും എനിക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എനിക്കൊരു ഇ-മെയിലോ ഫോണ്‍ കോളോ വന്നു. കൊച്ചിയിലേക്ക് എത്തിച്ചേരണമെന്നാണ് പറഞ്ഞത്. മമ്മൂട്ടിയോടൊപ്പം ഒരു മലയാള സിനിമയില്‍ അഭിനയിക്കാനായിരുന്നു വിളിച്ചത്. ആ സമയത്ത് ഞാന്‍ ചില വ്യക്തിപരമായ പ്രശ്‌നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. അതില്‍ നിന്നും പുറത്ത് കടക്കുക എന്നതും, മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്നത് വലിയ കാര്യമായതിനാലും ഞാന്‍ തയ്യാറായി.

കൊച്ചിയിലെത്തിയ ഞാന്‍ രാവിലെ തന്നെ സംവിധായകനെ കണ്ടു. രാവിലെ ഫോട്ടോഷൂട്ടുണ്ടായിരുന്നു. വസ്ത്രത്തെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും ഡേറ്റിനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇവിടെ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റും നല്ല താമസസൗകര്യവും ഒരുക്കിയിരുന്നു അവര്‍. വൈകുന്നേരം എന്നെ വീണ്ടും വിളിച്ചു. നിര്‍മ്മാതാവ് ഉള്‍പ്പടെയുള്ളവര്‍ വരുന്നതിനാല്‍ പരസ്പരം പരിചയപ്പെടാനാണ് വിളിച്ചത് എന്നാണ് പറഞ്ഞത്.

ഞാന്‍ അവിടെ ചെന്നു. സംവിധായകന്‍ ഫോണിലൂടെ ഛായാഗ്രാഹകനുമായി സംസാരിക്കുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ഞാന്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ആളാണെന്ന് സംവിധായകന്‍ പറഞ്ഞു. ഞാന്‍ അകത്തേക്ക് ചെന്നു. ബാല്‍ക്കണിയിലായിരുന്നു ഞങ്ങള്‍. ആദ്യം അദ്ദേഹം എന്റെ വളകളിലൂടെ കയ്യോടിച്ചു. ചിലപ്പോള്‍ വളകള്‍ കണ്ട കൗതുകം കൊണ്ടാകാം എന്ന് ഞാന്‍ കരുതി. ശാന്തായാകാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. ഇത് എവിടെ വരെ പോകും എന്ന് നോക്കാമെന്ന് കരുതി. ഒരുപക്ഷെ വളരെ നിഷ്‌കളങ്കമായ പ്രവര്‍ത്തിയാണെങ്കിലോ?

Sreelekha Mitra

സംശയത്തിന്റെ ആനുകൂല്യം നല്‍കുകയായിരുന്നു അയാള്‍ക്ക് ഞാന്‍. എന്നാല്‍ ഞാന്‍ പ്രതിഷേധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ എന്റെ മുടിയില്‍ തലോടാന്‍ തുടങ്ങി. സ്പര്‍ശനം എന്റെ കഴുത്തിലേക്ക് നീണ്ടു. ഞാന്‍ പെ്‌ട്ടെന്ന് ആ മുറിയില്‍ നിന്നിറങ്ങി. തുടക്കത്തില്‍ എന്നെ സിനിമയിലേക്ക് ക്ഷണിച്ചു കൊണ്ട് വിളിച്ച സഹസംവിധായകനെ വിളിച്ച് ഞാന്‍ ഈ സിനിമ ചെയ്യുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. ടാക്‌സി വിളിച്ചാണ് ഹോട്ടലിലേക്ക് പോയത്. ആ രാത്രി ഞാന്‍ ഒരിക്കലും മറക്കില്ല.

അപരിചിതരായവര്‍ക്കിടയില്‍ ഞാന്‍ നേരിട്ട അനുഭവം എന്നെ ഭയപ്പെടുത്തി. എന്റെ ഹോട്ടല്‍ റൂമിന്റെ മാസ്റ്റര്‍ കീ ആരുടെയെങ്കിലും കയ്യിലുണ്ടോ എന്നും, ആരെങ്കിലും രാത്രി വന്ന് വാതിലില്‍ മുട്ടുമോ എന്നും ഞാന്‍ ഭയന്നു. ആ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. പിറ്റേന്ന് എന്നെ ആ സിനിമയിലേക്ക് വിളിച്ചയാളെ വിളിച്ച് ഞാന്‍ നടന്നതെല്ലാം പറഞ്ഞു. എനിക്ക് റിട്ടേണ്‍ ടിക്കറ്റ് വേണമെന്ന് ഞാന്‍ പറഞ്ഞു. അവര്‍ പണമൊന്നും തന്നില്ല. സ്വന്തം ചെലവിലാണ് ഞാന്‍ തിരിച്ചു വന്നത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X