India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഹാനയെ ഉപാധികളില്ലാതെ സ്‌നേഹിക്കുമെന്ന് ബഷീര്‍, എന്നുമിങ്ങനെ ചേര്‍ത്തുനിര്‍ത്തുമെന്ന് മഷൂറയും!

  |

  മലയാളികള്‍ക്ക് സുപരിചിതമായ കുടുംബമാണ് ബഷീര്‍ ബഷിയുടേത്. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളാണ് ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയുമെല്ലാം. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും യാത്രകളും പ്രശ്‌നങ്ങളുമെല്ലാം ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. മലയാളികള്‍ക്ക് ബഷീര്‍ സുപരിചിതനായത് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ഥിയായി എത്തിയ ശേഷമാണ്. മോഡലിങിലൂടെയാണ് ബഷീര്‍ ലൈം ലൈറ്റിലേക്ക് എത്തിയത്. ബഷീറിന്റെ രണ്ട് ഭാര്യമാരും മക്കളും എല്ലാം വ്‌ലോഗേഴ്‌സാണ്. സുഹാനയുടെ ജന്മദിനമാണിന്ന്.

  കണ്ണ് ചുവപ്പിക്കാന്‍ ചുണ്ടപ്പൂവ്, വയറ്റില്‍ തുണി കെട്ടി, എന്നിട്ടും ശരിയായില്ല; സായ് കുമാര്‍ വാസു അണ്ണനായത്

  ജന്മദിനത്തില്‍ സുഹാനയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ബഷീര്‍. സുഹാനയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ബഷീര്‍ പങ്കുവച്ചിരിക്കുന്നത്. എന്റെ റാണിയ്ക്ക് ജന്മദിനാശംസകള്‍ എന്നാണ് ബഷീര്‍ കുറിച്ചിരിക്കുന്നത്. ഉപാധികളില്ലാതെ എന്നും നിന്നെ ഞാന്‍ പ്രണയിച്ചു കൊണ്ടിരിക്കും സോനുവെന്നും ബഷീര്‍ കുറിക്കുന്നുണ്ട്. പിന്നാലെ സുഹാനയ്ക്ക് ആശംസകളുമായി മഷൂറയും എത്തിയിട്ടുണ്ട്.

  Basheer Bashi

  ചില ബന്ധങ്ങള്‍ വളരെ സ്‌പെഷ്യല്‍ ആയിരിക്കും. ചില ബന്ധങ്ങള്‍ ശരിക്കും ആഴമുള്ളതായിരിക്കും. ചില ബന്ധങ്ങള്‍ എന്നെന്നും ജീവിതത്തോട് ചേര്‍ത്തു നിര്‍ത്താനുള്ളതാകും. നമ്മള്‍ രണ്ടു പേരും പരസ്പരം ചേര്‍ത്തു നിര്‍ത്തുന്നവരാണ്. എന്റെ പ്രിയപ്പെട്ട സോനു, ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്്‌നു. നിനക്ക് വളരെയധികം സന്തോഷം നിറഞ്ഞൊരു ജന്മദിനം നേരുന്ന ഞങ്ങളുടെ മാലാഖേ എന്നുമാണ് മഷൂറ കുറിക്കുന്നത്. പിന്നാലെ മഷൂറയ്ക്ക് നന്ദി പറഞ്ഞ് സുഹാനയുമെത്തിയിട്ടുണ്ട്. നിരവധി ആരാധകരാണ് സുഹാനയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

  സുഹാനയാണ് ബഷീറിന്റെ ആദ്യ ഭാര്യ. രണ്ടാമത്തെ ഭാര്യ മഷൂറയാണ്. ബിഗ് ബോസിന് ശേഷം സൂര്യ ടിവിയിലെ സൂപ്പര്‍ ജോഡി നമ്പര്‍ വണ്ണിലെ മത്സരാര്‍ഥികളായും മഷൂറയും ബഷീര്‍ ബഷിയും എത്തിയിരുന്നു. ഷോയില്‍ സുഹാനയും ഇടക്ക് ഭാഗമായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം തന്റെ മകനുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പങ്കുവെച്ച് ബഷീര്‍ ബഷി പങ്കുവെച്ച വീഡിയോ ചര്‍ച്ചയാി മാറിയിരുന്നു്. ഇളയ മകന്‍ മുഹമ്മദ് സൈഗം ബഷീറിനെ വരും ദിവസങ്ങളില്‍ തന്നെ ഒരു സര്‍ജറിക്ക് വിധേയനാക്കാന്‍ പോവുകയാണ് എന്നാണ് ഭാര്യ മഷൂറയുടെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ബഷീര്‍ ബഷി പറഞ്ഞത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. മകന് ഉറങ്ങുമ്പോള്‍ ശ്വാസ തടസം നേരിടുന്നുണ്ടെന്നാണ് ബഷീര്‍ പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

  'സൈഗുവിന് ഉറങ്ങുമ്പോള്‍ ശ്വാസ തടസം നേരിടുന്നുണ്ട്. മൂന്നാം വയസില്‍ ആണ് അവന്റെ മൂക്കില്‍ ദശ വളരുന്നതായി പരിശോധനയില്‍ കണ്ടെത്തിയത്. അന്ന് ഡോക്ടറെ കാണിച്ചപ്പോള്‍ മുക്കിലൊഴിക്കാനുള്ള മരുന്ന് തരികയായിരുന്നു. ഇപ്പോള്‍ അവന് അഞ്ച് വയസുണ്ട്. അന്ന് ഡോക്ടര്‍ പറഞ്ഞത് സാധാരണ കുട്ടികളില്‍ മരുന്നൊഴിച്ച് കഴിയുമ്പോള്‍ തനിയെ മാറും എന്നാണ്. സൈഗുവിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത''എന്നാണ് ബഷീര്‍ പറയുന്നത്. ദശ വളര്‍ന്ന് രാത്രികളില്‍ ശ്വാസം കിട്ടാന്‍ അവന്‍ വിഷമിക്കുന്ന അവസ്ഥയാണെന്നു വായില്‍ കൂടെയാണ് അവന്‍ പലപ്പോഴും ശ്വാസം എടുക്കുന്നതെന്നും അദ്ദേഹം പറയുന്നു. അത് കാണുമ്പോള്‍ ഭയമാകും. പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാല്‍ പറയാന്‍ പറ്റില്ലല്ലോ എന്നാണ് ഭയമെന്നും ബഷീര്‍ പറയുന്നു. അതുകൊണ്ടാണ് സര്‍ജറി എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും താരം വ്യക്തമാക്കുന്നു.

  ബഷീറിനെ പ്രണയിച്ച് മതം മാറിയ അനുഭവം പങ്കുവെച്ച് സുഹാന..12 വർഷത്തെ ജീവിതം

  മകനെ ഡോക്ടറെ കാണിച്ചപ്പോള്‍ എക്‌സറേ, രക്ത പരിശോധന മുതലായവ നിര്‍ദേശിച്ചിരുന്നു. എല്ലാം ചെയ്തു. പിന്നെ അവന്‍ ചെറിയ കുട്ടിയായതിനാല്‍ ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ച അവന്‍ സര്‍ജറിക്ക് ഫിറ്റാണോ എന്നതെല്ലാം പരിശോധിച്ച ശേഷം അറിയിക്കുമെന്നാണ് ബഷീര്‍ പറയുന്നത്. മക്കളുടെ കാര്യമായതിനാല്‍ പലതവണ ആലോചിക്കണമെല്ലോ... രാവിലെ പോയി സര്‍ജറി ചെയ്ത് വൈകിട്ട് തിരികെ വരാന്‍ സാധിക്കുമെന്നും എന്നിരുന്നാലും കേട്ടപ്പോള്‍ മുതല്‍ ഉള്ളില്‍ ഒരു ഭയമുണ്ടെന്നും ബഷീര്‍ പറയുന്നു. നിങ്ങള്‍ എല്ലാവരും അവന് വേണ്ടി പ്രാര്‍ഥിക്കണം എന്നും കുടുംബം ആരാധകരോടായി അഭ്യര്‍ത്ഥിച്ചിരുന്നു.

  Read more about: basheer bashi
  English summary
  Basheer Bashi And Mashura Basheer's Birthday Write-up For Suhana Goes Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X