For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എൻ്റെ ബെസ്റ്റ് ഫ്രണ്ട് സുഹാനയെന്ന് മഷൂറ, ഈ സമയത്ത് ഇത് ഉപയോ​ഗിക്കരുതെന്ന് മഷൂറയോട് ആരാധകർ

  |

  ഇന്ന് മലയാളികൾക്ക് സുപരിചിതരായ കുടുംബമാണ് ബഷീർ ബഷിയുടേത്. ബി​ഗ് ബോസിൽ പങ്കെടുത്തതോടെയാണ് മലയാളികൾ ബഷീറിനെയും കുടുംബത്തെയും അറിഞ്ഞ് തുടങ്ങിയത്. കാരണം ഷോയിൽ വെച്ചാണ് ബഷീർ തനിക്ക് രണ്ട് ഭാര്യമാർ ഉണ്ടെന്ന വിവരം എല്ലാവരെയും അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളും താരം കേൾക്കേണ്ടി വന്നെങ്കിലും ഇപ്പോൾ പ്രേക്ഷകരെ പ്രിയപ്പെട്ട താരങ്ങളാണ്.

  ബഷീറും രണ്ട് ഭാര്യമാരും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇവരുടെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കാറുമുണ്ട് അടുത്തിടെയാണ് ഇവരുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി വരുന്നുണ്ടെന്നുള്ള സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ബഷീറിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും താത്പര്യമാണ്. രണ്ടു ഭാര്യമാർക്കൊപ്പവും മക്കൾക്കൊപ്പവും സന്തോഷത്തോടെ കഴിയുന്ന വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും. രണ്ട് ഭാര്യമാരോടൊപ്പം സന്തോഷമായിട്ട് മുന്നോട്ട് പോകുന്നത് കാണുമ്പോൾ പ്രേക്ഷകർക്കും അത്ഭുതമാണ്.

  ഓണത്തോടനുബന്ധിച്ച് മഷൂറ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. സോനുവിനൊപ്പമുള്ള ചിത്രമാണ് മഷൂറ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം സുഹാനയെക്കുറിച്ച് എഴുതിയിരുക്കുന്ന കാര്യങ്ങളും ആരാധകർ ഏറ്റെടുത്തു. മഷൂറ സുഹാനയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. എൻ്റെ ശബ്ദമാണ്, എൻ്റെ മന:സ്സാക്ഷി സൂക്ഷിപ്പുകാരി, എന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരിയും എന്റെ ഉറ്റ സുഹൃത്തുമാണ് ആവൾ, എന്നാണ് മഷൂറ സൂഹാനയെക്കുറിച്ച് എഴുതിയിരിക്കുന്നത്.

  Also Read: ശ്രീനിവാസൻ കാരണം കുറേ പ്രശ്നങ്ങൾ ഉണ്ടായി, 'ഒറ്റ രാത്രി കൊണ്ട് നഷ്ടമായത് ലക്ഷങ്ങൾ'; നിർമ്മാതാവ്

  നിരവധി ആരാധകരാണ് ചിത്രത്തിന് കമൻ്റുമായി എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ഏറ്റെടുത്തതോടൊപ്പം മഷുവിനോട് ഈ സമയത്ത് ഹീൽ ഉള്ള ചെരുപ്പ് ഇടരുതെന്നും പറയുന്നുണ്ട്. കമൻ്റിൽ ചിലത് ഇതൊക്കെയാണ്. സുന്ദരിമാർ, ഈ സമയത്ത് ഹീലുള്ള ചെരുപ്പ് ഇടുമ്പോ നല്ലോണം ശ്രദ്ദിക്കണം. ​ഗർഭിണി ആവുന്ന സമയത്ത് ഫ്ലാറ്റ് ചെരുപ്പ് ഇടാൻ ശ്രമിക്കൂ. സ്ലിപ്പ് ആയി കഴിഞ്ഞാൽ കുഞ്ഞ് വാവക്ക് എന്തെങ്കിലും സംഭവിക്കും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണ് ഒരാൾ കമൻ്റ് ചെയ്തിരിക്കുന്നത്.

  Also Read: 'കളി കാര്യമായി'; ബി​ഗ് ബോസ് താരം രമ്യയും സീരിയൽ നടി അൻഷിതയും തമ്മിൽ അടി, രമ്യയുടെ ദേഹത്ത് ഉപ്പെറിഞ്ഞ് അൻഷിത!

  കൂടുതൽ പേരും മഷുവിൻ്റെയും സോനുവിൻ്റെയും ചിത്രങ്ങൾ കൊള്ളാം എന്ന് കമൻ്റ് ചെയ്യുന്നതിനൊപ്പം മഷുവിനോട് ഹീൽ ചെരുപ്പ് മാറ്റി ഫ്ലാറ്റ് ഉപയോ​ഗിക്കാൻ പറയുന്നുണ്ട്. ബഷീറിൻ്റെയും കുടുംബത്തെയും ഓണാഘോഷ വീഡിയോകളും ഇവരുടെ ചാനലിലി‍ വന്നിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ഇവർ മഷുവിൻ്റെ വീട്ടിൽ ആയിരുന്നപ്പോൾ ഇവരുടെ വീട്ടിൽ മോഷണ ശ്രമം നടന്നു. എന്നാൽ ഒന്നും മോഷണം പോയിരുന്നില്ല.

  പൊലീസിൽ അറയിച്ചപ്പോൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പറഞ്ഞു. പക്ഷെ നിർഭാ​ഗ്യവശാൽ സിസിടിവി ക്യാമറയിൽ നിന്ന് വിഷ്വൽസും കിട്ടിയില്ല, ബഷീർ പറഞ്ഞു.

  Also Read: പ്രസവശേഷം ബോഡി ഷെമിങ്ങിന് വിധേയയായ ഐശ്വര്യ; അന്ന് വിമർശകരുടെ വായടപ്പിച്ചത് ഇങ്ങനെ

  രണ്ട് ഭാര്യമാർക്കൊപ്പമുള്ള സന്തോഷകരമായ ജീവിതത്തെക്കുറിച്ച് ബഷീർ മുമ്പ് ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞത് ഇങ്ങനെയാണ്.

  എന്റെ കഴിവ് മാത്രമല്ല ഇതെന്നാണ് ബഷീർ പറഞ്ഞ് തുടങ്ങിയത്. ഇതിന്റെ ക്രെഡിറ്റ് എനിക്കല്ല. ഇവർ തമ്മിലുള്ള ഒത്തൊരുമയാണ് ഈ വിജയം. രണ്ട് ഭാര്യമാരിൽ ഒരാൾ കുറച്ച് പ്രശ്‌നക്കാരിയും മറ്റെയാളെ ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂടി ഇത് തകർന്ന് പോവും. രണ്ടോ മൂന്നോ ദിവസമേ ഈ ബന്ധം മുന്നോട്ട് പോവൂ. അവിടെ തീർച്ചയായും അടി നടക്കും. ഇവർ തമ്മിൽ യോജിച്ച് പോകുന്നുണ്ട്. അതുകൊണ്ടാണ് അല്ലാതെ ഇതൊന്നും എന്റെ കഴിവല്ല, ബഷീർ വ്യക്തമാക്കി.

  രണ്ട് ഭാര്യമാരെയും ഒരുമിച്ച് ആറ് മാസത്തിനപ്പുറം കൊണ്ട് പോവുക എന്നത് സാധ്യമല്ലെന്ന് പലരും പറഞ്ഞിരുന്നു. അതിന് ശേഷം വർഷങ്ങളായി. എന്നിട്ടും ബഷീറിന്റെ രണ്ട് വശത്തുമായി ഭാര്യമാർ നിൽക്കുന്നുണ്ടെങ്കിൽ അത് വലിയ കാര്യമാണെന്ന് ആരാധകരിൽ പലരും പറയുന്നു.

  Read more about: basheer bashi
  English summary
  Basheer Bashi second wife Mashura Basheer shared a picture with Suhana goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X