For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീനിവാസൻ കാരണം കുറേ പ്രശ്നങ്ങൾ ഉണ്ടായി, 'ഒറ്റ രാത്രി കൊണ്ട് നഷ്ടമായത് ലക്ഷങ്ങൾ'; നിർമ്മാതാവ്

  |

  മലയാള സിനിമയിൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടനാണ് ശ്രീനിവാസൻ. സിനിമകളിലൂടെ പ്രേക്ഷകർക്ക് നർമ്മത്തിൻ്റെ പുതിയ ഭാവം പരിചയപ്പെടുത്തി. നടനായും എഴുത്തുകാരനായും അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയത് വലിയ സംഭാവനകളാണ്. അവസരത്തിനൊത്ത് കുറിക്കുകൊള്ളുന്ന തമാശകളാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അഭിനയത്തിൽ തന്റേതായ ഒരു ശൈലി കൊണ്ട് വന്ന അദ്ദേഹം താരങ്ങൾക്കും പ്രേക്ഷകർക്കും ഒരേ പോലെ പ്രിയങ്കരനാണ്. സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമ്മത്തിലൂടെ വെള്ളിത്തിരയിലെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

  1976 ൽ പി എ ബക്കർ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മേള എന്ന സിനിമയിൽ അഭിനയിച്ചു. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.

  വർഷങ്ങളോളമായി മലയാള സിനിമയിൽ നിന്ന് ഒഴിച്ച് കൂടാൻ പറ്റാത്ത നടൻ ശ്രീനിവാസൻ ഇപ്പോൾ ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം ചികിത്സയും മറ്റുമായി വീട്ടിൽ വിശ്രമിക്കുകയാണ്. അടുത്തിടെ മഴവിൽ മനോരമയിലെ അവാർഡ് ചടങ്ങിൽ വിശിഷ്ടാതിഥിയായി ശ്രീനിവാസൻ എത്തിയിരുന്നു. രോ​ഗ കിടക്കയിൽ നിന്ന് വീണ്ടും ഒരു പൊതു ചടങ്ങിൽ പങ്കെടുക്കാൻ ശ്രീനിവാസൻ എത്തിയത് സിനിമ മേഖലയിൽ ഉള്ളവർക്കും ഏറ്റവും കൂടുതൽ സന്തോഷമുള്ള ദിവസമായിരുന്നു.

  പരിപാടിയിൽ പങ്കെടുക്കാനെത്തിയ ശ്രീനിവാസനെ വേദിയിലേക്ക് വിളിച്ച് വരുത്തി മോഹൻലാൽ ചുംബിക്കുന്ന വീഡിയോയും വൈറലായിരുന്നു. ‌‌‌‌വളരെ നാളുകൾക്ക് ശേഷം മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ദാസനേയും വിജയനേയും ഒരുമിച്ച് ഒരു വേദിയിൽ കണ്ട സന്തോഷം ഏവർക്കും ഉണ്ടായിരുന്നു. ആരോ​ഗ്യപ്രശ്നങ്ങൾ വളരെ നാളുകളായി ശ്രീനിവസാനെ അലട്ടുന്നുണ്ട്. ഇപ്പോൾ അദ്ദേഹം അതിൽ നിന്നെല്ലാം കരകയറികൊണ്ടിരിക്കുകയാണ്.

  Also Read: ഒരാളെയും വിശ്വസിക്കരുത്, ഞാൻ ലെസ്ബിയൻ ആണെന്ന് വരെ പറഞ്ഞു, ട്രാപ്പിൽ പെട്ടതിനെക്കുറിച്ച് യമുന

  മലയാള സിനിമയിൽ കണ്ടു പഴകിയ ഫോർമാറ്റിൽ നിന്ന് വ്യത്യസ്തത കൊണ്ട് വന്ന ചിത്രമാണ് പാസഞ്ചർ. ശ്രീനിവാസനും ദീലിപും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഒരുപാട് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പാസ്സഞ്ചർ സിനിമയുടെ റിലീസിങ്ങ് സമയത്തുണ്ടായ കേസിനെക്കുറിച്ച് പറയുകയാണ് നിർമ്മാതാവ് എസ്.സി പിള്ള. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് 'പാസഞ്ചർ' സിനിമയുടെ കാര്യം പറഞ്ഞത്.

  Also Read: മാം​ഗ്ലൂരിൽ നിന്ന് തിരികെ വീട്ടിൽ വന്നപ്പോഴുള്ള കാഴ്ച അതിഭീകരം, ബിബി ഹൗസിൽ കള്ളൻ കയറിയെന്ന് ബഷീർ ബഷി

  ചിത്രത്തിൻ്റെ റിലീസിങ്ങിന് തൊട്ട് മുമ്പ് ശ്രീനിവാസൻ കാരണം ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ഒരു പ്രെഡ്യൂസറിന്റെ കെെയ്യിൽ നിന്ന് തിരക്കഥ എഴുതാനായി അഞ്ച് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പിന്നീട് പണവും കഥയും കൊടുക്കാതെ വന്നതോടെ തന്റെ സിനിമയായ പാസഞ്ചർ റീലിസ് ചെയ്യുന്നതിന് തൊട്ടു മുൻപ് കോടതിയിൽ കേസ് ഫയൽ ചെയ്തു. തന്റെ സിനിമയ്ക്ക് മുൻപ് പ്രിയദർശനോപ്പം മൂന്ന് നാല് ചിത്രം ചെയ്തിരുന്നു. ആ സമയത്ത് കേസ് കൊടുത്തിരുന്നില്ല.

  Also Read: 'ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയദർശന്റെ സമയം തെളിഞ്ഞു'; താരദമ്പതികളെ കുറിച്ച് കലൂർ ഡെന്നീസ്!

  ശ്രീനിവാസന് നൽകാൻ വെച്ചിരുന്ന പണം അദ്ദേഹത്തിന് കൊടുക്കണമെന്നാണ് കേസ്. അതിന് ശ്രീനിവാസൻ സമ്മതിച്ചില്ല. ശ്രീനിവാസൻ്റെ സമ്മതം ഇല്ലാതെ തനിക്ക് പണം നൽകാനും പറ്റില്ല. അവസാനം സിനിമയുടെ റീലിസിന് തലേ ദിവസം ഒന്നരലക്ഷം രൂപ മുടക്കിയാണ് കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയത്. അടുത്ത ദിവസം താൻ സിനിമ സെൻട്രൽ പിക്ചേയ്സിന് കെെമാറി സിനിമ റീലിസ് ചെയ്തെന്നും അദ്ദേഹം അഭിമുഖത്തിനിടെ വ്യക്തമാക്കി.

  Read more about: sreenivasan
  English summary
  passenger movie producer revealed about the actor sreenivasan cheated in the movie passenger
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X