For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരാളെയും വിശ്വസിക്കരുത്, ഞാൻ ലെസ്ബിയൻ ആണെന്ന് വരെ പറഞ്ഞു, ട്രാപ്പിൽ പെട്ടതിനെക്കുറിച്ച് യമുന

  |

  മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി യമുന. സിനിമാ സീരിയൽ രം​ഗത്ത് സജീവമായിരുന്നു. ജനപ്രിയ പരമ്പരകളിലൂടെയായിരുന്നു നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെ രണ്ടാമതും വിവാഹിതയായതിന് പിന്നാലെയാണ് യമുന വീണ്ടും വാർത്തകളിൽ നിറഞ്ഞത്. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റായ ദേവൻ ആണ് നടിയെ രണ്ടാമത് ജീവിത സഖിയാക്കിയത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. യമുന രണ്ടാമതും വിവാഹം കഴിച്ചത് മക്കളുടെ നിർബന്ധ പ്രകാരമായിരുന്നു .

  അമിതമായി മറ്റുള്ളവരെ വിശ്വസിച്ചതിൻ്റെ പേരിൽ ജീവിതത്തിൽ നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ച് പറയുകയാണ് താരം. സീരിയൽ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. നടി പറഞ്ഞ കാര്യങ്ങൾ വിശദമായി വായിക്കാം. സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന അശ്വതി എന്ന പെൺകുട്ടി എന്റെ ഫാൻ ആണ് എന്ന് പറഞ്ഞ് സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു.

  എന്നോടൊപ്പം ഒരു സെൽഫി എടുക്കാൻ വലിയ ആഗ്രഹമുണ്ടെന്ന് ഒരിക്കൽ വിളിച്ചിട്ട് പറഞ്ഞു. സ്ഥിരമായി വിളിക്കാൻ തുടങ്ങിയ ഒരു സ്ത്രീ, അതും ഒരു ഉദ്യോഗസ്ഥ, അതു കൊണ്ട് തന്നെ വേറൊന്നും ആലോചിച്ചില്ല. എൻ്റെ വീട്ടിലേക്ക് ശനിയാഴ്ച വരാൻ പറഞ്ഞു.

  ആ സ്ത്രീ വൈകുന്നേരം ടു വീലറിൽ എന്റെ വീട്ടിൽ വന്നു. എന്റെ മക്കളും, സഹായിയും വീട്ടിൽ ഉണ്ട്. ഓഫീസിൽ നിന്ന് നേരെ വരികയാണ് എന്ന് പറഞ്ഞപ്പോൾ കഴിക്കാൻ ഭക്ഷണം ഒക്കെ കൊടുത്തു. സെൽഫി എടുത്ത ശേഷമാണ് അവർ വീട്ടിൽ നിന്ന് പോയത്. അതിന് ശേഷവും ആ കുട്ടി എന്നെ വിളിക്കാറുണ്ട്.

  ഒരിക്കൽ ഒരു ഷോയ്ക്ക് ഞാൻ പോകാൻ നിക്കുമ്പോൾ വിളിച്ചിരിന്നു. ഞാൻ പോകുന്ന അതേ ഷോയിൽ പങ്കെടുക്കാൻ അവർക്കും ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

  Also Read: 'വെറൈറ്റിക്കും റീച്ച് കൂട്ടാനുമാണ് ഞാൻ അലറി സംസാരിക്കുന്നത്, ആരതിയെ ഞാനാണ് ആദ്യം പ്രപ്പോസ് ചെയ്തത്'; റോബിൻ

  എന്നോട് നമുക്ക് ഒരുമിച്ച് പോവാം എന്ന് പറഞ്ഞപ്പോൾ ശരിയെന്ന് ഞാനും പറഞ്ഞു. കൂട്ടിന് ഒരാളെ കിട്ടിയ സന്തോഷമായിരുന്നു എനിക്ക്. പക്ഷെ എനിക്കുള്ള പണിയാണ് അതെന്ന് തിരിച്ചറിഞ്ഞില്ല. ഞങ്ങൾ ഒരുമിച്ച് പരിപാടിയിൽ പങ്കെടുത്ത ശേഷം തിരികെ വന്നു.

  Also Read: തൻ്റെ ഇരട്ട കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് വെച്ച് ആദ്യ വിമാന യാത്ര, വിശേഷം പങ്കുവെച്ച് സുമ ജയറാം

  പരിപാടിക്ക് പോയി വന്ന ശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. അവിടെ ആ സ്ത്രീ എല്ലാവർക്കും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതും മറ്റുമെല്ലാം കണ്ടിരുന്നു. പക്ഷെ അതിന് പിന്നിൽ ചില പ്ലാനിങുകളുണ്ടെന്നുള്ള കാര്യമൊന്നും ഞാൻ അറിഞ്ഞിരുന്നില്ല.

  ഞാനാണ് ആ പെൺകുട്ടിയെ കൊണ്ടു പോയ എന്ന പേരും കിട്ടി. ഒരു സ്ത്രീയെ കൂടെ കൂട്ടിയത് കാരണം ഞാൻ ലെസ്ബിയനാണ് എന്ന്‌ പോലും പലരും പറഞ്ഞു. ഒരു പെണ്ണിനെയും കൂട്ടി പോകരുത് എന്ന പാഠം ഞാൻ അതോടെ പഠിച്ചു. ‍

  Also Read: ഭയങ്കര ദേഷ്യമായിരുന്നു, ജയറാം എസിസിടിവി ദൃശ്യങ്ങൾങ്ങനെ ഇഷ്ടപ്പെട്ടുവെന്ന് അറിയില്ലെന്ന് പാർവതി ജയറാം

  ആരെയും അമിതമായി വിശ്വസിക്കരുതെന്ന് പഠിച്ചു. ആ സംഭവത്തോടെ എനിക്ക് എല്ലാവരെയും സംശയമായി. സത്യത്തിൽ അടുത്ത് ഇടപഴകുന്ന സുഹൃത്തുക്കളെ പോലും ഇപ്പോൾ സംശയിക്കുന്ന അവസ്ഥയാണ്. ഇപ്പോഴും പരിചയമില്ലാത്ത ആളുകളുമായി സൗഹൃദം സൂക്ഷിക്കുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ല. ഒരു പരിതിയിൽ കൂടുതൽ ആരായാലും ഇപ്പോൾ അടുത്ത് ഇടപഴകാറില്ല എന്ന് മാത്രം, യുമുന വ്യക്തമാക്കി.

  Read more about: actress
  English summary
  Actress Yamuna Revealed About she had a bad experience from a fan girl and got the name lesbian
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X