For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തൻ്റെ ഇരട്ട കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് വെച്ച് ആദ്യ വിമാന യാത്ര, വിശേഷം പങ്കുവെച്ച് സുമ ജയറാം

  |

  ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടിയായിരുന്നു സുമ ജയറാം. 80കളിലും 90കളിലും നിരവധി സിനിമ സീരിയലുകളിലൂടെ
  പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ മെ​ഗാസ്റ്റാർ മമ്മൂക്കക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്നാൽ, പിന്നീട് നടിയുടെ കരിയറിൽ വലിയൊരു ബ്രേക്ക് വന്നു. മലയാള സിനിമയിൽ തനിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ല എന്നും പലപ്പോഴും താരം പറഞ്ഞിട്ടുമുണ്ട്.

  അടുത്തിടെയാണ് താരം അമ്മയായ വിശേഷം പങ്കുവെച്ചത്. അമ്പതിനോട് അടുക്കുന്ന വേളയിൽ ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ സന്തോഷം ആരാധകരും ഏറ്റെടുത്തു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് സുമ അമ്മയായത്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാറുള്ള സുമ നേരത്തെ ​അമ്മയാകാൻ പോകുന്നതിന്റെ സന്തോഷവും പങ്കുവെച്ചിരുന്നു. 2018ൽ ആയിരുന്നു സുമയുടെ വിവാഹം. ബാല്യകാല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവാണ് താരത്തിന്റെ ഭർത്താവ്.

  മക്കളുടെ വരവിന് ശേഷം അവരുടെ ഓരോ വളർച്ച ഘട്ടങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ചിത്രങ്ങളൊക്കെ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ മക്കളൊടൊപ്പമുള്ള ആദ്യത്തെ വിമാന യാത്രയെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. ഭർത്താവിനും മക്കൾക്കും ഒപ്പം ബാഗ്ലൂരിലെ ഫ്ലാറ്റിലെത്തി എന്ന സന്തോഷമാണ് സുമ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളത്. എയർപോർട്ടിൽ നിന്നുള്ള ഒരു ഫോട്ടോയും ബാ​ഗ്ലൂരിലെ ഫ്ലാറ്റിന് മുന്നിൽ നിൽക്കുന്ന ചിത്രവുമാണ് സുമ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  Also Read: എന്റെ ആദ്യ ഭാര്യ അതിസുന്ദരിയാണ്, മഹാലക്ഷ്മിയ്ക്ക് ഒരു കുഞ്ഞുണ്ട്; രണ്ടാം വിവാഹത്തെ കുറിച്ച് താരദമ്പതിമാര്‍

  സുമ കുഞ്ഞുങ്ങളെയും എടുക്കുന്നത് കാണാൻ ഒരു പ്രത്യേക ആകർഷമാണ്. ഭർത്താവ് കൂടെ ഉണ്ടാവുമ്പോഴും സുമ തന്റെ മക്കളെ ഇടവും വലവും ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് നേരത്തെയും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. 2013 ൽ, മുപ്പത്തിയേഴാം വയസ്സിലാണ് സുമയുടെ വിവാഹം. സുമയുടെ വിവാഹത്തിന് ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങളും പങ്കെടുത്തിരുന്നു.

  Also Read: 'എന്റെ പേര് പറഞ്ഞ് പലരും ആരാധകരിൽ നിന്നും പണം തട്ടുന്നു'; സൈബർ സെല്ലിൽ പരാതി നൽകിയതിനെ കുറിച്ച് റോബിൻ!

  എന്റെ സൂര്യപുത്രിയ്ക്ക്, പോലീസ് ഡയറി, സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, കാബൂളിവാല തുടങ്ങി നിരവധി ചിത്രങ്ങളിൽ തിളങ്ങിയ ഈ അഭിനേത്രിയുടെ മഴയെത്തും മുമ്പേയിലെ വേഷവും വളരെ ശ്രദ്ധേയമാണ്. ക്രൈ ഫയൽ, ഇഷ്ടം, ഭർത്താവുദ്യേഗം തുടങ്ങിയ ചിത്രങ്ങളും 2001ൽ സുമ ചെയ്തു. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന സുമ ജയറാമും ഭർത്താവ് ലല്ലുവും യാത്രകളേയും ഭക്ഷണത്തേയും ഇഷ്ടപ്പെടുന്നവരാണ്. ‌

  Also Read: എളിമ കൊണ്ട് പറയുന്നതല്ല, എന്റെ അഭിമുഖങ്ങൾ എന്നെ ബോറടിപ്പിക്കാറുണ്ട്; മഞ്ജു വാര്യർ പറയുന്നു

  ആൻ്റണി ഫിലിപ് മാത്യു, ജോർജ്ജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് താരം പേര് നൽകിയിരിക്കുന്നത്. ഭർത്താവിൻ്റെ അച്ഛൻ പാലാത്ര തങ്കച്ചൻ മരിച്ചതിൻ്റെ പതിനാറാം വാർഷികത്തിലാണ് തങ്ങൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചതെന്നും വലിയ സന്തോഷമാണെന്നും സുമ കുറിച്ചിട്ടുണ്ട്. ​ഗർഭിണി ആയിരുന്ന സമയത്തെ ബേബി ഷവറിന്റേയും വളകാപ്പിന്റേയും ചിത്രങ്ങളും സുമ പങ്കുവെച്ചിരുന്നു.

  1990ൽ സിൽക്ക് സ്മിത അഭിനയിച്ച നാളെ എന്നുണ്ടോ എന്ന ചിത്രത്തിലും സുമ അഭിനയിച്ചിട്ടുണ്ട്. 1990ൽ പുറത്തിറങ്ങിയ വചനം എന്ന ചിത്രത്തിലും കൺഗ്രാജുലേഷൻസ് മിസ് അനിത മേനോനിലും സുമ അഭിനയിച്ചിട്ടുണ്ട്. പിന്നീട് ദിലീപിനൊപ്പം ഇഷ്ടത്തിൽ അഭിനയിച്ച ശേഷമാണ് അഭിനയത്തിൽ നിന്നും സുമ ഇടവേളയെടുത്തത്.

  അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നതിന്റെ ഇടയിൽ നിർമ്മാതാവിന്റെ വേഷത്തിലും സുമ സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു. ആർട്ട് ഫിലിം ആദിയുടെ നിർമ്മാണം നടത്തിയത് സുമ ആയിരുന്നു. ചിത്രത്തിന്റെ സംവിധാനം സുമയുടെ സഹോദരൻ ബോണി ആയിരുന്നു. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയും പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു.

  Read more about: actress
  English summary
  Actress Suma Jayaram Shared a picture of her twin babies first flight travel went to Bangalore
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X