For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ പേര് പറഞ്ഞ് പലരും ആരാധകരിൽ നിന്നും പണം തട്ടുന്നു'; സൈബർ സെല്ലിൽ പരാതി നൽകിയതിനെ കുറിച്ച് റോബിൻ!

  |

  ബി​ഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ മത്സരാർഥിയായി എത്തി വൻ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ താരമാണ് ഡോ.റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർഥിയെ കയ്യേറ്റം ചെയ്തെന്ന പേരിൽ ഷോയിൽ നിന്നും പുറത്താക്കപ്പെട്ട റോബിന് മറ്റൊരു മത്സരാർഥികൾക്കും ലഭിക്കാത്ത സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

  സ്റ്റേജ് ഷോകളിലും ഉദ്ഘാടന വേദികളിലും റോബിൻ എത്തുമ്പോഴുള്ള ജനസാ​ഗരം തന്നെയാണ് അതിന് തെളിവ്.

  Also Read: 'സ്വാഭാവികമായി ഉണ്ടായ ബന്ധം....'; റോൺസണിനും നിമിഷയ്ക്കും ജാസുവിനുമൊപ്പം റിയാസിന്റെ വെക്കേഷൻ!

  ഡോക്ടർ, മോട്ടിവേറ്റർ എന്നീ ടാ​ഗ് ലൈനോടെ ബി​ഗ് ബോസിൽ എത്തിയ റോബിൻ ഇപ്പോൾ തന്റെ സ്വപ്നങ്ങൾ ഓരോന്നായി നിറവേറ്റുകയാണ്. മാർക്ക് കുറഞ്ഞതിന്റെ പേരിൽ പടിയിറങ്ങേണ്ടി വന്ന സ്കൂളിൽ അതിഥിയായി എത്തിയ സന്തോഷം അടുത്തിടെ റോബിൻ പങ്കുവെച്ചിരുന്നു. അഭിമാന നിമിഷം എന്നാണ് വീഡിയോ പങ്കുവെച്ച് റോബിൻ കുറിച്ചത്.

  റോബിന്റെ ഓരോ വീഡിയോയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അടുത്തിടെ റോബിൻ സൈബർ സെല്ലിൽ പരാതിപ്പെട്ടിരുന്നു.

  Also Read: 'മുടിയൻ മകനെപ്പോലെ പെരുമാറും, എന്തിനാണ് വിശ്രമമില്ലാതെ കഷ്ടപ്പെടുന്നതെന്ന് ചോദിക്കും'; നിഷ സാരം​ഗ്

  തന്റെ പേര് ഉപയോ​ഗിച്ച് വരുന്ന ഓരോ സോഷ്യൽമീഡിയ പോസ്റ്റും സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണെന്നും റോബിൻ വ്യക്തമാക്കിയിരുന്നു. എന്നാൽ എന്തിനാണ് സൈബർ സെല്ലിൽ പരാതി നൽകിയതെന്ന് റോബിൻ വ്യക്തമാക്കിയിരുന്നില്ല.

  ഇപ്പോഴിത അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റോബിൻ. തന്റെ പേര് പറഞ്ഞ് പലരും ആരാധകരിൽ നിന്നും പണം തട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ആ തട്ടിപ്പ് അവസാനിപ്പിക്കാൻ സൈബർ സെല്ലിൽ പരാതി നൽകിയത് എന്നാണ് റോബിൻ പറഞ്ഞത്.

  ദിവസങ്ങൾക്ക് മുമ്പാണ് താൻ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി റോബിൻ രം​ഗത്തെത്തിയത്. സൈബർ സെല്ലിൽ പരാതി നൽകിയത് പ്രകാരം.

  റോബിൻ രാധാകൃഷ്ണനുമായി ബന്ധപ്പെട്ടുള്ള ഇൻസ്റ്റ​ഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ് ആപ്പ് എന്നിവിടങ്ങളിലെ എല്ലാ കണ്ടന്റുകളും എപ്പോഴും സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരിക്കും എന്നാണ് റോബിൻ കുറച്ച് ദിവസം മുമ്പ് സോഷ്യൽമീഡിയയിൽ കുറിച്ചത്.

  എന്നാൽ എന്തിന് വേണ്ടിയാണ് അത്തരമൊരു പരാതി സൈബർ സെല്ലിന് നൽകിയത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും റോബിൻ പങ്കുവെച്ചിരുന്നില്ല.

  റോബിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള കണ്ടന്റുകൾ പങ്കുവെക്കുന്നവരെ പിടികൂടാനാണോയിതെന്നായിരുന്നു സോഷ്യൽമീഡിയയിൽ സജീവമായ പലരും ചിന്തിച്ചിരുന്നത്.

  ഇപ്പോഴിത എന്തിനാണ് താൻ അത്തരമൊരു സൈബർ സെല്ലിന് നൽകിയതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ‌. 'സോഷ്യൽ‌മീഡിയയിൽ എന്റെ പേര് ഉപയോ​ഗിച്ച് വലിയൊരു തട്ടിപ്പ് നടക്കുന്നുണ്ട്. ചില ആളുകൾ എന്റെ പേര് പറഞ്ഞ് എന്റെ ഫോളോവേഴ്സിൽ നിന്ന് പണം തട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടു.'

  'അതിനാലാണ് സൈബർ സെല്ലിൽ പരാതി നൽകിയത്. എല്ലാവരും അതൊന്ന് ശ്രദ്ധിക്കുക' എന്നാണ് റോബിൻ കുറിച്ചത്. ചില ചാരിറ്റി പ്രവർ‌ത്തനങ്ങളും റോബിൻ അടുത്തിടെ നടത്തിയിരുന്നു.

  സ്കൂൾ കുട്ടികൾക്ക് ബാ​ഗ് അടക്കമുള്ളവ സൗജന്യമായി വിതരണം ചെയ്തിരുന്നു. റോബിന്റെ പുതിയ അറിയിപ്പ് വന്നതോടെ താരത്തിന്റെ ആരാധകരെല്ലാം ജാ​ഗ്രതയോടെയാണ് അപരിചിതരുമായി ഇടപെടുന്നത്.

  തനിക്കെതിരെ വരുന്ന ‍ഡീ​ഗ്രഡിങിലും റോബിൻ കഴിഞ്ഞ ദിവസം ശക്തമായി പ്ര‌തികരിച്ചിരുന്നു. 'പ്രിയ ഹേയ്‌റ്റേഴ്‌സ്, ഡീഗ്രേഡേഴ്‌സ് നീയോക്കെ എന്ത് ചെയ്താലും എനിക്ക് ഒരു തേങ്ങയുമില്ല. പിന്നെ നിങ്ങള്‍ക്ക് ഡോ. റോബിന്‍ രാധാകൃഷ്ണന്‍ എന്ന പേരില്ലാതെ ജീവിക്കാനാവില്ല. ഞാന്‍ നിങ്ങളെക്കൊണ്ട് എനിക്കായി ജോലി ചെയ്യിപ്പിക്കുന്നു.'

  'നിങ്ങള്‍ എന്നെ സോഷ്യല്‍ മീഡിയയില്‍ ലൈവ് ആക്കുന്നു നിങ്ങള്‍ എന്നെക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തിയാല്‍.... എന്റെ റീച്ച് കുറയും. അതിനാല്‍ നിര്‍ത്തരുത്. തുടരൂ.. എന്നെ സോഷ്യല്‍ മീഡിയയില്‍ ലൈവ് ആക്കാനുള്ള എന്റെ തന്ത്രം ഇതാണ്. ഡിഗ്രേഡേഴ്‌സ്.. നിങ്ങളാണ് എന്റെ യഥാര്‍ത്ഥ പിആര്‍ വര്‍ക്കേഴ്‌സ്. പറഞ്ഞിട്ട് കളിക്കുന്നതാ എനിക്ക് ശീലം' എന്നാണ് റോബിന്‍ ഇന്‍സ്റ്റഗ്രാമിൽ തനിക്കെതിരെ നെ​ഗറ്റീവ് കൊണ്ടുവരുന്നവർക്കായി കുറിച്ചത്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Robin revealed the reason for filing the complaint in the cyber cell,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X