For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭയങ്കര ദേഷ്യമായിരുന്നു, ജയറാം എങ്ങനെ ഇഷ്ടപ്പെട്ടുവെന്ന് അറിയില്ലെന്ന് പാർവതി ജയറാം

  |

  മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പാർവതിയും ജയറാമും. പകരക്കാരില്ലാത്ത നിരവധി കഥാപാത്രങ്ങൾ മികവുറ്റതാക്കിയിട്ടുമുണ്ട് പാർവതി. മലയാള സിനിമയിലേക്ക് പാർവതിയെ കൊണ്ട് വന്നത് ബാലചന്ദ്രമേനോനാണ്. ഹിറ്റ് നായകന്മാരുടെ ഒപ്പം തകർത്തഭിനയിച്ച് കൊണ്ടിരുന്നപ്പോഴാണ് പാർവതി നടൻ ജയറാമുമായി പ്രണയത്തിലായത്. പിന്നീട് വിവാഹം ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും പാർവതിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താത്പര്യമാണ്.

  1992ലാണ് പാർവതിയും ജയറാമും വിവാഹിതരായത്. അടുത്തിടെ പാർവതി ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖം ആരാധകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണയത്തെ കുറിച്ചും കുഞ്ഞുങ്ങൾ ജനിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന ദേഷ്യത്തെക്കുറിച്ചൊക്കെയാണ് പാർവതി അഭിമുഖത്തിൽ പറഞ്ഞത്. പാർവതി പറഞ്ഞത് വിശദമായി വായിക്കാം.

  'എനിക്ക് മക്കൾ ഉണ്ടാകുന്നതിന് മുമ്പ് വരെ ഭയങ്കര ദേഷ്യമായിരുന്നു. എനിക്ക് പലപ്പോഴും ഞാൻ ഒരു അഹങ്കാരിയാണ് എന്ന് തോന്നിയിട്ടുണ്ട്. കുട്ടികൽ വന്നതോടെയാണ് അതിൽ മാറ്റം ഉണ്ടായത്. ആ സമയത്തൊക്കെ ജയറാം എങ്ങനെ ഇഷ്ടപ്പെട്ടു എന്നറിയില്ല. പിന്നെ എന്റെ ദേഷ്യമൊക്കെ ഇത്തിരി കുറഞ്ഞത് അനിയത്തിയുടെ മരണത്തോടെയാണ്. എനിക്ക് ഇരുപത്തിയാറ് വയസുള്ളപ്പോഴാണ് അനിയത്തി മരിച്ചത്. അവൾക്ക് ഇരുപത്തിയൊന്ന് വയസുണ്ടാവും. അതിന് ശേഷമാണ് ഞാൻ എന്നെ തന്നെ നിയന്ത്രിച്ച് തുടങ്ങിയതെന്ന്', പാർവതി പറഞ്ഞു.

  Also Read: എന്റെ ആദ്യ ഭാര്യ അതിസുന്ദരിയാണ്, മഹാലക്ഷ്മിയ്ക്ക് ഒരു കുഞ്ഞുണ്ട്; രണ്ടാം വിവാഹത്തെ കുറിച്ച് താരദമ്പതിമാര്‍

  മക്കളോട് ഇതുവരെ ദേഷ്യപ്പെട്ടിട്ടില്ല. എന്ത് കാര്യങ്ങളും അവർക്ക് പറഞ്ഞ് കൊടുക്കും. ഞങ്ങളെല്ലാവരും ഭയങ്കര ഓപ്പൺ മൈൻഡഡ് ആളുകളാണ്. ദൈവം സഹായിച്ച് അവർ നല്ല കുട്ടികളായിരുന്നു. ഞാൻ പറയുന്നത് എന്താണെന്ന് മനസിലാക്കി തിരുത്താൻ അവർക്ക് സാധിക്കും. അടുത്തിടെ ഞാൻ ഐസ്‌ക്രീം കഴിക്കുന്നൊരു ഫോട്ടോ പുറത്ത് വന്നു.

  അത് കണ്ണൻ ഇട്ടതാണ്. അങ്ങനെയുള്ള പണിയൊക്കെ അവൻ ചെയ്യും. ജയറാം പാവമാണ്. പക്ഷേ കണ്ണനെ വിശ്വസിക്കാനെ പറ്റില്ല. അവൻ ഷൂട്ട് ചെയ്യുന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. അമ്മ എന്റെ പേജ് ഒന്ന് നോക്കാൻ പറഞ്ഞപ്പോഴാണ് ഞാൻ ആ ഫോട്ടോ കണ്ടത്.

  Also Read: 'എന്റെ പേര് പറഞ്ഞ് പലരും ആരാധകരിൽ നിന്നും പണം തട്ടുന്നു'; സൈബർ സെല്ലിൽ പരാതി നൽകിയതിനെ കുറിച്ച് റോബിൻ!

  ഞാനും ജയറാമും പ്രണയിച്ച് വിവാഹിതരായവരാണ്. അതിനാൽ തന്നെ മക്കളോട് പ്രണയിക്കരുതെന്ന് പറയാൻ കഴിയില്ല. നല്ല സ്വഭാവമുള്ളവരെ തെരഞ്ഞെടുക്കണം എന്ന് മാത്രമെ പറഞ്ഞിട്ടുള്ളൂ. ചക്കിയും കണ്ണനും അവർക്ക് ആരോടെങ്കിലും ക്രഷ് തോന്നുമ്പോൾ എന്നോട് പറയാറുണ്ട്.

  ഒരിക്കൽ ചക്കി ഡേറ്റിന് പോയപ്പോൾ ഞാനാണ് ചക്കിയെ ഒരുക്കി വിട്ടത്. കാളിദാസിനെ പെൺകുട്ടികളെ ബഹുമാനത്തോടെ കാണാനും എങ്ങനെ പെരുമാറണമെന്നതും ഞാൻ പഠിപ്പിച്ചിട്ടുണ്ട്. പ്രണയിച്ചാലും ആ പെൺകുട്ടിക്ക് ഒരു ചീത്തപ്പേര് വരാൻ നീ കാരണമാകരുത്. എന്ത് ഉണ്ടെങ്കിലും തുറന്ന് പറയും രണ്ടുപേരും,' പാർവതി പറയുന്നു.

  Also Read: എളിമ കൊണ്ട് പറയുന്നതല്ല, എന്റെ അഭിമുഖങ്ങൾ എന്നെ ബോറടിപ്പിക്കാറുണ്ട്; മഞ്ജു വാര്യർ പറയുന്നു

  പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, തൂവാനത്തുമ്പികൾ, ശുഭയാത്ര, അപരൻ, അധിപൻ, കിരീടം തുടങ്ങി ഒട്ടനവധി മികച്ച ഹിറ്റ് സിനിമകളിലൂടെ ഈ താരജോഡിയുടെ അവിസ്മരണീയ പ്രകടനത്തിന് മലയാളി പ്രേക്ഷകർ ഹൃദയം കൊണ്ട് കൈയടി നൽകിയിരുന്നു. തുടർന്നാണ് ഇരുവരും ജീവിതത്തിലും കൈകോർത്തത്.

  വിവാഹശേഷം പാർവതി സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. പാർവതി തന്നെ സ്വമേധയ എടുത്ത തീരുമാനമാണെന്ന് ജയറാം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കുടുംബജീവിതം ആസ്വദിക്കുന്ന പാർവതിയുടെ വിശേഷങ്ങൾ ജയറാമിന്റേയും കാളിദാസിന്റേയും മാളവികയുടേയും സോഷ്യൽമീഡിയ പേജ് വഴിയാണ് പ്രേക്ഷകർ അറിയുന്നത്

  Read more about: jayaram
  English summary
  Actress Parvathy Jayaram Open Ups about Her life with Jayaram And their kids goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X