എന്റെ ഭാര്യമാര്‍ നഗ്നരായിട്ടല്ല വന്നിരിക്കുന്നത്, അന്യന്റെ ഭാര്യമാരെ ഒളിഞ്ഞു നോക്കാം! തുറന്നടിച്ച് ബഷി

മലയാളികള്‍ക്ക് സുപരിചിതരാണ് ബഷീര്‍ ബഷിയും കുടുംബവും. ബിഗ് ബോസിലൂടെയാണ് ബഷീര്‍ ബഷിയെ മലയാളികള്‍ അടുത്തറിയുന്നത്. ഇന്ന് ബഷിയും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരും കുട്ടികളുമൊക്കെ മലയാളികള്‍ക്ക് അടുത്തറിയാവുന്നതാണ്. തങ്ങളുടെ കുടുംബത്തിലേക്കുള്ള പുതിയ അംഗത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ബഷീറും മഷൂറയും സുഹാനയുമൊക്കെ.

ഒരേ സമയം രണ്ട് ഭാര്യമാര്‍ക്കൊപ്പം ജീവിതം നയിക്കുന്നു എന്നതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെല്ലാം നിരന്തരം ഇരയാകാറുണ്ട് ബഷീര്‍ ബഷിയും കുടുംബവും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബഷീര്‍ ബഷി. വീഡിയോയിലൂടെയാണ് താരം മറുപടി നല്‍കുന്നത്.

Basheer Bashi

ചില കമന്റുകള്‍ വായിക്കുമ്പോള്‍ ചിരി വരുമെന്നാണ് ബഷീര്‍ ബഷി പറയുന്നത്. പലതരത്തിലുള്ള കമന്റുകള്‍ ലഭിക്കാറുണ്ട്. ചിലതൊക്കെ ചിരിച്ചു വിടും. എന്നാല്‍ ചിലതൊക്കെ അങ്ങനെ വിടാന്‍ കഴിയില്ലെന്നും ബഷി പറയുന്നു. സോനു ഫ്രെയ്മില്‍ നിന്നും പുറത്തുപോയാല്‍ ഉടനെ ആളുകള്‍ പറയുക സുഹാനയെ മഷൂറ തള്ളി അപ്പുറത്താക്കി എന്നായിരിക്കുമെന്നാണ് ബഷി ചൂണ്ടിക്കാണിക്കുന്നുണ്ട്.

''ഞാന്‍ രണ്ടുവിവാഹംകഴിച്ചിട്ടുണ്ട് ശരിയാണ്. പടച്ചവന്റെ അനുഗ്രഹം കൊണ്ട് ഞാന്‍ അന്തസ്സായി നോക്കുന്നുണ്ട്. അറിയാമല്ലോ പെണ്ണുങ്ങളുടെ കാര്യം ഒരു ചെറിയ കാര്യം ഉണ്ടെങ്കില്‍ പോലും അത് വലിയ ഇഷ്യൂ ആയി മാറും എന്ന്. അവര്‍ സന്തുഷ്ടര്‍ ആയതുകൊണ്ടാണ് ചിരിച്ചുകൊണ്ട് വേഡിയോയില്‍ എത്തുന്നതും. അതിനു എന്തിനാണ് ഇത്രയും നെഗറ്റീവ് കമന്റ്‌സ് വരുന്നത് എന്ന് മനസിലാകുന്നില്ല'' എന്നാണ് ബഷി പറയുന്നത്.

വൃത്തികെട്ട കമന്റിടുന്നത് വൃത്തികെട്ട മനസുള്ളവരാണെന്നും താരം പറയുന്നു. എന്നാല്‍ വീഡിയോ കണ്ടിട്ട് ഇഷ്ടമായില്ലെങ്കില്‍ അത് പറയുന്നതില്‍ കുഴപ്പമില്ലെന്നും ബഷി വ്യക്തമാക്കുന്നുണ്ട്. ഈ കുടുംബം എങ്ങനെ എങ്കിലും അടിച്ചുപിരിയാന്‍ വേണ്ടിയാണ് ഇത്തരം കമന്റുകള്‍ ഇടുന്നതെന്നാണ് ബഷി അഭിപ്രായപ്പെടുന്നത്.

ഈ പെണ്ണുങ്ങള്‍ ഇത്രയും സ്‌നേഹത്തോടെ ഇരിക്കുമ്പോള്‍ അടിച്ചു പിരിക്കാന്‍ വേണ്ടിയാണു വിഷം വമിപ്പിക്കുന്ന കമന്റുകള്‍ പങ്കിടുന്നതെന്നും എന്താണ് ആളുകളിങ്ങനെ എന്ന് തങ്ങള്‍ ആലോചിച്ച് ചിരിക്കാറുണ്ടെന്നും ബഷി പറയുന്നു. സുഹാനയും മഷൂറയും തനിക്ക് വളരെ വലുതാണെന്നും ബഷി പറയുന്നു. അതേസമയം ഞങ്ങള്‍ പിരിയും എന്ന് ആരും സ്വപ്നം കാണണ്ട എന്ന് മഷൂറ പറയുന്നതും വീഡിയോയിലുണ്ട്.

Basheer Bashi

ഞങ്ങള്‍ മൂന്നല്ല ഞങ്ങള്‍ ഒന്നാണെന്നും താരങ്ങള്‍ പറയുന്നു. ഇതിനിടെ അന്യര്‍ക്ക് മുന്‍പില്‍ ഇതുപോലെ ഭാര്യമാരെ പ്രദര്‍ശിപ്പിക്കുന്നത് തെറ്റാണു എന്നൊരു കമന്റിനും ബഷി മറുപടി കൊടുക്കുന്നുണ്ട്. ഭാര്യമാരും മനുഷ്യന്മാരാണ്., അവര്‍ക്കും സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ ആഗ്രഹം ഉണ്ടാകും. ഈ കമന്റിട്ട നിങ്ങളുടെ ഭാര്യക്കും കാണും ആഗ്രഹങ്ങളെന്ന് ചൂണ്ടിക്കാണിക്കുന്ന ബഷി പിന്നെ അന്യസ്ത്രീകളെ നിങ്ങള്‍ വന്നു നോക്കുന്നതില്‍ കുഴപ്പമൊന്നുമില്ലേയെന്നും ചോദി്കകുന്നുണ്ട്.

പുരുഷന്മാര്‍ക്ക് മാത്രമല്ല സ്വാതന്ത്ര്യം, സ്ത്രീകള്‍ക്കും സ്വാതന്ത്ര്യം ഉണ്ട്. എന്റെ ഭാര്യമാര്‍ ഇവിടെ നേക്കഡ് ആയി വന്നിരിക്കുകയല്ലെന്നാണ് ബഷി തുറന്നടിക്കുന്നത്. അവര്‍ എല്ലാം മറച്ചിട്ട് അന്തസ്സായി ഡ്രസ്സ്ഒക്കെ ഇട്ടു ഡീസന്റ് ആയിട്ടാണ് ഇരിക്കുന്നതെന്നും അതില്‍ തനിക്ക് ഒരു തെറ്റും തോന്നിയിട്ടില്ലെന്നും ബഷി പറയുന്നു.

അവര്‍ മറ്റൊരു പുരുഷന്റെയും ഒപ്പമല്ല. അവര്‍ അവരുടെ ഭര്‍ത്താവിന്റെ ഒപ്പമാണ് ഇരിക്കുന്നതെന്നും ബഷി ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് ഇത് പ്രദര്‍ശനം ആയി കാണണ്ടെന്ന് പറയുന്ന ബഷി ഇങ്ങനൊക്കെ ചിന്തിക്കുന്നതാണ് നാണക്കേടെന്നും പറയുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി മാറിയിരിക്കുകയാണ്.

ബഷിയുടെ രണ്ടാം ഭാര്യയായ മഷൂറയ്ക്ക് കുഞ്ഞ് പിറക്കാന്‍ പോവുകയാണ്. ഇതിന്റെ സന്തോഷങ്ങളാണ് താരങ്ങള്‍ തങ്ങളുടെ ചാനലുകൡലൂടെ ഇപ്പോള്‍ സ്ഥിരമായി പങ്കുവെക്കുന്നത്. ഇതിനിടെ തങ്ങളുടെ ദാമ്പത്യ ജീവിതം 13 വര്‍ഷം പിന്നിടുന്നതിന്റെ സന്തോഷത്തില്‍ ബഷി സുഹാനയ്ക്ക് സമ്മാനം നല്‍കിയിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വീഡിയോയായിരുന്നു.

More from Filmibeat

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X