കണ്ണ് തുറന്ന് നോക്കുമ്പോള്‍ ടൊവിനോ ഇല്ല! 'തുണ്ടുപടം' നിര്‍മ്മിച്ച പള്ളീലച്ചന്റെ മകന്‍; ബേസില്‍ പറയുന്നു

സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ് മിന്നല്‍ മുരളി. മലയാളത്തിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ ലക്ഷണമൊത്ത സൂപ്പര്‍ ചിത്രമാണ് മിന്നല്‍ മുരളിയെന്നാണ് ആരാധകര്‍ പറയുന്നത്. ടൊവിനോ തോമസിനെ നായകനാക്കി ചിത്രമൊരുക്കിയിരിക്കുന്ന് ബേസില്‍ ജോസഫ് ആണ്. കുഞ്ഞിരാമായണത്തിനും ഗോദയ്ക്കും ശേഷം ബേസില്‍ ഒരുക്കിയ സിനിമ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രം രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ ഗ്ലോബല്‍ ടോപ്പ് ടെന്നില്‍ ഇടം പിടിക്കാന്‍ സാധിച്ച ആദ്യ ഇന്ത്യന്‍ ചിത്രമായി മാറിയിരിക്കുകയാണ് മിന്നല്‍ മുരളി.

ഗോദയ്ക്ക് ശേഷം ബേസിലും ടൊവിനോയും ഒരുമിച്ച ചിത്രമാണ് മിന്നല്‍ മുരളി. രണ്ടു സിനിമകളും വിജയങ്ങളായി മാറുകയും ചെയ്തു. ഇപ്പോഴിതാ ടൊവിനോയുമായുള്ള കെമിസ്ട്രിയെക്കുറിച്ച് മനസ് തുറക്കുകയാണ് ടൊവിനോ തോമസ്. വനിതയ്ക്ക് ന്ല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ശരിക്കും ചാടിയാലോ

''ഗോദയുടെ കഥ പറയാന്‍ ചെല്ലുമ്പോഴാണ് ടൊവിനോയെ ആദ്യമായി കാണുന്നത്. ഇപ്പോഴും വാട്‌സ്ആപ്പില്‍ പരസ്പരം സ്റ്റിക്കര്‍ അയച്ച് കളിക്കുന്ന കുട്ടികളാണ് ഞങ്ങള്‍. അതാകും ആ കെമിസ്ട്രിയുടെ രഹസ്യം. സൂപ്പര്‍ഹീറോയ്ക്ക് വേണ്ട ബോഡി ഉണ്ടാക്കാനും അത് നിലനിര്‍ത്താനും ടൊവി നന്നായി കഷ്ടപ്പെട്ടു. ആദ്യ ലോക്ക്ഡൗണ്‍ ഇളവ് വന്നപ്പോള്‍ 40 ദിവസം ഫൈറ്റ് ഷൂട്ടിംഗ് ആണ് പ്ലാന്‍ ചെയ്തത്. അതിന് വേണ്ടി ട്രെയിനര്‍ക്കൊപ്പം ഫൈറ്റ് പ്രാക്ടീസ് തന്നെയായിരുന്നു. ഓരോ ദിവസവും പുതിയ ടെക്‌നിക്ക് പഠിച്ച് വീഡിയോ എടുത്ത് അയച്ച് തരും. വെടിവച്ച് ബലൂണ്‍ പൊട്ടിക്കുന്നതും വളയം എറിയുന്നതുമൊക്കെ അവന്റെ സ്വന്തം പ്രാക്ടീസാണ്. ചിലപ്പോള്‍ ആവേശം മൂന്നത് പുരപ്പുറത്തു നന്നും ശരിക്കും ചാടിയാലോ എന്നൊക്കെ ചോദിച്ചു കളയും. അത്രമാത്രം ഡെഡിക്കേറ്റഡ് ആണ്''. എന്നാണ് തന്റെ നായകനെക്കുറിച്ച് ബേസില്‍ പറയുന്നത്.

തുണ്ടുപടം

മിന്നലേറ്റ് സൂപ്പര്‍ ഹീറോയാകുന്ന തയ്യല്‍ക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ജീവിതത്തില്‍ മിന്നല്‍ ഏല്‍ക്കേണ്ടി വന്നിട്ടില്ലെങ്കിലും മിന്നില്‍ നിന്നും രക്ഷപ്പെട്ടൊരു കഥ ബേസിലിന് പറയാനുണ്ട്. എനിക്ക് മിന്നലലേറ്റിട്ടില്ല. പക്ഷെ മിന്നലില്‍ നിന്ന് ജസ്റ്റ് എസ്‌കേപ്പായിട്ടുണ്ട്. ഗോദയുടെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെ ഹോട്ടല്‍ ബാല്‍ക്കണിയില്‍ ഞാനും ടൊവിനോയും നായിക വാമിഖ ഗബ്ബിയും കൂടി സംസാരിച്ചു കൊണ്ട് നില്‍ക്കുന്നു. പെട്ടെന്നാണ് ഒരു മിന്നല്‍ വന്നത്. ബാല്‍ക്കയിലെ ഹാന്‍ഡ് റെയിലില്‍ ഒരു സ്പാര്‍ക്ക്. കണ്ണു തുറന്നു നോക്കുമ്പോള്‍ ടൊവിനോ ഇല്ല. മിന്നല്‍ പോലെ അവന്‍ പാഞ്ഞു കളഞ്ഞുവെന്നാണ് ബേസില്‍ പറയുന്നത്. ഷോര്‍ട്ട് ഫിലിമുകളിലൂടെയായിരുന്നു ബേസിലിന്റെ തുടക്കം. ബേസിലിന്റെ ഹിറ്റ് ഷോര്‍ട്ട് ഫിലിമുകളില്‍ ഒന്നായിരുന്നു ഒരു തുണ്ട് പടം. പള്ളീലച്ചന്റെ മോന്‍ ഒരു തുണ്ടുപടം നിര്‍മ്മിച്ചത് അന്ന് വിവാദമായില്ലേ എന്ന ചോദ്യത്തിനും ബേസില്‍ മറുപടി പറയുന്നുണ്ട്.

 കുട്ടിക്കാലം

സുല്‍ത്താന്‍ ബത്തേരിയിലെ സെന്റ് മേരീസ് സൂനോറോ പള്ളിയെ ചുറ്റിപ്പറ്റിയാണ് കുട്ടിക്കാലം. ചേച്ചി ഷിന്‍സിയായിരുന്നു ക്വയറിലെ ഹാര്‍മോണിയം പ്ലെയര്‍. കീബോര്‍ഡ് കം വോക്കലിസ്റ്റ് ആണ് ഞാന്‍. ആദ്യമായി സ്‌റ്റേജില്‍ കയറിയത് സണ്‍ഡേ സ്‌കൂള്‍ മത്സരത്തിനാണ്. പ്രസംഗം, പാട്ട്, ഗ്രൂപ്പ് സോംഗ്, സുറിയാനി ഗ്രൂപ് സോംഗ്. തിയറ്ററില്‍ സിനിമ കാണിക്കുന്നത് കുറവായിരുന്നു. കാബൂളിവാല, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ടു, നാടോടി ഒക്കെയാണ് ആകെ തിയറ്ററില്‍ കണ്ടത്. സിഇടിയില്‍ ഇലട്രിക്കല്‍ എന്‍ജിനീയറിംഗിന് അഡ്മിഷന്‍ കിട്ടിയതോടെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. കൂട്ടുകാരുമൊന്നിച്ച് ചെയ്ത ഷോര്‍ട്ട് ഫിലിമാണ് ഒരു തുണ്ടു പടം. എ ഷോര്‍ട്ട് ഫിലിം എന്നാണ് ഉദ്ദേശിച്ചത്. പക്ഷെ കേട്ടവര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടായി. ഒരിക്കല്‍ നാട്ടില്‍ ചെന്നപ്പോള്‍ ഒരു അങ്കിള്‍ വഴിയില്‍ തടഞ്ഞ് ചോദിച്ചു, ഇപ്പോള്‍ മറ്റേ പരിപാടിയൊക്കെ ഉണ്ടോ? എന്നായിരുന്നു ബേസില്‍ പങ്കുവച്ച ഓര്‍മ്മ.

Recommended Video

ടൊവിനോയെ മണ്ണിലിട്ടുരുട്ടുന്ന ബേസിൽ, വീഡിയോയ്ക്ക് പിന്നാലെ ടോവിനോയുടെ കമന്റ്‌
 പള്ളീലച്ചനായത്

അതേസമയം ജോജയിലൂടെ കോമഡിയില്‍ നിന്നൊരു ചുവടുമാറ്റവും ബേസില്‍ നടത്തിയിരുന്നു. ജോജിയിലെ പള്ളീലച്ചനായത് സ്വന്തം അച്ഛനെ മനസില്‍ വച്ചാണെന്നാണ് ബേസില്‍ പറയുന്നത്. അച്ഛന്റെ സുഹൃത്തുക്കളാണ് സുറിയാനി പ്രാര്‍ത്ഥന ട്യൂണില്‍ പാടി അയച്ചു തന്നത്. എന്നെ പള്ളീലച്ചനാക്കണമെന്ന് വീട്ടുകാര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അതില്‍ നിന്ന് ഞാനായിട്ട് വഴുതിപ്പോയതാണ്. ആ ആഗ്രഹം സിനിമയിലൂടെ സാധിച്ച സന്തോഷത്തിലാണ് അവര്‍ എന്നാണ് താരം അഭിപ്രായപ്പെടുന്നത്.

Read more about: basil joseph tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X