'അവരെ കണ്ട് നമ്മൾ അങ്ങനെ ചെയ്യേണ്ട കാര്യമില്ലെന്ന് തോന്നുന്നു'; മകളുടെ ചിത്രം പങ്കുവച്ചതിനെ കുറിച്ച് ബേസിൽ!

മലയാള സിനിമയ്ക്ക് ഇന്ന് മാറ്റിനിർത്താൻ കഴിയാത്ത താരമാണ് ബേസിൽ ജോസഫ്. വളരെ ചെറിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ ബേസിലിനു സാധിച്ചിട്ടുണ്ട്. സംവിധായകനായും നടനായും തിളങ്ങി നിൽക്കുകയാണ് ബേസിൽ ഇപ്പോൾ. സംവിധായകനായി കരിയർ ആരംഭിച്ച ബേസിൽ ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടൻ കൂടിയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പത്തിലധികം സിനിമകളിലാണ് ബേസിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തിയത്.

ഇപ്പോഴിതാ, ഈ വർഷം ബേസിൽ പ്രധാന കഥാപാത്രമാകുന്ന മൂന്നാമത്തെ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അതിനിടെ നടന്റെ ജീവിതത്തിൽ ഒരു പുത്തൻ സന്തോഷവും ഉണ്ടായിരിക്കുകയാണ്. അടുത്തിടെയാണ് ബേസിലിനും ഭാര്യ എലിസബത്തിനും ഒരു പെൺകുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ പുതിയ ചിത്രമായ കഠിന കഠോരമീ അണ്ഡകടാകത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ കുഞ്ഞുണ്ടായ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ബേസിൽ. വിശദമായി വായിക്കാം.

basil joseph

കുഞ്ഞുണ്ടായി കഴിയുമ്പോൾ പാരന്റിങ് എന്നതിലേക്ക് നമ്മൾ തനിയെ മാറും. ഏതൊരാളും സ്വിച്ചിട്ട പോലെ മാറും. നമ്മുടെ ലോകം മാറും, മുൻഗണനകൾ മാറും, ജീവിതമേ മാറും. കല്യാണം കഴിഞ്ഞു ഞാനും ഭാര്യയും മാത്രമായി കുറെ കാലം ആസ്വദിച്ചിരുന്നു. ഇനിയിപ്പോൾ നമ്മൾ മാത്രമായിരിക്കില്ല. പുതിയ ഒരാൾ കൂടി വന്നു.

നേരത്തെ നമുക്ക് ഇഷ്ടമുള്ള എന്തും ചെയ്യാം. നമ്മുക്ക് എവിടെയും പോകാം അങ്ങനെ ഒരു ടൈം ആയിരുന്നു. ഇനി ഇപ്പോൾ അത് നടക്കില്ല. കുട്ടിയേയും കൂടെ നമ്മൾ ഇനി പരിഗണിക്കണം.

പല കാര്യങ്ങളും മിസ് ചെയ്യുമെങ്കിലും അതിലേക്ക് നമ്മൾ അഡ്ജസ്റ്റ് ആവും. കാരണം ഇതും നമ്മുക്ക് ഭയങ്കര സന്തോഷം നൽകുന്നുണ്ട്. കുട്ടി ചിരിക്കുന്ന കാണുമ്പോഴൊക്കെ. നമ്മൾ പോലുമറിയാതെ കുഞ്ഞിന്റെ ഒരു അനക്കം കേൾക്കുമ്പോൾ നമ്മൾ ഓടി പാഞ്ഞെത്തും. ആദ്യമായിട്ട് അവർ നമ്മളെ നോക്കി ചിരിക്കുന്നത് പോലുള്ള കുഞ്ഞി കുഞ്ഞി മൊമന്റുകളും ഉണ്ട്.

അങ്ങനെയൊക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രമുണ്ടാകുന്ന കാര്യങ്ങളുണ്ട്. അത് എൻജോയ് ചെയ്യുക, പിന്നീട് അവർ വലുതാകുമ്പോൾ അവരുടേതായ ലോകമാകും. പിന്നീട് നമ്മൾ മാത്രമാകും. അപ്പോൾ നമ്മൾ ആ അഡ്വഞ്ചർ വീണ്ടും മുന്നോട്ട് കൊണ്ടുപോകും. അന്നേരം അതിന്റെ സന്തോഷങ്ങൾ ഉണ്ടെന്നു ബേസിൽ പറയുന്നു.

ഷൂട്ടിനിടയിൽ കുഞ്ഞിന്റെ വളർച്ച കാണാൻ കഴിയില്ല എന്നൊരു ടെൻഷൻ ഉണ്ട്. എങ്കിലും രണ്ടും ബാലൻസ് ചെയ്യാനാണ് ശ്രമിക്കുന്നത്. അത് എങ്ങനെയാണെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. പോകുന്ന പോക്കിൽ അതൊക്കെ കണ്ടുപിടിക്കാനാകും. ആ ഹോപ്പിൽ പോകുന്നു എന്നും ബേസിൽ കൂട്ടിച്ചേർത്തു.

പല താരങ്ങളും കുഞ്ഞിനെ കാണിക്കാതെ ഇരിക്കുമ്പോൾ താൻ കുഞ്ഞിനെ കാണിക്കാനുള്ള തീരുമാനം എടുത്തതിനെ കുറിച്ചും ബേസിൽ അഭിമുഖത്തിൽ പറയുന്നുണ്ട്. കുഞ്ഞിന്റെ ഫോട്ടോ ഇട്ടു കഴിഞ്ഞപ്പോഴാണ് പലരും ഇങ്ങനെയൊക്കെ ഉണ്ടെന്ന് പറയുന്നത്. കുഞ്ഞുണ്ടായപ്പോൾ സ്വാഭാവികമായും ചിത്രം പോസ്റ്റ് ചെയ്യുക എന്നതായത് കൊണ്ട് അങ്ങനെ ചെയ്തതാണ്. താരങ്ങൾ പോസ്റ്റ് ചെയ്യാത്തത് കണ്ടിട്ടുണ്ട്. എങ്കിലും അതേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അത് അവരുടെ പ്രൈവസിയുമായി ബന്ധപ്പെട്ടാണ്. ഞാൻ അതിനെ കുറിച്ച് കൂടുതൽ ചിന്തിച്ചിട്ടില്ല.

basil joseph

ഒരു കുഞ്ഞി കൊച്ചിന്റെ മുഖം കണ്ടെന്ന് വെച്ച് എന്തെങ്കിലും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുക്ക് പോലും ഇപ്പോൾ ഫേസ് കട്ട് മനസിലായിട്ടില്ല. ഓരോ ദിവസവും ഓരോ മുഖമാണ്. മുഖമൊക്കെ ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്ന സമയമാണ്. പിന്നെ അങ്ങനെ ഉള്ളത് ചിലപ്പോൾ വലിയ താരങ്ങളുടെ കാര്യത്തിലാകും. അത് കണ്ട് നമ്മളെ പോലുള്ളവർ അങ്ങനെ ചെയ്യേണ്ട കാര്യമില്ലെന്ന് തോന്നുന്നു എന്നാണ് ബേസിൽ പറഞ്ഞത്.

നവാഗതനായ മുഹഷിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സ്വതി ദാസ് പ്രഭു, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more about: basil joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X