twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടയറിന് പിന്നാലെ ഓടുന്ന ഡ്രൈവറെ കണ്ടപ്പോഴാണ് ടയറും ഞങ്ങളും തമ്മിലുള്ള ബന്ധം മനസിലാകുന്നത്: ബേസില്‍

    |

    മലയാള സിനിമയിലെ മിന്നും താരമാണ് ബേസില്‍ ജോസഫ്. സംവിധായകന്‍ എന്ന നിലയിലും നടന്‍ എന്ന നിലയിലും ഒരുപോലെ കയ്യൊപ്പ് പതിപ്പിക്കാന്‍ ബേസിലിന് സാധിച്ചിട്ടുണ്ട്. സംവിധായകനായി തുടങ്ങി പിന്നീട് നായകനായി മാറുകയായിരുന്നു ബേസില്‍. മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങൡലൊന്നായ മിന്നല്‍ മുരളിയടക്കം ബേസില്‍ ഒരുക്കിയ സിനിമകളൊക്കെ മിന്നും വിജയങ്ങളായിരുന്നു. ഇപ്പോഴിതാ നായകനായി എത്തിയ സിനിമകളും തുടരെ തുടരെ വിജയിച്ചിരിക്കുകയാണ്.

    Also Read: 'ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ദിൽഷ ഓക്കെയായിരുന്നു, അവൾ പറയുന്നത് റെസ്പെക്ട് ചെയ്ത് മിണ്ടാതിരുന്നു'; സൂരജ്Also Read: 'ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ദിൽഷ ഓക്കെയായിരുന്നു, അവൾ പറയുന്നത് റെസ്പെക്ട് ചെയ്ത് മിണ്ടാതിരുന്നു'; സൂരജ്

    യാത്രകള്‍ ഒരുപാടിഷ്ടപ്പെടുന്ന ആളാണ് ബേസില്‍. അത്ര തന്നെ സൗഹൃദങ്ങളേയും. ഇപ്പോഴിതാ തന്റെ മറക്കാനാകാത്ത യാത്രാനുഭവം പങ്കുവെക്കുകയാണ് ബേസില്‍ ജോസഫ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. സിക്കിം യാത്രയ്ക്കിടെയുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    സിക്കിം യാത്ര

    കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സിക്കിം യാത്ര. ഗുരുധോങ്മാര്‍ തടാകം കാണണം. അതിരാവിലെ തന്നെ മല കയറിത്തുടങ്ങി. റോഡ് എന്നു പറയാന്‍ പറ്റില്ല. കുഴിയില്‍ നിന്നു കുഴിയിലേക്കാണു യാത്ര. ഇരുവശങ്ങളിലും മഞ്ഞുമലകളായിരുന്നുവെന്നും ബേസില്‍ പറയുന്നു. കയറിത്തുടങ്ങി കുറച്ചു ദൂരം ഓടി ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടു തോന്നിയപ്പോഴാണ് ഓക്‌സിജന്‍ മാസ്‌കിന്റെ കാര്യം ഓര്‍ക്കുന്നത്. കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ അത് ഭദ്രമായി ഹോട്ടല്‍ റൂമില്‍ തന്നെ വച്ചിട്ടാണു യാത്ര തുടങ്ങിയതെന്നാണ് ബേസില്‍ തമാശരൂപേണ പറയുന്നത്.

    Also Read: ഞങ്ങൾക്കൊന്നും അറിയില്ല; ആദിപുരുഷ് ട്രോളുകൾക്കിടെ വിശദീകരണവുമായി വിഎഫ്എക്സ് കമ്പനിAlso Read: ഞങ്ങൾക്കൊന്നും അറിയില്ല; ആദിപുരുഷ് ട്രോളുകൾക്കിടെ വിശദീകരണവുമായി വിഎഫ്എക്സ് കമ്പനി

    കര്‍പ്പൂരം കത്തിച്ചാല്‍ ശ്വസിക്കാം


    ഇതോടെ കര്‍പ്പൂരം കത്തിച്ചാല്‍ ശ്വസിക്കാം എന്ന ഡ്രൈവര്‍ ചേട്ടന്റെ ബുദ്ധിക്കു കയ്യടിച്ച് വീണ്ടും മുകളിലേക്ക്. തളര്‍ന്നു തുടങ്ങിയെങ്കിലും തടാകം കണ്ട് ദൗത്യം പൂര്‍ത്തിയാക്കി മലയിറങ്ങിത്തുടങ്ങിയെന്നും താരം പറയുന്നു. ഇതിനിടെ പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെയുള്ള യാത്രയ്ക്കിടെ വലിയ ശബ്ദത്തിന് അകമ്പടിയായി ഒരു ടയര്‍ ഉരുണ്ടു പോകുന്നതു കണ്ടു. ടയറിനു പിന്നാലെ ഓടുന്ന ഡ്രൈവറിനെ കണ്ടപ്പോഴാണ് ഊരിപ്പോയ ടയറും ഞങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാകുന്നതെന്നാണ് ബേസില്‍ പറയുന്നത്.

    Also Read: 'നിങ്ങൾ എംജിആറിൻ്റെ നായികയാണ്, ആ നിലവിട്ടു പെരുമാറരുത്'; ആദ്യ സിനിമ അനുഭവം പങ്കുവച്ച് ഷീലAlso Read: 'നിങ്ങൾ എംജിആറിൻ്റെ നായികയാണ്, ആ നിലവിട്ടു പെരുമാറരുത്'; ആദ്യ സിനിമ അനുഭവം പങ്കുവച്ച് ഷീല

    ടയര്‍ കിട്ടി, പക്ഷേ, ബോള്‍ട്ട് ഇല്ല

    ടയര്‍ കിട്ടി, പക്ഷേ, ബോള്‍ട്ട് ഇല്ലായിരുന്നുവെന്നാണ് ബേസില്‍ പറയുന്നത്. ശ്വാസവും കിട്ടുന്നില്ല. ഇരുട്ടിനൊപ്പം തണുപ്പും ഏറിവരുന്നു. മുഖത്തെ മാസ്‌ക് അഴിച്ച് ശ്വാസം വിടുമ്പോഴാണ് 'ബേസില്‍ അല്ലേ ?' എന്നൊരു ചോദ്യം കേള്‍ക്കുന്നതെന്ന് താരം പറയുന്നു. മാലാഖമാര്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ വേഷത്തില്‍ നില്‍ക്കുന്നപോലെ തോന്നി. ബേസിലാണെന്നു 10 തവണ പറഞ്ഞ് അവര്‍ക്കടുത്തേക്കെത്തി. മലയാളികളാണ്. അവര്‍ ഭക്ഷണം തന്നു. അടുത്ത ക്യാംപ് വരെ ഞങ്ങളെ എത്തിച്ചുവെന്നും താരം പറയുന്നു.

    ഓക്‌സിജന്‍ മാസ്‌ക്

    അവിടെനിന്ന് അടിവാരത്തേക്കുണ്ടായിരുന്ന ചരക്കു വണ്ടിയില്‍ കയറ്റിവിടുകയും ചെയ്തുവെന്നാണ് താരം പറയുന്നത്. മറക്കാനാകാത്ത യാത്രയായിരുന്നവെന്ന് ബേസില്‍ പറയുന്നു. അതേസമയം തിരികെ എത്തുന്നതും കാത്ത് ഓക്‌സിജന്‍ മാസ്‌ക് റൂമില്‍ തന്നെ ഉണ്ടായിരുന്നുവെന്നും തനത് ശൈലിയില്‍ ബേസില്‍ തമാശ പൊട്ടിക്കുന്നുണ്ട്. യൂറോപ്പാണ് ബേസിലിന്റെ മനസില്‍ ഇപ്പോഴുള്ള സ്ഥലം. ഇന്ത്യയില്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍ ഏറ്റവും ഇഷ്ടം കൊല്‍ക്കത്തയാണെന്നും താരം പറയുന്നു.

    Read more about: basil joseph
    English summary
    Basil Joseph Recalls A Scary Experience From His Trip To Sikkim
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X