twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭയങ്കര പ്ലെയര്‍ ആകണം! കുംബ്ലയെ കണ്ട് പഠിക്കണമെന്ന് വീട്ടുകാര്‍; സഞ്ജുവിനോട് മനസ് തുറന്ന് ബേസില്‍

    |

    മലയാളികളുടെ പ്രിയപ്പെട്ട യുവ സംവിധായകന്‍ ആണ് ബേസില്‍ ജോസഫ്. മൂന്ന് സിനിമകള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായൊരു ഇടം നേടിയെടുക്കുകയും പ്രേക്ഷകരുടെ മനസില്‍ തന്റെ പേര് ഒരു ഗ്യാരണ്ടിയാക്കി മാറ്റുകയും ചെയ്ത സംവിധായകന്‍ ആണ് ബേസില്‍. കുഞ്ഞി രാമായണത്തിലൂടേയും ഗോദയിലൂടേയും നേടിയ ഈ പേരായിരുന്നു മിന്നല്‍ മുരളി എന്ന ചിത്രത്തിന് കാത്തിരിക്കാനുള്ള ആവേശം ആരാധകര്‍ക്ക് പകര്‍ന്നത്. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ഒരുക്കിയ മിന്നല്‍ മുരളി എന്ന ചിത്രം ഇന്ന് കേരളത്തില്‍ മാത്രമല്ല ഇന്ത്യയും കടന്ന് ലോകമെമ്പാടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

    'ദിലീപിനോട് ഞങ്ങൾക്കെല്ലാവർക്കും കമ്മിറ്റ്മെന്റുണ്ട്, അവൻ പറഞ്ഞാൽ മൂസ 2വിനുള്ള ഒരുക്കം തുടങ്ങും'; ജോണി ആന്റണി'ദിലീപിനോട് ഞങ്ങൾക്കെല്ലാവർക്കും കമ്മിറ്റ്മെന്റുണ്ട്, അവൻ പറഞ്ഞാൽ മൂസ 2വിനുള്ള ഒരുക്കം തുടങ്ങും'; ജോണി ആന്റണി

    മിന്നല്‍ മുരളിയിലൂടെ ബേസിലും ടൊവിനോയും മലയാള സിനിമയുമൊക്കെ രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ആരാധകര്‍ പ്രതീക്ഷയോടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. ബേസിലിനെ പോലെ ലോകമെമ്പാടും ശ്രദ്ധ നേടിയ മലയാളി യുവാവാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളികളുടെ അഭിമാന താരമാണ് സഞ്ജു. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ കൂടിയായ സഞ്ജുവിന്് ആരാധകരായി ലോകോത്തര താരങ്ങളും ക്രിക്കറ്റ് പണ്ഡിതന്മാരും വരെയുണ്ട്. ഒരു മലയാളി ക്രിക്കറ്റ് താരത്തിന് സ്വപ്‌നം കാണാന്‍ പോലും സാധിക്കാതിരുന്ന നേട്ടങ്ങൡലേക്ക് എത്തുകയും ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറുകയും ചെയ്ത താരമാണ് സഞ്ജു.

    സഞ്ജുവും ബേസിലും

    ഇതിനിടെ ഇപ്പോഴിതാ സഞ്ജുവും ബേസിലും തമ്മിലുള്‌ള അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വണ്ടര്‍വാള്‍ മീഡിയ യൂട്യൂബ് ചാനലിന് വേണ്ടിയായിരുന്നു ബേസിലും സഞ്ജുവും തമ്മില്‍ അഭിമുഖം നടത്തിയത്. രസകരമായ അഭിമുഖത്തില്‍ ക്രിക്കറ്റിനെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം ഇരുവരും സംസാരിക്കുന്നുണ്ട്. അഭിമുഖത്തിനിടെ താന്‍ കുട്ടിക്കാലത്ത് ക്രിക്കറ്റ് താരം ആകാന്‍ ആഗ്രഹിച്ചതിനെക്കുറിച്ചും എന്നാല്‍ തന്റെ വീട്ടുകാരന്‍ തന്നെ പറ്റിച്ചുവെന്നും ബേസില്‍ പറയുന്നുണ്ട്. രസകരമായ ആ കഥയെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

    ഭയങ്കര പ്ലെയര്‍

    ഭയങ്കര പ്ലെയര്‍ ആവണമെന്നായിരുന്നു ആഗ്രഹം. ക്രിക്കറ്റ് പ്ലെയറാവണം എന്നുള്ള ആഗ്രഹമൊക്കെയായിരുന്നു എന്നാണ് ബേസില്‍ പറയുന്നത്. താന്‍ ഈ ആഗ്രഹം വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ വീട്ടുകാര് എന്റെയടുത്ത് പറഞ്ഞു, നീ അനില്‍ കുംബ്ലെയെ കണ്ട് പഠിക്ക് എന്ന്. അനില്‍ കുംബ്ലെ കംപ്യൂട്ടര്‍ എഞ്ചിനീയര്‍ ആണല്ലോ. കംപ്യൂട്ടര്‍ എഞ്ചിനീയര്‍ ആയിട്ട് ക്രിക്കറ്റ് കളിക്കാരന്‍ ആയതാണ്. നീ ആദ്യം കംപ്യൂട്ടര്‍ എഞ്ചിനീയര്‍ ആവ്, എന്നിട്ട് ക്രിക്കറ്റ് കളിക്കാം എന്ന് വീട്ടുകാര് പറഞ്ഞു. സ്മാര്‍ട്ട് മൂവ് ആയിരുന്നു. എന്നായിരുന്നു ബേസില്‍ പറഞ്ഞത്. വീട്ടുകാര്‍ പറഞ്ഞത് ശരിയാണല്ലോ എന്ന് ചിന്തിച്ച താന്‍ അത് അനുസരിക്കുകയായിരുന്നുവെന്നും ബേസില്‍ പറയുന്നു. എന്നാ പിന്നെ ശരി, കംപ്യൂട്ടര്‍ എഞ്ചിനീയര്‍ ആവാം എന്ന് വിചാരിച്ചാണ് എഞ്ചിനീയറിങ്ങിന് പോയത്.
    പക്ഷെ സച്ചിന്‍ പത്താം ക്ലാസ് തോറ്റതാണ് എന്ന കാര്യം പില്‍ക്കാലത്താണ് ഞാന്‍ മനസിലാക്കിയത്. അത് അറിഞ്ഞിരുന്നെങ്കില്‍ പണ്ടേ ഞാന്‍ ആ സീന്‍ പിടിച്ചേനെ,'' എന്നാണ് ബേസില്‍ പറയുന്നത്.

    ക്രിക്കറ്റ്

    ക്രിക്കറ്റ് താരമാകാന്‍ താന്‍ ഒരുപാട് തവണ ട്രയല്‍സിന് പോയിട്ടുണ്ടെന്നും എന്നാല്‍ തന്നെ ഒരു ടീമിലുമെടുത്തില്ലെന്നും ബേസില്‍ പറയുന്നു. താനൊരു ബാറ്റര്‍ ആണോ ബൗളര്‍ ആണോ എന്ന് പോലും അറിയില്ലെന്നും ബേസില്‍ പറയുന്നുണ്ട്. നേരത്തെ ബേസിലിനൊപ്പമുള്ള ചിത്രം സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 'ഫണ്‍ ടൈംസ് വിത്ത് മിന്നല്‍ കോച്ച് ബേസില്‍ ജോസഫ്, സ്റ്റേ ട്യൂണ്‍ഡ് ഫോര്‍ സം ആക്ഷന്‍' എന്നായിരുന്നു ഫോട്ടോ പങ്കുവെച്ച് കൊണ്ട് സഞ്ജു കുറിച്ചത്. അഭിമുഖത്തിനിടെ മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തെക്കുറിച്ചും ബേസിലിനോട് സ്ഞ്ജു ചോദിക്കുന്നുണ്ട്. രണ്ടാം ഭാഗത്തെക്കുറിച്ച് ഇപ്പോള്‍ പ്ലാനുകളൊന്നുമില്ലെന്നും ഇപ്പോഴത്തെ ആഘോഷമൊക്കെ കഴിഞ്ഞ ശേഷമാകും അതിലേക്ക് കടക്കുകയെന്നുമാണ് ബേസില്‍ അറിയിച്ചത്.

    Read more about: basil joseph
    English summary
    Basil Joseph Reveals To Sanju Samson How His Family Tricked Him To Quit Cricket
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X