'ഇടയ്ക്ക് നമുക്ക് പിരിയാമെന്ന് പറഞ്ഞിട്ടുണ്ട്; ഞാനൊരിക്കലും ഒരു പെർഫെക്ട് വുമൺ അല്ല': ബീന ആന്റണി

കുടുംബപ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് നടി ബീന ആൻ്റണിയും ഭർത്താവ് മനോജും. പ്രണയിച്ചു വിവാഹിതരായവരാണ് ഇരുവരും. കഴിഞ്ഞ ഇരുപത് വർഷത്തോളമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങൾ. രണ്ടുപേരും അഭിനയത്തിൽ സജീവമാണ്. സിനിമയിലൂടെ കരിയർ ആരംഭിച്ച ബീന ആന്റണി ഇന്ന് കൂടുതലും മിനിസ്ക്രീൻ പരമ്പരകളിലാണ് അഭിനയിക്കുന്നത്.

അഭിനയത്തിന് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റായി ഉൾപ്പെടെ തിളങ്ങി നിൽക്കുകയാണ് മനോജ്. മൊഴിമാറ്റ ചിത്രങ്ങളിലൊക്കെ ഡബ്ബിങ് ആർട്ടിസ്റ്റായി മനോജ് പ്രവർത്തിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങൾ. യൂട്യൂബിലൂടെ കുടുംബ വിശേഷങ്ങളും യാത്ര വീഡിയോസുമൊക്കെ ഇരുവരും പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ വലിയ ശ്രദ്ധനേടാറുമുണ്ട്.

Beena Antony

ഇരുവരും തങ്ങളുടെ പ്രണയകഥയും വിവാഹത്തെ കുറിച്ചുമെല്ലാം പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ ഇരുപത് വർഷം നീണ്ട തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് പറയുകയാണ് ബീന ആന്റണി. ആർട്ടിസ്റ്റുകൾ തമ്മിൽ വിവാഹം കഴിക്കുന്നത് വലിയ പ്രശ്നമാണെന്ന് ബീന പറയുന്നു. പലപ്പോഴും പിരിയാമെന്ന് തങ്ങൾ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ എല്ലാം അഡ്ജസ്റ്റ് ചെയ്ത് കുറ്റങ്ങളും കുറവുകളും മനസിലാക്കി മുന്നോട്ട് പോവുകയായിരുന്നുവെന്നും നടി പറഞ്ഞു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

'സത്യസന്ധമായി പറഞ്ഞാൽ രണ്ടു ആർട്ടിസ്റ്റുകൾ വിവാഹം കഴിക്കുന്നത് വലിയ പ്രശ്നമാണ്. വലിയ ഈഗോയും എല്ലാമുണ്ട്. പക്ഷേ അവിടെയെല്ലാം പരസ്‌പരം കോമ്പ്രമൈസ് ചെയ്യുകയും, അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോവുകയുമാണ്. എന്തെങ്കിലും കാര്യങ്ങളിൽ നമ്മൾ വിട്ടുവീഴ്ചയില്ലാതെ നിന്നാൽ അത് അവിടെ തീരും. പലപ്പോഴും നമ്മുക്ക് പിരിയണമെന്നൊക്കെ തോന്നും',

'ഞാനും മനുവും എത്രയോ തവണ വഴക്കിട്ടിരിക്കുന്നു. ഭയങ്കരമായി ദേഷ്യപ്പെടും. ഇടയ്ക്ക് നമുക്ക് പിരിയാമെന്ന് വരെ പറഞ്ഞിട്ടുണ്ട്. എന്നാൽ അതൊന്നും അവിടെ തീരുന്നില്ല. നമ്മൾ എന്തോരം സ്നേഹിച്ചിരുന്നതാണ് എന്നാണ് അപ്പോൾ ചിന്തിക്കുന്നത്. ഉള്ളിന്റെ ഉള്ളിൽ ആ സ്നേഹവും ബോണ്ടിങ്ങും കിടക്കുന്നുണ്ട്. നമ്മുടെ കുഞ്ഞ്, കുടുംബം, നമുക്ക് ചുറ്റുമുള്ള ആളുകൾ ഇതെല്ലാം ആ സമയം നമ്മൾ മുന്നിൽ കാണും',

'അപ്പോൾ ഞാൻ സ്വയം ചിന്തിക്കണം, എനിക്ക് എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ട്. അത് മനു അഡ്ജസ്റ്റ് ചെയ്യുന്നു. അപ്പോൾ മനുവിന്റെ എന്ത് കുറ്റങ്ങളും കുറവുകളും ഞാനും അഡ്ജസ്റ്റ് ചെയ്യണം. ആരും പെർഫെക്ട് അല്ലല്ലോ. ഞാൻ ഒരിക്കലും ഒരു പെർഫെക്ട് വുമൺ അല്ല. എനിക്ക് എന്തെല്ലാം കുഴപ്പങ്ങളുണ്ട്. എല്ലാം മനു അഡ്ജസ്റ്റ് ചെയ്യുന്നില്ലേ. അപ്പോൾ രണ്ടുപേരും അഡ്ജസ്റ്റ് ചെയ്താൽ മാത്രമേ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ',

Beena Antony

'ഞങ്ങൾ ഇന്നുവരെ വഴക്കിട്ടിട്ടില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അത് ഏറ്റവും വലിയ നുണയാണ്. അവർക്കുള്ളിൽ കാപട്യമുണ്ടെന്നാണ് അതിനർത്ഥം. ഞങ്ങൾ വീട്ടിലിരിക്കുന്ന ദിവസം ഒരു ഇരുപത് തവണയെങ്കിലും ഞങ്ങൾ തല്ലുപിടിക്കും. അതെല്ലാം കോമ്പ്രമൈസ് ചെയ്ത് മുന്നോട്ട് പോകുമ്പോഴാണ് അതൊരു ജീവിതമാകുന്നത്. ഇതിപ്പോൾ ഇരുപതാമത്തെ വർഷമാണ്. മൂന്നാഴ്ച്ച വരെയൊക്കെ ഞങ്ങൾ വഴക്കിട്ട് മിണ്ടാതെയിരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ പിരിയുന്നതിലേക്ക് ഒന്നും എത്തിയിട്ടില്ല', ബീന ആന്റണി പറഞ്ഞു.

വിവാഹശേഷം അഭിനയത്തിൽ തുടരാൻ കഴിഞ്ഞതിനെ കുറിച്ചും ബീന സംസാരിച്ചു. 'ഒരു കലാകാരിയെ ആദ്യം മനസിലാക്കേണ്ടത് അവരുടെ കുടുംബമാണ്. ഏത് മേഖലയിലുള്ള സ്ത്രീകളുടെ കാര്യത്തിലും അങ്ങനെയാണ്. കല്യാണം കഴിഞ്ഞ് ഭാര്യയെ കിച്ചണിൽ തളയ്ക്കുക എന്ന് പറഞ്ഞാൽ അതൊരു വലിയ തെറ്റാണ്. അവരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നത് ഒരു കുടുംബത്തിന്റെയും അതിനേക്കാളേറെ ഭർത്താവിന്റെയും കടമയാണ്',

'എന്നോട് വിവാഹശേഷം അഭിനയിക്കണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ചത്ത് പോയേനെ. അഭിനയിക്കാതിരിക്കുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് സങ്കടം വരും. കുറച്ചു നാളൊക്കെ ഇരിക്കാം അത് കഴിഞ്ഞാൽ അഭിനയിക്കാൻ വെമ്പല് കൊള്ളും. അങ്ങനെയാണ്. അതിനെ അടിച്ചമർത്താൻ ഒരിക്കലും ആരും ശ്രമിക്കരുത്', ബീന ആന്റണി പറഞ്ഞു.

Read more about: Beena Antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X