വിഷമം വരുമ്പോള്‍ അഞ്ചാറ് ഷുഗറിന്റെ ഗുളിക കഴിക്കും! മയങ്ങി കിടക്കും; ബീന കുമ്പളങ്ങി പറയുന്നു

കഴിഞ്ഞ ദിവസമാണ് നടി ബീന കുമ്പളങ്ങി ജീവിതം വാര്‍ത്തകളില്‍ നിറഞ്ഞത്. ആശ്രയത്തിന് ആരുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുകയാണ് ബീന കുമ്പളങ്ങി ഇപ്പോള്‍. തന്റെ സഹോദരിയില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചുള്ള ബീനയുടെ വെളിപ്പെടുത്തല്‍ വാര്‍ത്തയായി മാറിയിരുന്നു. നേരത്തെ താര സംഘടനയായ അമ്മ ബീനയ്ക്ക് വീട് വെച്ചു നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ആ വീടി പോലും ബീനയ്ക്ക് നഷ്ടമായിരിക്കുകയാണ്.

അനിയത്തിയും കുടുംബവും വീട്ടില്‍ താമസിക്കുകയും ആ വീട് വേണമെന്ന് പറഞ്ഞ് മാനസികമായി ഉപദ്രവിച്ചുവെന്നുമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലൂടെ നടി ബീന കുമ്പളങ്ങി അറിയിച്ചിരിക്കുന്നത്. ഒപ്പം നടി സീമ ജി നായരും ഉണ്ടായിരുന്നു. ഇപ്പോഴിതാ താന്‍ നേരിട്ട ദുരിതങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ബീന കുമ്പളങ്ങി. യൂണിവേഴ്‌സല്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബീന മനസ് തുറന്നത്.

Beena Kumbalangi

''പേടിച്ചാണ് അവിടെ ഇരിക്കുന്നത്. ആരാണ് എപ്പോഴാണ് എന്താണ് പറയുക എന്നറിയില്ല. ഫോണ്‍ വിളിക്കാനൊന്നും പറ്റില്ല. അതൊക്കെ പിന്നീട് വേറെ കഥകളായി മാറും. ഒത്തിരി പ്രശ്‌നങ്ങളായിരുന്നു. ആദ്യമൊക്കെ ഞാന്‍ ഷുഗറിന്റെ ഗുളിക അഞ്ചാറെണ്ണം എടുത്ത് കഴിക്കും. ഭക്ഷണവും കഴിക്കില്ല വെള്ളവും കുടിക്കില്ല. അതോടെ തളര്‍ന്ന് കിടക്കുമല്ലോ. അങ്ങനെയൊരു അഞ്ചെട്ട് ദിവസം കിടന്നു. അങ്ങനെയാണ് അവിടെ ജീവിച്ചത്. ഓരോന്ന് കേള്‍ക്കുമ്പോള്‍ തളര്‍ന്നിട്ട്. ഞാന്‍ ആരോടും ഒന്നും പറയാന്‍ പോയിട്ടില്ല'' ബീന പറയുന്നു.

മനസ് വിഷമിച്ചിട്ട് ചെയ്തതാണ്. പിന്നീട് ഒരു ദിവസം എന്റെ നേരാങ്ങളുടെ അടുത്ത് ചെന്നപ്പോള്‍ ഞാന്‍ ആ കോലായില്‍ മറിഞ്ഞു വീണു. അവന്‍ ഓടിപ്പോയി എല്ലാവരേയും വിളിച്ചു കൊണ്ടു വന്നു. അതുവരെ ഞാന്‍ ഒതുങ്ങി ഒതുങ്ങി പോവുകയായിരുന്നു. ചാവില്ലെന്ന് എനിക്ക് അറിയാമായിരുന്നു.തളര്‍ന്ന് കിടക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

സീമയുണ്ടായിരുന്നു തനിക്കൊപ്പം പോലീസിനെ കാണാന്‍. പോലീസിനെ ചെന്ന് കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞു. അനിയത്തിയുടേയും ഭര്‍ത്താവിന്റേയും നമ്പര്‍ അവര്‍ക്ക് നല്‍കി. അത് കഴിഞ്ഞ് എനിക്ക് ഇതുപോലൊരു സ്ഥാപനത്തില്‍ താമസം ഒരുക്കി തന്നു. ഇനി പോലീസ് സ്‌റ്റേഷനില്‍ പോകേണ്ടതില്ല. തെളിവൊന്നുമില്ല. ആദ്യമൊക്കെ അനിയന്‍ കുറേ യുദ്ധം വെട്ടി. അവര്‍ക്ക് രണ്ട് മാസം അവധി കൊടുക്കാമെന്ന് പറഞ്ഞു. മാറാന്‍. അവര്‍ക്ക് കൊടുത്തില്ലെങ്കിലും വീട് ഞാന്‍ ആ മക്കള്‍ക്ക് കെടുക്കും. ഞാനത് എല്ലാവരോടും പറഞ്ഞിട്ടുണ്ടെന്നും ബീന പറയുന്നു.

അവര്‍ പ്രേമിച്ച് കെട്ടിയതാണ്. അയാള്‍ക്ക് ഒന്നുമില്ല. ഇവിടുത്തെ കണ്ട് കെട്ടിയതാണ്. പത്ത് മുപ്പത്തിനാല് വര്‍ഷമായി കല്യാണം കഴിച്ചിട്ട്. ഇതുവരേയും ഒരു തരി മണ്ണ് മേടിക്കാന്‍ അയാളെക്കൊണ്ട് പറ്റിയില്ലേ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇവിടുത്തെ കണ്ടു കൊണ്ടാണ് അയാള്‍ വന്നത്. കല്യാണം കഴിച്ചിട്ടുണ്ടേ കെട്ടിയോളെ പോറ്റണം. മക്കള്‍ പിന്നെ പഠിച്ച് കല്യാണമൊക്കെ കഴിച്ച്. ഒരു നിലയിലായിയെന്നും താരം പറയുന്നു.

Beena Kumbalangi

അയാള്‍ ജോലിയ്ക്ക് പോകുന്നുണ്ട്. അയാള്‍ക്ക് 60 ഉം അവള്‍ക്ക് 58 ഉം ആണ്. പക്ഷെ കണ്ടാല്‍ നാല്‍പ്പത് ആണെന്നേ പറയൂ. മനസ് ശരിയല്ലല്ലോ. ആരേയും ചതിക്കാനും വഞ്ചിക്കാനും ശ്രമിക്കരുത്. അയാള്‍ക്കോ ഒന്നുമില്ല. വീതം വെക്കാന്‍ നേരം ഞാനാണ് മുന്നില്‍ നിന്ന് അവള്‍ക്ക് വീട് വെക്കാന്‍ സ്ഥലം കൊടുക്കണമെന്ന് പറഞ്ഞത്. ആ സ്ഥലം എന്താക്കിയെന്ന് അറിയില്ല. അത് വിറ്റാകും ചിലപ്പോള്‍ മക്കളുടെ കല്യാണം നടത്തിയത്. ഒരു മനുഷ്യന്‍ അന്നില്ലായിരുന്നു. ഞാന്‍ തന്നെയാണ് യുദ്ധം വെട്ടിയത്. ആ എന്നോടാണ് ഇത് ചെയ്യുന്നതെന്നും ബീന പറയുന്നു.

എന്റെ കാല ശേഷം ഈ വീട് അവര്‍ക്ക് കൊടുക്കാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. പക്ഷെ ഇവര്‍ എന്നോട് ചെയ്തത് എനിക്ക് അറിയാമല്ലോ. അതിനാല്‍ ഞാന്‍ മരിച്ച ശേഷം ആ മക്കള്‍ക്ക് കൊടുക്കാം എന്നാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. അത് പറ്റില്ല ഇവരുടെ പേരിലാക്കണമെന്നാണ് പറയുന്നത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആറ് സഹോദരങ്ങളുടേയും ഒപ്പ് വേണ്ടി വരുമല്ലോ ഇവര്‍ക്ക്. അതാണ് എന്നും താരം പറയുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X