മുന്‍കാമുകിമാരില്‍ സമാന്തയും ശ്രുതി ഹാസനും; ഒരേസമയം ഒന്നിലധികം പ്രണയം; ദാമ്പത്യം തകര്‍ത്തതും ഈ ശീലം!

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയ താരം സിദ്ധാര്‍ത്ഥും ബോളിവുഡ് സുന്ദരി അതിദി റാവുവും വിവാഹിതരായി. ഇരുവരും ഏറെനാളുകളായി പ്രണയത്തിലാണ്. ആരാധകരും ഈ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു. ഇരുവരുടേയും പ്രണയം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടതാണ്. ഇരുവരുടേയും രണ്ടാം വിവാഹമാണിതെന്നതും ശ്രദ്ധേയമാണ്.

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായ സിദ്ധാര്‍ത്ഥ് ബോൡവുഡിലും കയ്യടി നേടിയിട്ടുണ്ട്. തന്റെ നിലപാടുകളിലൂടേയും സിദ്ധാര്‍ത്ഥ് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സിദ്ധാര്‍ത്ഥിന്റെ പ്രണയങ്ങളും വലിയ വാര്‍ത്തകളായി മാറാറുണ്ട്. മേഘനയാണ് സിദ്ധാര്‍ത്ഥിന്റെ ആദ്യ ഭാര്യ. ഈ ബന്ധം പിരിഞ്ഞ ശേഷം നടിമാരായ സമാന്ത, ശ്രുതി ഹാസന്‍ തുടങ്ങിയവരുമായുള്ള സിദ്ധാര്‍ത്ഥിന്റെ പ്രണയങ്ങള്‍ വലിയ വാര്‍ത്തയായി മാറിയിട്ടുണ്ട്.

Siddharth

സിദ്ധാര്‍ത്ഥും ഭാര്യ മേഘനയും പിരിഞ്ഞു സമയത്ത് സിദ്ധാര്‍ത്ഥ് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അധികം വൈകാതെ നടി സോഹ അലി ഖാനും സിദ്ധാര്‍ത്ഥും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരികയായിരുന്നു. മേഘ്‌നയും സിദ്ധാര്‍ത്ഥും ഔദ്യോഗികമായി പിരിയുന്നതിലേക്ക് നയിച്ചത് ഈ ബന്ധമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല, സിദ്ധാര്‍ത്ഥും സോഹയും പിരിഞ്ഞു.

സോഹയുമായി പിരിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് സിദ്ധാര്‍ത്ഥ് നടി ശ്രുതി ഹാസനുമായി പ്രണയത്തിലാകുന്നത്. ഓ മൈ ഫ്രണ്ട് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. പ്രണയത്തിലായ ശേഷം ഇരുവരും ലിവിംഗ് ടുഗദറിലേക്ക് കടക്കുകയും ചെയ്തിരുന്നു. ശ്രുതിയുടെ പിതാവായ കമല്‍ ഹാസനും ഈ ബന്ധത്തില്‍ സന്തുഷ്ടനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പതിയ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. ഒന്നര വര്‍ഷത്തെ ലിവിംഗ് ടുഗദറിന് ശേഷം സിദ്ധാര്‍ത്ഥും ശ്രുതിയും പിരിഞ്ഞു.

പിന്നീട് സിദ്ധാര്‍ത്ഥ് നടി സമാന്തയുമായി പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹത്തിന്റെ വക്കോളം എത്തുകയും ചെയ്തതാണ്. ഇരുവരും ഒരുമിച്ച് തിരുപ്പതിയില്‍ പൂജ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും പിരിയുകയും ചെയ്തു. സിദ്ധാര്‍ത്ഥുമായുള്ള പ്രണയം കയ്‌പ്പേറിയതായിരുന്നുവെന്നും തുടര്‍ന്നിരുന്നുവെങ്കില്‍ താന്‍ മറ്റൊരു സാവിത്രിയായി അവസാനിച്ചേനെ എന്നുമാണ് പിന്നീട് സമാന്ത പറഞ്ഞത്.

Siddharth

സമാന്തയുമായി പ്രണയത്തിലായിരുന്ന കാലത്ത് സിദ്ധാര്‍ത്ഥ് കന്നഡ നടി ദീപ സന്നിധിയുമായി അടുപ്പത്തിലായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും എനക്കുള്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചവരാണ്. സമാന്തയോട് സുഹൃത്തുക്കളാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. സിദ്ധാര്‍ത്ഥും ദീപയും ഒരുമിച്ച് പലപ്പോഴായി ഒരുമിച്ച് സമയം ചെലവിടുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് സമാന്ത ഈ ബന്ധം അവസാനിപ്പിക്കുന്നത്.

അതേസമയം, 2021ല്‍ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ഥും അദിതിയും ആദ്യമായി ഒന്നിക്കുന്നത്. ആ സിനിമയുടെ സെറ്റില്‍ നിന്നാണ് പ്രണയം തുടങ്ങിയതും. ഇരുവരും ഒന്നിച്ചുള്ള റീല്‍ വീഡിയോകളും ഫോട്ടോകളും ഇടയ്ക്കിടെ വൈറലാകാറുണ്ട്. അതിഥിയുടേയും രണ്ടാം വിവാഹമാണിത്. ബോളിവുഡ് നടന്‍ സത്യദീപ് മിശ്രയായായിരുന്നു അദിതിയുടെ ആദ്യ ഭര്‍ത്താവ്. 2002ല്‍ വിവാഹിതരായ ഇവര്‍ 2012ല്‍ വേര്‍പിരിഞ്ഞു. മലയാള സിനിമ പ്രജാപതിയിലൂടെയാണ് അദിതി കരിയര്‍ ആരംഭിക്കുന്നത്. സൂഫിയും സുജാതയും എന്ന സിനിമയുടെ റിലീസിനുശേഷമാണ് അദിതിക്ക് കേരളത്തില്‍ സ്വീകാര്യത ലഭിച്ചത്.

More from Filmibeat

Read more about: siddharth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X