For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  സില്‍ക്ക് സ്മിതയുടെ മരണത്തെക്കുറിച്ച് അറിഞ്ഞ സുരേഷ് ഗോപി അപ്‌സെറ്റായി!ചിത്രീകരണവും നിര്‍ത്തിവെച്ചു!

  |

  സില്‍ക്ക് സ്മിതയെ അറിയാത്ത പ്രേക്ഷകര്‍ വിരളമാണ്. തെന്നിന്ത്യന്‍ സിനിമകളിലെല്ലാം അഭിനയിച്ച താരത്തിന് തുടക്കം മുതലേ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.ഗ്ലാമറസ് പ്രകടനത്തിന്റെ പേരിലാണ് താരത്തെ ഓര്‍ത്തിരിക്കുന്നതെങ്കിലും സ്വഭാവികമായ കഥാപാത്രങ്ങളായും താരമെത്തിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. സെക്‌സി സിംബലെന്ന ഖ്യാതിയോടെ സിനിമയില്‍ തിളങ്ങിയിരുന്ന താരത്തിന്റെ വ്യക്തി ജീവിതത്തില്‍ അത്ര നല്ല കാര്യങ്ങളായിരുന്നില്ല അരങ്ങേറിയിരുന്നത്.

  മമ്മൂട്ടി ഞെട്ടിച്ചു! മധുരരാജയുടെ പാക്കപ്പ് ദിനത്തില്‍ മെഗാസ്റ്റാറിന്റെ സാഹസം! അവതാരകനായും തിളങ്ങി!

  പലര്‍ക്കും അറിയാത്തൊരു മുഖം കൂടി സില്‍ക്കിനുണ്ടെന്ന് സിനിമാപ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിരുന്നു. ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു താരം. മരണകാരണത്തെക്കുറിച്ചുള്ള അവ്യക്ത ഇന്നും തുടരുകയാണ്. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 1996 സെപ്റ്റംബര്‍ 23നായിരുന്നു സില്‍ക്ക് സ്മിത വിട വാങ്ങിയത്. ആരാധകരേയും സിനിമാലോകത്തെയും ഒരുപോലെ നടുക്കിയൊരു മരണം കൂടിയായിരുന്നു ഇത്. ഇതേ ദിവസമായിരുന്നു സുരേഷ് ഗോപി നായകനായെത്തിയ രജപുത്രന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാന്‍ തീരുമാനിച്ചതെന്ന് നിര്‍മ്മാതാവും അഭിനേതാവുമായ ദിനേശ് പണിക്കര്‍ പറയുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

  സുരേഷ് ഗോപി പറഞ്ഞത്

  മേക്കപ്പിട്ട് സെറ്റിലിരിക്കുന്നതിനിടയിലാണ് സില്‍ക്ക് സ്മിത മരിച്ചതായുള്ള വിവരമെത്തിയത്. മദ്രാസില്‍ വെച്ചായിരുന്നു അവരുടെ മരണം. 1000 ത്തിലധികം ജൂനിയര്‍ ആര്‍ടിസ്റ്റുകളെ ഉള്‍പ്പെടുത്തിയുള്ള രംഗമായിരുന്നു ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മരണവാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വെക്കാനാവശ്യപ്പെടുകയായിരുന്നു താരമെന്ന് ദിനേശ് പണിക്കര്‍ പറയുന്നു. തനിക്ക് അഭിനയിക്കാനാവില്ലെന്നും തന്‍രെ ആദ്യകാല സിനിമകളിലൊന്നില്‍ നായികയായെത്തിയത് സില്‍ക്കായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. അന്നത്തെ ചിത്രീകരണം മാറ്റിവെക്കുകയായിരുന്നു പിന്നീടെന്നും അദ്ദേഹം പറയുന്നു.

  മോഹന്‍ലാലിനായി ഒരുക്കിയ തിരക്കഥ

  തന്‍രെ കൈയ്യില്‍ ഗേറ്റ് വേ എന്നൊരു തിരക്കഥ ഉണ്ടെന്നും അത് കുറച്ചുകൂടി ഡവലപ് ചെയ്താല്‍ മതിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഗേറ്റ് വേ ഓഫ് ഇന്ത്യ എന്ന് പേരാണ് താന്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ കഥ സുരേഷ് ഗോപിക്കും ഇഷ്ടമായിരുന്നു. അതിനിടയിലാണ് അദ്ദേഹം നേരത്തെ ഏറ്റെടുത്ത ഒരു വര്‍ക്കിനായി പോയത്. ഷാജി കൈലാസിന് വേണ്ടിയായിരുന്നു ഇത്. അത് നീണ്ടുപോവുകയായിരുന്നു. അത് നടക്കായതോടെ മോഹന്‍ലാലിനും ഷാജി കൈലാസിനും വേണ്ടി എഴുതിയ ചിത്രത്തിന്‍രെ കഥ നമുക്ക് നോക്കിയാലോ എന്ന് രഞ്ജിത്ത് ചോദിച്ചത്. മോഹന്‍ലാലിസം മാറ്റി സുരേഷ് ഗോപിസം വരുത്താമെന്നും പറഞ്ഞിരുന്നു.

  നിര്‍മ്മാതാവായി

  കിരീടം, ചെപ്പ് കിലുക്കണ ചങ്ങാതി, ബോക്‌സര്‍, കളിവീട് തുടങ്ങിയ സിനിമകളുമായി താന്‍ കത്തി നില്‍ക്കുന്ന സമയമായിരുന്നു അത്. കളിവീട് അനൗണ്‍സ് ചെയ്തതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ ഡേറ്റ് കിട്ടിയത്. നല്ലൊരു എഴുത്തുകാരന്‍ വേണമെന്നായിരുന്നു താരം ആവശ്യപ്പെട്ടത്. രഞ്ജിത്തിനെയും ഷാജൂണ്‍ കാര്യലാലിനെയുമായിരുന്നു താന്‍ സമീപിച്ചിരുന്നത്. ഒരുവശത്ത് കളിവീടിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ആ സമയത്താണ് അടുത്ത ചിത്രം തുടങ്ങുന്നതും.

  സുരേഷ് ഗോപിയുടെ ഡേറ്റ്

  സുരേഷ് ഗോപിയുടെ ഡേറ്റ് കിട്ടിയാല്‍ ആരും വെറുതെയിരിക്കില്ലല്ലോ, അങ്ങനെയാണ് ഒരേ സമയം 2 സിനിമയും തുടങ്ങിയത്. രഞ്ജിത്ത് പറഞ്ഞ കഥ നേരത്തെ കേട്ടിട്ടില്ലായിരുന്നു. തനി സുരേഷ് ഗോപി ചിത്രമായി അത് മാറുമെന്ന് അന്നേ ഉറപ്പിച്ചിരുന്നു. മാസ്സ് ഡയലോഗും ആക്ഷനുമൊക്കെ കലര്‍ന്ന സിനിമായവും അതെന്ന് മനസ്സിലായിരപുന്നു. എംപറര്‍ എന്ന ടൈറ്റില്‍ മാറ്റണമെന്ന നിര്‍ദേശവും അന്ന് നല്‍കിയിരുന്നു. നൃപന്‍ എന്ന പേരായിരുന്നു പിന്നീട് നോക്കിയത്. പിന്നീടാണ് അത് രജനപുത്രനിലേക്കെത്തിയത്.

  വിനീതയുടെ പെയര്‍

  വിനീതയുടെ പെയര്‍ ആയി ആരെക്കൊണ്ടുവരുമെന്നുള്ള കാര്യമായിരുന്നു പിന്നീട് അലട്ടിയത്. പ്രശാന്തിനെ സമീപിച്ചിരുന്നുവെങ്കിലും ഡേറ്റ് കിട്ടിയില്ല. ഇതിന് ശേഷമാണ് വിക്രമിനെ വിളിച്ചത് സുരേഷ് ഗോപിക്കൊപ്പം നില്‍ക്കുന്ന വേഷമായിരുന്നു അദ്ദേഹത്തിന്. അന്ന് തങ്ങള്‍ക്കൊപ്പം പെരുമാറിയ പോലെ തന്നെയാണ് അദ്ദേഹം ഇപ്പോഴും. തലക്കനമോ ജാഡയോ ഇല്ലാതെ വളരെ ലളിതമായാണ് അദ്ദേഹം ഇടപെടുന്നത്.

  വന്‍താരനിര അണിനിരന്നു

  മലയാള സിനിമയില്‍ കത്തിനിന്നിവരില്‍ മിക്കവരും ഈ ചിത്രത്തിനായി അണിനിരന്നിരുന്നു. വിജയരാഘവന്‍, ശോഭന, എംജി സോമന്‍, നെടുമുടി വേണു, മുരളി, തിലകന്‍, മാമുക്കോയ, നരേന്ദ്രപ്രസാദ്, മോഹന്‍രാജ്, എന്‍എഫ് വര്‍ഗീസ്, സാദിഖ്, അബു സലീം ശിവജി, അഗസ്റ്റിന്‍ തുടങ്ങിയവരെല്ലാം രജപുത്രനായി അണിനിരന്നിരുന്നു.

  ചിത്രീകരണത്തിനിടയിലെ തടസ്സങ്ങള്‍

  45 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്ന് ചിത്രീകരണത്തിന് പോയലും എറണാകുളത്ത് മഴ, ഇതായിരുന്നു അവസ്ഥ. പിന്നെ ലൊക്കേഷനിലും ചെറിയ ചെറിയ തടസ്സങ്ങള്‍, അവസാനം 65 ദിവസമെടുത്താണ് രജപുത്രന്‍ പൂര്‍ത്തിയാക്കിയത്. തന്റെ സിനിമാജീവിതത്തില്‍ കൈവിട്ടുപോയ സിനിമ കൂടിയായിരുന്നു ഇതെന്നും ദിനേശ് പണിക്കര്‍ പറയുന്നു. എന്നാല്‍ അതേക്കുറിച്ച് പിന്നീടൊരിക്കലും പശ്ചാത്തപിക്കേണ്ടി വന്നിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

  English summary
  Behind the scene story of Rajaputhran

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more