ബെസ്റ്റ് ഓഫ് മോളിവുഡ് 2024 :മികച്ച ചിത്രം? അഭിനേതാവ്? തിരഞ്ഞെടുപ്പില്‍ പങ്കാളിയാകൂ
2024 കടന്നു പോവുകയാണ്. തിരിഞ്ഞു നോക്കുമ്പോള്‍ മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു വര്‍ഷമാണ് പിന്നിടുന്നത്. കലാമൂല്യത്തിലും സാമ്പത്തിക വിജയത്തിലും മലയാള സിനിമ മുന്നിട്ടു നിന്നൊരു വര്‍ഷമാണ് കടന്നു പോകുന്നത്. കേരളവും കടന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ മലയാള സിനിമ സ്വീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്തൊരു വര്‍ഷമായിരുന്നു 2024. സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല, യുവതാരങ്ങള്‍ പോലും സ്വദേശത്തും വിദേശത്തും കയ്യടി നേടിയ വര്‍ഷം.
2024 അവസാനിക്കുമ്പോള്‍ പോയ വര്‍ഷത്തെ മികച്ച പ്രകടനങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഫില്‍മിബീറ്റ് മലയാളം. അതിന് വോട്ടെടുപ്പിലൂടെ വായനക്കാരുടെ സഹായം തേടുകയാണ് ഫില്‍മിബീറ്റ് മലയാളം. മികച്ച നടന്‍, മികച്ച സിനിമ, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച പുതുമുഖ നടന്‍, മികച്ച പുതുമുഖ നടി, ജനപ്രീയ നടന്‍, മികച്ച സംഗീത സംവിധാനം, മികച്ച സഹനടന്‍, മികച്ച സഹനടി, മികച്ച ഗായിക, മികച്ച ഗായകന്‍ ഗായകന്‍, നിരൂപക പ്രശംസ നേടിയ സിനിമ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. പുരസ്‌കാരങ്ങളും നോമിനേഷനുകളും ചുവടെ ചേര്‍ക്കുന്നു.

മികച്ച നടന്‍: പൃഥ്വിരാജ് (ആടുജീവിതം, ഗുരുവായൂര്‍ അമ്പലനടയില്‍), മമ്മൂട്ടി (ബ്രഹ്‌മയുഗം), ടൊവിനോ തോമസ് ( അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും), ആസിഫ് അലി ( കിഷ്‌കിന്ധ കാണ്ഡം, തലവന്‍, അഡിയോസ് അമീഗോസ്), ബിജു മേനോന്‍ (തലവന്‍, തുണ്ട്), ഫഹദ് ഫാസില്‍ (ആവേശം), ബേസില്‍ ജോസഫ് (സൂക്ഷ്മദര്‍ശിനി, ഗുരുവായൂര്‍ അമ്പലനടയില്‍), കുഞ്ചാക്കോ ബോബന്‍ (ബോഗന്‍വില്ല), അര്‍ജുന്‍ അശോകന്‍ ( ആനന്ദ് ശ്രീബാല, പല്ലൊട്ടി 90സ് കിഡ്സ്), നസ്ലിന്‍ (പ്രേമലൂ, അയാം കാതലന്‍).
മികച്ചനടി: ഉര്‍വ്വശി (ഉള്ളൊഴുക്ക്), സുരഭി ലക്ഷ്മി (അജയന്റെ രണ്ടാം മോഷണം0), മമിത ബൈജു (പ്രേമലു), ജ്യോതിര്‍മയി (ബൊഗെയ്ന്‍വില്ല), അനാര്‍ക്കലി മരിക്കാര്‍ (ഗഗനചാരി), അമല പോള്‍ (ലെവല്‍ ക്രോസ്), ചിന്നു ചാന്ദ്‌നി (വിശേഷം), അനശ്വര രാജന്‍ (ഗുരുയാവൂര്‍ അമ്പലനടയില്‍), നസ്രിയ നസീം (സൂക്ഷ്മദര്‍ശിനി).
നിരൂപക പ്രശംസ നേടിയ സിനിമ: ആടുജീവിതം, ഉള്ളൊഴുക്ക്, ഗഗനചാരി, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, മുറ, പല്ലൊട്ടി, വിശേഷം.
മികച്ച പുതുമുഖ നടന്‍: ഹൃദു ഹാറൂണ്‍ (മുറ), യോഗി ബാബു (ഗുരുവായൂര്‍ അമ്പലനടയില്‍), ഹാഷിര്‍ (വാഴ), രാജ് ബി ഷെട്ടി (ടര്‍ബോ), സാഫ്‌ബോയ് (വാഴ), ഡാനിഷ് സെയ്ത് (മലൈക്കോട്ട വാലിബന്‍).
പുതുമുഖ നടി: മേതില്‍ ദേവിക (കഥ ഇന്നുവരെ), നേഹ നസ്‌നിന്‍ ഷക്കില്‍ (ഖല്‍ബ്), കൃതി ഷെട്ടി ( അജയന്റെ രണ്ടാം മോഷണം), സൊനാലി കുല്‍ക്കര്‍ണി, റിയ ഷിബു.
മികച്ച സംവിധായകന്‍: ബ്ലെസി (ആടുജീവിതം), ദിന്‍ജിത്ത് അയ്യത്താന്‍ (കിഷ്‌കിന്ധ കാണ്ഡം), ക്രിസ്‌റ്റോ ടോമി (ഉള്ളൊഴുക്ക്), ജിതിന്‍ രാജ് (പല്ലൊട്ടി 90സ് കിഡ്‌സ്), അമല്‍ നീരദ് (ബോഗന്‍വില്ല), ആനന്ദ് മേനോന്‍ (വാഴ), ഡോണ്‍ പാലത്തറ (ഫാമിലി)
ജനപ്രീയ നടന്‍: ആസിഫ് അലി, മമ്മൂട്ടി, ടൊവിനോ തോമസ്, മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, നസ്ലെന്‍ കെ ഗഫൂര്‍, ദുല്‍ഖര്‍ സല്‍മാന്‍.
മികച്ച സംംഗീത സംവിധായകന്‍: ദിബു നൈനാന്‍ തോമസ്, സുഷിന്‍ ശ്യാം, വിഷ്ണു വിജയ്, എആര്‍ റഹ്‌മാന്‍, അമൃത് രാംനാഥന്‍, അങ്കിത് മേനോന്‍,
മികച്ച സഹനടന്‍: ജഗദീഷ്, ശ്യാം മോഹന്‍, സിദ്ധീഖ്, ദിലീഷ് പോത്തന്‍, അല്‍ത്താഫ് സലീം, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ.
മികച്ച സഹനടി: മാലാ പാര്‍വ്വതി, ബിന്ദു പണിക്കര്‍, മീനാക്ഷി ഉണ്ണികൃഷ്ണന്‍, മെറിന്‍ ഫിലിപ്പ്, അഖില ഭാര്‍ഗവന്‍, ജോമോള്‍.

മികച്ച വെബ് സീരീസ്: 1000 ബേബീസ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, മനോരഥകള്‍, സോള്‍ സ്‌റ്റോറീസ്, നാഗേന്ദ്രന്‍സ് ഹണിമൂണ്‍, ജയ് മഹേന്ദ്രന്‍.
മികച്ച സിനിമ: കിഷ്‌കിന്ധ കാണ്ഡം, ആടുജീവിതം, മഞ്ഞുമ്മല്‍ ബോയ്‌സ്, ബ്രഹ്‌മയുഗം, വാഴ, ഫാമിലി, ജയ് ഗണേഷ്, പ്രേമലു, അജയന്റെ രണ്ടാം മോഷണം, വര്‍ഷങ്ങള്‍ക്ക് ശേഷം.
മികച്ച ഗായകന്‍: ജിതിന്‍ രാജ്, വിനീത് ശ്രീനിവാസന്‍, വിഷ്ണു വിജയ്, രജത് പ്രകാശ്, ഹരിശങ്കര്‍, സുഷിന്‍ ശ്യാം.
മികച്ച ഗായിക: വൈക്കം വിജയലക്ഷ്മി, ആനി ആമി, ശക്തിശ്രീ, സന മൊയ്തൂട്ടി, ചിന്മയി ശ്രീപദ, പ്രീതി പിള്ള.


Click it and Unblock the Notifications