തമിഴകം വീണ്ടും തിളങ്ങുന്നു! ശ്രദ്ധേയമാവുന്ന നാല് സിനിമകള്‍! എല്ലാം ഒന്നിനൊന്ന് മിച്ചം! കണ്ടുനോക്കൂ!!
Recommended Video

നല്ല സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും സ്വീകരിക്കാറുളളവരാണ് മലയാളികള്‍. മറ്റു ഭാഷകളേക്കാള്‍ കൂടുതല്‍ കലാമൂല്യമുളള സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങാറുണ്ട്. ഇന്ത്യയിലെ തന്നെ എറ്റവും മികച്ച ഫീച്ചര്‍ സിനിമകള്‍ പിറവിയെടുക്കുന്നത് ബംഗാളി,മലയാളം ഭാഷകളില്‍നിന്നാണെന്നാണ് പ്രേക്ഷകര്‍ കരുതാറുളളത്. ദേശീയ പുരസ്‌കാരങ്ങളിലും മറ്റുമെല്ലാം മലയാള സിനിമകള്‍ എപ്പോഴും മുന്നില്‍നില്‍ക്കാറുണ്ട്.
എന്നാല്‍ ഈ വര്‍ഷം രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന മലയാള സിനിമകള്‍ വളരെക്കുറച്ചുമാത്രമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഈമയൗ,സുഡാനി ഫ്രം നൈജീരിയ പോലുളള സിനിമകള്‍ ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച സിനിമകളായിരുന്നു. അടുത്തിടെ മലയാളത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലായിരുന്നു തമിഴകത്തുനിന്നും സിനിമകള്‍ പുറത്തിറങ്ങിയിരുന്നത്. മലയാളി പ്രേക്ഷകരെ പോലും അതിശയിപ്പിച്ച മികച്ച ചിത്രങ്ങള്‍ അടുത്ത കാലത്തായി തമിഴകത്ത് പുറത്തിറങ്ങിയിരുന്നു. തമിഴകത്ത് പുതുചരിത്ര മെഴുതികൊണ്ടാണ് ഈ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ മുന്നേറുന്നത്.

96
വിജയ് സേതുപതി നായകനായ 96 മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച തമിഴ് ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. സി പ്രേംകുമാര്‍ സംവിധാനം ചെയ്ത 96 തമിഴകത്തെ എറ്റവും മികച്ച പ്രണയ സിനിമ ക്ലാസിക്കുകളിലൊന്നായാണ് മാറിയിരുന്നത്. ഹൈസ്‌ക്കൂളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാണുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമായിരുന്നു ചിത്രം പറഞ്ഞിരുന്നത്. രാമചന്ദ്രന്‍.ജാനകി എന്നീ കഥാപാത്രങ്ങളായി മികച്ച പ്രകടനം തന്നെയായിരുന്നു വിജയ് സേതുപതിയും തൃഷയും നടത്തിയിരുന്നത്. തിയ്യേറ്ററുകളില്‍ ഇപ്പോഴും വിജയകരമായി മുന്നേറുന്ന ചിത്രത്തിന് തമിഴ് നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

വടചെന്നൈ
ആടുകളത്തിനു ശേഷം ധനുഷും വെട്രിമാരനും വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു വടചെന്നൈ. ക്ലാസിക്ക് റിയലിസ്റ്റിക്ക് ഗ്യാങ്ങ്‌സ്റ്റര്‍ ചിത്രവുമായിട്ടായിരുന്നു ഇത്തവണ ഊ കൂട്ടുകെട്ട് എത്തിയിരുന്നത്. 96 പോലെ തമിഴില്‍ ഇത്തവണ പുറത്തിറങ്ങിയ മികച്ച സിനിമകളില്‍ ഒന്നു തന്നെയാണ് വടചെന്നൈ.വ്യത്യസ്ത പ്രമേയം കൊണ്ടും താരങ്ങളുടെ പ്രകടനം കൊണ്ടുമാണ് ചിത്രം ശ്രദ്ധ നേടുന്നത്. ആടുകളം പോലെ രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന ധനുഷ്- വെട്രിമാരന്‍ ചിത്രം തന്നെയാണ് വടചെന്നൈ. ആടുകളം പോലെ ധനുഷിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി വടചെന്നൈ മാറിയിരുന്നു.

പരിയേറും പെരുമാള്‍
96 പോലെ മൗത്ത് പബ്ലിസിറ്റിയിലൂടെ വിജയം കൈവരിച്ച ചിത്രമാണ് പരിയേറും പെരുമാള്‍. പ്രമേയം കൊണ്ടും ആവിഷ്‌കാര രീതി കൊണ്ടുമാണ് പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി പരിയേറും പരുമാള്‍ മാറിയിരിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെയും ദുരഭിമാന കൊലയുമൊക്കെയാണ് ചിത്രത്തില്‍ പ്രശ്‌നവല്‍ക്കരിക്കുന്നത്. മാരി സെല്‍വരാജ് ഒരുക്കിയ പരിയേറും പെരുമാള്‍ മികച്ച അഭിപ്രായങ്ങളോടെയാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. കാല,കബാലി എന്നീ രജനീകാന്ത് ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ പാ രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

രാക്ഷസന്‍
തമിഴിലെ യുവതാരം വിഷ്ണു വിശാല്‍ നായകവേഷത്തിലെത്തിയ ചിത്രമാണ് രാക്ഷസന്‍. പ്രേക്ഷകരെ ഓരോ സെക്കന്‍ഡിലും മുള്‍മുനയില്‍ നിര്‍ത്തുന്ന ഹൊറര്‍ സൈക്കോളജിക്കല്‍ ത്രില്ലറായാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. അമലാ പോള്‍ നായികാ വേഷത്തിലെത്തുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് തിയ്യേറ്ററുകളില്‍നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്ത പ്രമേയം കൊണ്ടും മികവുറ്റ മേക്കിങ്ങുകൊണ്ടും രാക്ഷസന്‍ എന്ന ചിത്രത്തിന് ഇത്രയും സ്വീകാര്യത ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications











