'ഒരിക്കലും സ്ത്രീ വിവാഹം കഴിക്കരുത്, ധനം വാങ്ങി അവര്‍ ജീവനെടുക്കും'; ആശങ്കയായി ഭാമയുടെ കുറിപ്പ്
മലയാളികളുടെ പ്രിയങ്കരിയാണ് ഭാമ. ലോഹിതദാസാണ് ഭാമയെ കണ്ടെത്തുന്നത്. തനി നാട്ടിന്‍പുറത്തുകാരി വേഷങ്ങളിലൂടെയായിരുന്നു ഭാമ മലയാളികളുടെ മനസില്‍ ഇടം നേടിയത്. അതേസമയം ഭാമ ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഭാമയും ഭര്‍ത്താവും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വളരെ സജീവമായി തന്നെ ഉയര്‍ന്നു വരുന്നുണ്ട്.
അരുണ്‍ ജഗദീഷാണ് ഭാമയുടെ ഭര്‍ത്താവ്. വിവാഹ മോചന വാര്‍ത്തകളോട് ഇരുവരും ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ അരുണിനൊപ്പമുള്ള ചിത്രങ്ങളും അരുണിന്റെ പേരുമെല്ലാം ഭാമ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും നീക്കം ചെയ്തതിരുന്നു. ഇതോടെയാണ് വിവാഹ മോചനം ചര്‍ച്ചകളില്‍ നിറയുന്നത്. എന്നാല്‍ മൗനം വെടിയാന്‍ ഭാമ കൂട്ടാക്കിയില്ല. ഇതിനിടെ താന്‍ സിംഗിള്‍ മദറാണെന്ന് ഭാമ ഒരിക്കല്‍ പറയുകയുണ്ടായി. ഇതോടെ വിവാഹ മോചനം ശരിവെക്കുകയായിരുന്നു ആരാധകര്‍.

എന്നാല്‍ ഇതുവരേയും പിരിഞ്ഞുവെന്നോ എന്തുകൊണ്ട് പിരിഞ്ഞുവെന്നോ ഭാമ പ്രതികരിച്ചിട്ടില്ല. എന്താണ് താരത്തിന്റെ ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ചതെന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇതുവരേയും മറുപടി ലഭിച്ചിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ ഭാമ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വിവാഹത്തെക്കുറിച്ചാണ് സ്‌റ്റോറികളില്‍ ഭാമ പറയുന്നത്.
'വേണോ നമുക്ക് സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടു വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുക്കും. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നു പോലും അറിയാതെ. ജീവന്‍ എടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും ഇത്രയും വേഗം'' എന്നാണ് സ്‌റ്റോറിയായി ഭാമ കുറിച്ചിരിക്കുന്നത്. ഭാമയുടെ കുറിപ്പുകള്‍ക്ക് പിന്നിലെ കാര്യകാരണങ്ങള്‍ എന്താണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച.

ബിസിനസുകാരനാണ് അരുണ്‍. 2020 ജനുവരിയിലായിരുന്നു ഭാമയും അരുണും വിവാഹിതരായത്. ഇരുവരും വര്‍ഷങ്ങളായി അറിയുന്നവരാണ്. 2021 ലാണ് ഇരുവരുടേയും മകള്‍ ഗൗരി ജനിക്കുന്നത്. മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ ഭാമ സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ പിന്നീട് ഭര്‍ത്താവുമൊത്തുള്ള ചിത്രങ്ങളെല്ലാം തന്നെ താരം നീക്കം ചെയ്യുകയായിരുന്നു.


Click it and Unblock the Notifications