സിംഗിള്‍ ലൈഫ് പൊളിച്ച് നടക്കുവാണല്ലേ? കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ഭാമ; ഇത് എല്ലാവര്‍ക്കുമുള്ള മറുപടി!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. ഗ്രാമീണ സുന്ദരി വേഷങ്ങളാണ് ഭാമയെ ജനപ്രീയയാക്കുന്നത്. നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിതദാസാണ് ഭാമയെ മലയാളികള്‍ക്ക് മുമ്പിലേക്ക് എത്തിക്കുന്നത്. ശാലീന സൗന്ദര്യവും അഭിനയമികവുമൊക്കെ ഭാമയെ അധികം വൈകാതെ തന്നെ മുന്‍നിര നായികയാക്കി മാറ്റി. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ നിരവധി ഹിറ്റുകള്‍ സമ്മാനിക്കാന്‍ ഭാമയ്ക്ക് സാധിച്ചിട്ടുണ്ട്.
സൈക്കിള്‍, കളേഴ്‌സ്, ഇവര്‍ വിവാഹിതരായാല്‍, ജനപ്രീയന്‍, സെവന്‍സ്, ഹസ്ബന്റ്‌സ് ഇന്‍ ഗോവ, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഭാമ. എന്നാല്‍ പിന്നീട് താരം സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും ഭാമ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

2017 ഓടെ ഭാമ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. അഭിനയത്തിന് പുറമെ പാട്ടിലും ഭാമ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2020 ലായിരുന്നു ഭാമയുടെ വിവാഹം. പിന്നാലെ താരം അമ്മയാവുകയും ചെയ്തു. അഭിനയത്തില്‍ സജീവമല്ലെങ്കിലും താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ ഭാമ പങ്കുവെക്കാറുണ്ട്.
എന്നാല്‍ ഇതിനിടെ ഭാമയുടെ വിവാഹ ജീവിതത്തില്‍ വിള്ളലുകള്‍ വീണതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരവും ഭര്‍ത്താവും പിരിയാന്‍ പോവുകയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു. താരം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്.
ഇതിനിടെ ഇപ്പോഴിതാ തന്റെ പോസ്റ്റിന് ലഭിച്ചൊരു കമന്റിന് ഭാമ നല്‍കിയ കമന്റ് ശ്രദ്ധ നേടുകയാണ്. ഴിഞ്ഞ ദിവസം താന്‍ നടത്തിയ യാത്രയില്‍ നിന്നുമുള്ളൊരു ചിത്രം ഭാമ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയും ചെയ്തു. ഇതിനിടെയാണ് ഒരാള്‍ താരത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടൊരു കമന്റ് ചെയ്യുന്നത്. ഇതിന് ഭാമ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
''സിംഗിള്‍ ലൈഫ് പൊളിച്ച് നടക്കാ'' എന്നായിരുന്നു കമന്റ്. സിംഗിള്‍ ലൈഫ് ആകുമ്പോള്‍ പറയാട്ടോ. ഇപ്പോള്‍ അല്ല എന്നാണ് ഇതിന് ഭാമ നല്‍കിയ മറുപടി. ഭാമയും ഭര്‍ത്താവും പിരിഞ്ഞുവെന്ന തരത്തിലുള്ള സൂചനകള്‍ക്ക് കൂടിയുള്ള മറുപടിയായിട്ട് വേണം താരത്തിന്റെ ഈ പ്രതികരണത്തെ വായിക്കാന്‍. നേരത്തെ സമാനമായ രീതിയില്‍ ഭാമയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളും ചര്‍ച്ചയായിരുന്നു.

പിറന്നാള്‍ ആഘോഷ ചിത്രങ്ങളില്‍ ഭര്‍ത്താവോ മകളോ ഇല്ലാതിരുന്നതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കിയത്. ഇത് പലരും ചോദിക്കുകയും ചെയ്തു. ഭര്‍ത്താവും മകളും വന്നില്ലേ എന്നായിരുന്നു ചോദ്യം. പിന്നാലെ ഭാമ തന്നെ അതിന് മറുപടിയുമായി എത്തി. താന്‍ ഒരു ഷൂട്ടിങ്ങിനായി പോയവേളയിലായിരുന്നു പിറന്നാള്‍ ആഘോഷമെന്നും അത് നടന്നത് കോഴിക്കോട് വെച്ചായിരുന്നുവെന്നും ഭര്‍ത്താവും മകളും കൊച്ചിയിലുണ്ടെന്നുമാണ് ഭാമ മറുപടി നല്‍കിയത്.
അഭിനയത്തില്‍ സജീവമല്ലെങ്കിലും ഭാവ സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ പരിപാടികൡലും ഇപ്പോള്‍ എത്താറുണ്ട്. സിനിമയിലേക്കുളള തിരിച്ചുവരവിനായി തയ്യാറെടുക്കുകയാണ് ഭാമ. അധികം വൈകാതെ തന്നെ താരത്തെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.


Click it and Unblock the Notifications