സൂപ്പർസ്റ്റാറുകൾ ഒഴിവാക്കിയോ? താരങ്ങൾക്കൊപ്പം ഒരു മീറ്റപ്പുകൾക്കും ഭാനുപ്രിയ പങ്കെടുത്താതിന് കാരണം ഇതാണ്
തെന്നിന്ത്യൻ സിനിമയെ ഒരു കാലത്ത് അടക്കി വാഴ്ന്ന താര സുന്ദരിയായിരുന്നു ഭാനുപ്രിയ. വല്ലാത്തൊരു വശ്യ സൗന്ദര്യമായിരുന്നു ഭാനുപ്രിയക്ക് ഉണ്ടായിരുന്നത്. മാത്രമല്ല 80കളിലും 90കളിലും ഏറ്റവും താരമൂല്യമുള്ള നായികയായിരുന്നു ഭാനുപ്രിയ. ഇന്ത്യയിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്കൊപ്പവും ഭാനുപ്രിയ അഭിനയിച്ചിട്ടുണ്ട്. അഭിനേത്രിക്കു പുറമേ മികച്ച നർത്തകിയുമാണ്. ഒരുപാട് ആളുകളുടെ മനസ്സു കവർന്ന ഭാനുപ്രിയ ഇപ്പോൾ വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. താരത്തിനെതിരെ നിരവധി ചോദ്യങ്ങൾ ഉയർന്നു വരാറുണ്ട്.
ഏല്ലാ വർഷവും തെന്നിന്ത്യൻ താരങ്ങളെല്ലാം ഒരുമിച്ച് ഒരു ദിവസം സംഗമിക്കാറുണ്ട്. 80, 90 കാലഘട്ടത്തിൽ തുടങ്ങിയ സൗഹൃദം തെന്നിന്ത്യയിലെ താരങ്ങൾക്കിടയിൽ ഇപ്പോഴും ഉണ്ട്. അതിനാൽ അത്തരം മീറ്റുകൾ താരങ്ങൾക്കിടയിൽ നടത്താറുണ്ട്. ചിരഞ്ജീവി, ബാലകൃഷ്ണ, വെങ്കിടേഷ്, മോഹൻലാൽ, സുമൻ, അർജുൻ, രാധിക, രാധ, രമ്യ കൃഷ്ണൻ തുടങ്ങി നിരവധി താരങ്ങളാണ് ഒത്തു കൂടാറുള്ളത്. എന്നാൽ ഇതിൽ ഒന്നും ഭാനുപ്രിയ ഉണ്ടാവാറില്ല. എന്തുകൊണ്ടാണ് ഭാനുപ്രിയ മാത്രം ഇത്തരം മീറ്റുകളിൽ പ്രത്യക്ഷപ്പെടാത്തത് എന്ന് ആരാധകർ ചോദിക്കാറുണ്ട്.

പലതരത്തിലുള്ള പ്രതിസന്ധികളിലൂടെയാണ് ഭാനുപ്രിയ കടന്നു പോകുന്നത് എന്നാണ് നടൻ ഭാനു ചന്ദർ പഴയൊരു അഭിമുഖത്തിനിടെ പറഞ്ഞത്. കുടുംബത്തിൽ പലതരം പ്രശ്നങ്ങൾ ഉണ്ടെന്നും അതിനാലാണ് ഭാനുപ്രിയ ഇത്തരം ഒത്തു കൂടലുകളിൽ പങ്കെടുക്കാത്തത് എന്നുമാണ് ഭാനു ചന്ദർ പറഞ്ഞത്. 2018ൽ ഭർത്താവിന്റെ മരണ ശേഷം ഭാനുപ്രിയ ഇപ്പോൾ മകൾക്കൊപ്പം ചെന്നൈയിൽ ആണ് താമസം. എന്നാൽ അതിനു ശേഷവും താരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എങ്കിലും ധാരാളം ആരോഗ്യ പ്രശ്നങ്ങൾ താൻ നേരിടുന്നുണ്ടെന്ന് ഭാനുപ്രിയ തന്നെ പറഞ്ഞിട്ടുണ്ട്.
സിനിമയിൽ അഭിനയിക്കുമ്പോൾ നിരവധി വിവാദങ്ങളിൽ ഭാനുപ്രിയയുടെ പേര് ഉയർന്നു വന്നിരുന്നു. അതിൽ ഏറ്റവും വലുത് തെലുഗു സംവിധായകൻ വംശിയുമായുള്ള ബന്ധമായിരുന്നു. വിവാഹിതനായ വംശിക്ക് ഭാനുപ്രിയയോട് കടുത്ത പ്രണയമായിരുന്നു. വംശിയുടെ സിത്താര എന്ന ചിത്രത്തിലൂടെയാണ് ഭാനുപ്രിയ തെലുഗിൽ അഭിനിയിക്കുന്നത്. അതിനു ശേഷം നിരവധി സിനിമയിൽ വംശിയുടെ നായികയായി ഭാനുപ്രിയ വന്നിട്ടുണ്ട്. എന്നാൽ ഈ ബന്ധം ഭാനുപ്രിയയുടെ അമ്മ എതിർത്തതിനെ തുടർന്നാണ് വിവാഹത്തിലേക്ക് എത്താതിരുന്നത്.

ആ കാലഘട്ടത്തിൽ വലിയ ചർച്ചാ വിഷയമായിരുന്നു ഭാനുപ്രിയ- വംശി ബന്ധം. അതിനു ശേഷവും ഭാനുപ്രിയ സിനിമകളിൽ തിളങ്ങി. തമിഴിലും തെലുഗിനും പുറമേ മലയാളം, ഹിന്ദി, കന്നട ചിത്രങ്ങളിലും ഭാനുപ്രിയ തന്റെ വളർച്ച കണ്ടു. ഒപ്പം അവാർഡുകളും താരം വാരിക്കൂട്ടി. തെലുഗു സിനിമകളിൽ നിറസാന്നിധ്യമായിരുന്ന ഭാനുപ്രിയ താരങ്ങളുമായി ഇപ്പോൾ സഹകരണമില്ലെന്ന് പൊതുവേ പറയുന്നു. എന്നാൽ ഒരു അഭിമുഖത്തിനിടെ ഈ വിഷയത്തെ കുറിച്ച് ഭാനുപ്രിയ പറഞ്ഞത് തന്നെ ഇത്തരം മീറ്റുകൾക്ക് ആരും ക്ഷണിക്കാറില്ല എന്നാണ്.
സിനിമയിൽ ഇത്രയും ആരാധകരെ ഉണ്ടാക്കിയ ഭാനുപ്രിയക്ക് പക്ഷേ ഇപ്പോൾ സിനിമയിൽ നിന്ന് സൗഹൃദങ്ങളില്ല. സിനിമയുടെ ഏറ്റവും ഉയർച്ചയിൽ നിൽക്കുമ്പോഴായിരുന്നു 1998ൽ വിവാഹം ചെയ്ത്. ഡിജിറ്റൽ ഗ്രാഫിക് ഡിസൈനറായ ആദർശ് കൗശാലിനെയാണ് ഭാനുപ്രിയ വിവാഹം ചെയ്തത്. വിവാഹത്തോടെ താരം അമേരിക്കക്ക് പോയി. എങ്കിലും സിനിമകളിൽ ഇടക്കിടെ ഭാനുപ്രിയ വന്നു പോയി. ആ സമയത്താണ് മലയാളത്തിൽ കൊച്ചു കൊച്ചു സന്തോഷങ്ങൾ സിനിമ ചെയ്യുന്നത്. അതിൽ മികച്ചൊരു വേഷമായിരുന്നു താരത്തിന് ലഭിച്ചത്.


Click it and Unblock the Notifications