സ്വന്തം കാര്യങ്ങള്‍ പോലും മറന്നു, നൃത്തവും കൈ വിട്ടു; ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് ഭാനുപ്രിയ; താരത്തിന് സംഭവിച്ചത്

താര ജീവിതങ്ങള്‍ക്ക് എല്ലായിപ്പോഴും സിനിമകളിലേത് പോലെ ഹാപ്പി എന്‍ഡിംഗ് ഉണ്ടാകണമെന്നില്ല. ഒരുകാലത്ത് വലിയ താരങ്ങള്‍ പിന്നീട് വിസ്മൃതിയിലേക്ക് മറയുന്നത് പലവട്ടം കണ്ടിട്ടുണ്ട്. ചിലപ്പോള്‍ സ്വന്തം പ്രവര്‍ത്തികളും തീരുമാനങ്ങളുമാണെങ്കില്‍ മറ്റ് ചിലപ്പോള്‍ വിധിയുടെ ക്രൂരതയാകാം. അങ്ങനെ വിധി നിശ്ചയിച്ചൊരു ആന്റി-ക്ലൈമാക്‌സിലൂടെയാണ് നടി ഭാനുപ്രിയ കടന്നു പോകുന്നത്.

ഒരുകാലത്ത് തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു ഭാനുപ്രിയ. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം ഭാനുപ്രിയ തിളങ്ങി നിന്നിരുന്നു. എണ്‍പതുകളില്‍ ആരംഭിച്ച കരിയറിലുടനീളം തന്റെ പ്രതിഭ കൊണ്ട് അവര്‍ ആരാധകരെ സൃ്ഷ്ടിച്ചു കൊണ്ടേയിരുന്നു. 1983ല്‍ പുറത്തിറങ്ങിയ മെല്ലോ ബെസൗഡു എന്ന ചിത്രത്തിലൂടെ നായികയായാണ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് തമിഴിലും തെലുങ്കിലുമെല്ലാം ഭാനുപ്രിയയുടെ കാലമായിരുന്നു.

Bhanupriya

പിന്നീട് മലയാളത്തിലും ഹിന്ദിയിലും ഭാനുപ്രിയ സാന്നിധ്യം അറിയിച്ചു. എന്നാല്‍ അഭിനയത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നതല്ല ഭാനുപ്രിയയുടെ പ്രാഗത്ഭ്യം. ഗംഭീര നര്‍ത്തകി കൂടിയാണ് ഭാനുപ്രിയ. ഇതിന് പുറമ നിരവധി സിനിമകളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്നു. ഒരുകാലത്ത് ഒരുപാട് പേരുടെ ആരാധനാപ്രാതമായിരുന്ന ഭാനുപ്രിയ ഇന്ന് പക്ഷെ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്.

1998ലാണ് നടി ആദര്‍ശ് കൗശല്‍ എന്നയാളുമായി വിവാഹിതയാവുന്നത്. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. 2018 ലാണ് ഭാനുപ്രിയയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. തുടര്‍ന്ന് താരത്തിന് മറവി രോഗം ബാധിക്കുകയായിരുന്നു. അതേക്കുറിച്ച് പിന്നീട് നല്‍കിയൊരു അഭിമുഖത്തില്‍ ഭാനുപ്രിയ സംസാരിക്കുന്നുണ്ട്.

'ഓര്‍മ്മ നഷ്ടപ്പെട്ടതോടെ ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും എനിക്ക് ഓര്‍ക്കാന്‍ കഴിഞ്ഞില്ല. ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം ഞാന്‍ എന്റെ സാധനങ്ങള്‍ പോലും മറന്നു. ഇക്കാരണത്താല്‍ സിനിമയില്‍ അഭിനയിക്കുന്നത് പോലും ഉപേക്ഷിക്കാമെന്ന് വിചാരിച്ചു. പക്ഷേ എന്റെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചതിനാല്‍ കുഞ്ഞിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. അതുകൊണ്ടാണ് ഞാന്‍ വീണ്ടും അഭിനയത്തിലേക്ക് വന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നു അത്'' എന്നാണ് ഭാനുപ്രിയ പറഞ്ഞത്.

നേരത്തെ ഭാനുപ്രിയയും ഭര്‍ത്താവും പിരിഞ്ഞാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം ഭാനുപ്രിയ എതിര്‍ക്കുന്നുണ്ട്. 'ഞാനും ഭര്‍ത്താവും വിവാഹമോചിതരായിട്ടില്ല. ഇതിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകളോടുള്ള താരത്തിന്റെ പ്രതികരണം.

Bhanupriya

മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്ന് മാറി ജീവിക്കാനാണ് ഭാനുപ്രിയ ഇന്ന് ഇഷ്ടപ്പെടുന്നത്. അതിനാല്‍ കൂടുതല്‍ സമയവും വീട്ടിലിരിക്കാനും പുസ്തകങ്ങള്‍ വായിക്കാനും പാട്ട് കേള്‍ക്കാനും ദൈനംദിന ജോലികള്‍ ചെയ്യാനുമായി അവര്‍ മാറ്റി വെക്കുന്നു. ഭാനുപ്രിയയുടെ മകള്‍ അക്ഷയ ഇപ്പോള്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ സയന്‍സ് ബിരുദം പഠിക്കുകയാണ്. താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആരാധകരില്‍ കടുത്ത നിരാശയുണ്ടാക്കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല.

മലയാളികള്‍ക്ക് വളരെയധികം സുപരിചിതയാണ് ഭാനുപ്രിയ. രാജശില്‍പി എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരുന്നു ഭാനുപ്രിയയുടെ അരങ്ങേറ്റം. ചിത്രത്തിലെ ഭാനുപ്രിയയുടെ പ്രകടനം മലയാളി ഇന്നും മറന്നിട്ടില്ല. പിന്നീട് ഹൈവേ, അഴകിയ രാവണന്‍, ഋഷ്യശൃംഗന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മഞ്ഞുപോലൊരു പെണ്‍കുട്ടി തുടങ്ങിയ സിനിമകളിലും ഭാനുപ്രിയ അഭിനയിച്ചു. ഒരുപാട് സിനിമകള്‍ മലയാളത്തില്‍ ചെയ്തില്ലെങ്കിലും മലയാളി ഒരിക്കലും മറക്കാത്ത മുഖമായി മാറാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.

More from Filmibeat

Read more about: bhanupriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X