മറ്റുള്ളവരോട് മമ്മൂക്ക സംസാരിച്ചാലേ പ്രശ്‌നമാണ്; അദ്ദേഹത്തോടുള്ള പേടിക്ക് പിന്നിലെ കാരണം!: സോഹൻ സീനുലാൽ

മലയാള സിനിമയിലെ വല്യേട്ടനാണ് മമ്മൂട്ടി. പ്രായം കൊണ്ടെല്ലാം മലയാളത്തിന് അദ്ദേഹം അങ്ങനെ തന്നെയാണ്. അതിന്റെതായ കണിശത അദ്ദേഹത്തിന്റെ രീതികളിലും ഉണ്ട്. എങ്കിലും അഭിനയം കൊണ്ടും പൊതു ഇടങ്ങളിലെ ഇടപെടലുകൾ കൊണ്ടും അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. പല കാരണങ്ങൾ കൊണ്ടും അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനാണ്.

അതേസമയം, സിനിമയിൽ പ്രവർത്തിക്കുന്നവർ പലപ്പോഴും പറയുന്ന ഒരു കാര്യമാണ് അദ്ദേഹത്തെ കാണുമ്പോൾ പേടിയാണെന്ന്. അദ്ദേഹം ഒരു സീരിയസ് വ്യക്തിയാണ് എന്നതൊക്കെ. ആദ്യ കാഴ്ച്ചയിൽ അങ്ങനെ തോന്നിയെങ്കിലും ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ അത് മാറിയെന്ന് പറയുന്നവരും നിരവധിയാണ്. മമ്മൂക്ക എത്തിയതോടെ സെറ്റ് ശാന്തമായെന്ന് പല താരങ്ങളും പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതിനെല്ലാം കാരണമായി പറയുന്നത് നടനോട് തോന്നുന്ന പേടിയാണ്.

സഹപ്രവർത്തകർക്ക് മമ്മൂട്ടിയോടുള്ള മനോഭാവത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ്

ഇപ്പോഴിതാ, സിനിമ സെറ്റിലെ മമ്മൂട്ടിയുടെ രീതികളെ കുറിച്ചും സഹപ്രവർത്തകർക്ക് മമ്മൂട്ടിയോടുള്ള മനോഭാവത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് നടനും സംവിധായകനുമായ സോഹൻ സീനുലാൽ. മമ്മൂട്ടിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മമ്മൂട്ടിയെ സഹപ്രവർത്തകർ പേടിക്കുന്നതിന്റെ കാരണമെന്തെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സോഹൻ സിനുലാൽ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

അധ്യാപകരോട് ഒക്കെ തോന്നുന്നത് പോലെ

'ഒരു സർക്കാർ ഉദ്യോഗസ്ഥനെ നമ്മുക്ക് ഉദാഹരണമായി എടുക്കാം. വളരെ കറക്റ്റ് ആയി അയാൾ ജോലി ചെയ്താൽ അയാളെ നമ്മുക്ക് പേടിയാണ്. അയാളൊരു കൈക്കൂലി കാരനാണ്. അയാൾ സമയത്തിന് ജോലിക്ക് വരാത്ത ആളാണ്. അയാൾക്ക് പല വീക്നെസ്സുകളുമുണ്ട് അങ്ങനെ ഒരാൾ നമ്മൾ പേടിക്കണ്ട. ഒരാൾ കൃത്യമായിട്ട് അയാളുടെ കർത്തവ്യങ്ങൾ ചെയ്യുമ്പോൾ നമ്മുക്ക് ഉണ്ടാവുന്ന ഒരു ബഹുമാനമാണ്. ബഹുമാനം കൊണ്ടുള്ള പേടിയാണ്. അധ്യാപകരോട് ഒക്കെ തോന്നുന്നത് പോലെ,'

പല നടന്മാരും അങ്ങനെയല്ല

'അതിനെ പേടിയെന്ന് വ്യാഖ്യാനിക്കാം എന്നെ ഉള്ളു. കാരണം മമ്മൂക്ക ആരെയും പിടിച്ചു തിന്നാൻ വരില്ല. നമ്മുടെ ഒരു കാര്യത്തിലും മമ്മൂക്ക ഇടപെടില്ല. പക്ഷെ എല്ലാ കാര്യത്തിലും ഒരു അച്ചടക്കം മമ്മൂക്കയ്ക്ക് ഉണ്ട്. ഭക്ഷണം, വ്യായാമം, ഷൂട്ടിങ് ലൊക്കേഷൻ. ഒരു ലൊക്കേഷനിൽ നാളെ എപ്പോഴാണ് വരേണ്ടത് എന്ന് മമ്മൂക്ക ചോദിക്കുമ്പോൾ ഇവർക്ക് ടെൻഷൻ ആവാൻ കാരണം മമ്മൂക്ക ആ സമയത്ത് തന്നെ എത്തും. പല നടന്മാരും അങ്ങനെയല്ല. അതുകൊണ്ട് മമ്മൂക്കയോട് സമയം പറയുമ്പോൾ ആലോചിച്ച് വേണം പറയാൻ,'

എല്ലാവരും മമ്മൂക്കയെ ഒരു എക്സ്ക്യൂസ്‌ ആക്കും

'കൃത്യമായ സ്ക്രിപ്റ്റ് ഒക്കെ വേണം. അദ്ദേഹത്തോട് മറുത്തൊന്നും പറയാൻ കഴിയാത്തത് കൊണ്ട് പേടിയാണെന്ന് പറയും. പിന്നെ മറ്റു സെറ്റുകളിൽ ഇവർ എന്തെങ്കിലും ഒക്കെ ഡയലോഗുകൾ ഒക്കെ പറഞ്ഞു നിൽക്കുന്നുണ്ടാകും അതുപോലെ ഇവിടെയും ഡയലോഗുകൾ ഒക്കെ അടിച്ച് നിന്നാൽ മമ്മൂക്ക സപ്പോർട്ട് ചെയ്യും. പക്ഷെ ഇവർ പറയും മമ്മൂക്കയെ കണ്ട് പേടിച്ചിട്ടാണെന്ന്. ഒരാൾ അൽപം താമസിച്ച് വന്നാൽ അതും മമ്മൂക്കയെ പേടിച്ചിട്ടാകും. എല്ലാവരും മമ്മൂക്കയെ ഒരു എക്സ്ക്യൂസ്‌ ആക്കും,'

മമ്മൂക്ക ചോദിക്കുന്ന രീതിയും ശബ്ദവും പ്രശ്‌നമാണ്

'വൈകിയാൽ മമ്മൂക്ക ചിലപ്പോൾ തുറന്ന് ചോദിച്ചേക്കും. കൃത്യമായി ജോലി ചെയ്തില്ലെങ്കിൽ അതും മമ്മൂക്ക ചോദിക്കും. സാധാരണ ചോദ്യമായിരിക്കും. പക്ഷെ മമ്മൂക്ക ചോദിക്കുന്ന രീതിയും ശബ്ദവും പ്രശ്‌നമാണ്. ആൾ സോഫ്റ്റ് ആയ രീതിയിൽ ആയിരിക്കില്ല ചോദിക്കുന്നത്. ഒരാൾ സപ്പോർട്ടിന് അർഹനാണെങ്കിൽ മമ്മൂക്ക അയാളെ തീർച്ചയായും സപ്പോർട്ട് ചെയ്യും. അതിന് അർഹരല്ലാത്തവരെ മമ്മൂക്ക കണ്ടില്ലെന്ന് നടിച്ചേക്കും. ഇൻഡസ്ട്രിക്ക് ഡിസർവിങ് ആയവരെ മമ്മൂക്ക പിന്തുണക്കും,' സോഹൻ സിനുലാൽ പറഞ്ഞു.

സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഭാരത സർക്കസ് ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കേരളത്തിന് അകത്തും പുറത്തുമായി നൂറിലേറെ തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബെസ്റ്റ് വേ എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച ചിത്രത്തിൽ ബിനു പപ്പു, ഷൈൻ ടോം ചാക്കോ, എം.എ നിഷാദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X