കോഴിക്കറി കഴിച്ചതിന് വീട്ടിൽ നിന്ന് പുറത്താക്കി; ഇന്ന് ലോകം അറിയുന്ന സംഗീതഞ്ജനാണ്: ഇളയരാജ പറയുന്നു
ഇന്ത്യൻ സിനിമയിലെ പ്രതിഭാശാലിയായ സംവിധായകനാണ് ഭാരതിരാജ. കോളിവുഡിലെ മാസ്റ്റർ ഫിലിം മേയ്ക്കർ എന്ന് വിളിക്കാവുന്ന ഭാരതിരാജ ഇപ്പോൾ പൂർണമായും അഭിനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തമിഴ് സിനിമയെ വേറിട്ട ശൈലിയിൽ ചിത്രീകരിച്ച ഭാരതിരാജ സമാന്തര സിനിമകൾക്കൊപ്പം കൊമേഴ്ഷ്യൽ സിനിമകളും അദ്ദേഹം ചെയ്തിട്ടുണ്ട്. 16 വയതിനിലെ, കിഴക്ക് പോകും റെയ്ൽ, സിഗപ്പു റോജാക്കൾ, സൊൽവ സാവാൻ തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.
ഭാരതിരാജയും സംഗീതഞ്ജൻ ഇളയരാജയും തമ്മിലുള്ള ബന്ധം തമിഴ്നാട്ടിൽ എല്ലാവർക്കും അറിയുന്നതാണ്. സൗഹൃദത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇരുവരും. ഇളയരാജ ഒരു ദളിത് കുടുംബത്തിൽ ജനിച്ചയാളാണ്. അതിനാൽ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ സംഗീതത്തിൽ ചെറുപ്പം മുതൽക്കേ വലിയ താത്പര്യമുണ്ടായിരുന്നു. സംഗീതത്തിനോടുള്ള അമിത താത്പര്യം മൂലം പല തരം ഇൻസ്ട്രുമെന്റ്സും ഇളയരാജ പഠിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിലൂടെയാണ് തമിഴ് സിനിമയിലൂടെ ഈ മേഖലയിൽ എത്തിയത്.

ഇന്ന് ഇളയരാജ എന്ന സംഗീതഞ്ജൻ ലോകത്തിന്റെ നെറുകയിൽ നിൽക്കുന്നു. ഭാരതിരാജയാണ് ഇളയരാജയെ സിനിമയിലേക്ക് എത്തിപ്പെടാൻ സഹായമായത്. പഴയൊരു അഭിമുഖത്തിനിടെ ഭാരതിരാജ ഇളയരാജയെ കുറിച്ച് പറയുന്നു. "ഞാൻ ഒരു ഹെൽത്ത് ഇൻസ്പെക്ടറായിട്ടാണ് ഇളയരാജ താമസിച്ചിരുന്ന സ്ഥലത്ത് ആദ്യമായി എത്തുന്നത്. അവിടുന്നാണ് ഇളയരാജയെ കാണുന്നത്. അങ്ങനെ സുഹൃത്തുക്കളുമായി. ഇളയരാജ മ്യൂസിക്ക് കൺസേർട്ടുകൾക്ക് പോകുമ്പോൾ ഞാനും ഒപ്പം പോകുമായിരുന്നു. അതൊരു ശീലമായിരുന്നു.
ഇളയരാജക്കും സഹോദരനും സംഗീതത്തിനോടുള്ള അമിതമായ ആഗ്രഹം ഞാൻ മനസിലാക്കി. ഞാൻ സിനിമ സംവിധാനം ചെയ്യുവാനായി ചെന്നൈയിൽ എത്തി. ആ സമയത്ത് ഇളയരാജയെ കുറിച്ചും ഓർത്തു. അങ്ങനെ അദ്ദേഹത്തെ ചെന്നൈയിലേക്ക് സ്വാഗതം ചെയ്തു. ശേഷം സഹോദരനോടും വരാൻ ആവശ്യപ്പെട്ടു. അവിടുന്നു നിരവധി അവസരങ്ങൾക്കായി അലഞ്ഞു. ഞങ്ങൾ താമസിച്ചത് രംഗനാഥൻ സ്ട്രീറ്റിലായിരുന്നു. അത് ബ്രാഹമണർ താമസിക്കുന്ന സ്ഥലമായിരുന്നു.

ഇളയരാജക്ക് കോഴിക്കറി കഴിക്കാൻ വലിയ ഇഷ്ടമായിരുന്നു. തലവേദന വരുമ്പോഴും കോഴി കഴിക്കും. ബ്രാഹ്മണർ താമസിക്കുന്ന സ്ഥലത്ത് മാംസം കഴിക്കുന്നതിനാൽ ഞങ്ങളെ ആ ഏരിയയിൽ നിന്നും ഇറക്കി വിട്ടു. പിന്നീട് തേനംപേട്ടൈക്കു പോയി. പക്ഷേ അപ്പോഴും മനസിൽ സിനിമ മാത്രമാണ് ഉണ്ടായിരുന്നത്. ആ സമയത്ത് ഞാൻ ഒരു പെട്രോൾ പമ്പിൽ ജോലി ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായി സംവിധായകൻ പഞ്ചു അരുണാചലത്തെ കാണുകയും ഇളയ രാജയെ കുറിച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഇളയരാജയുടെ പാട്ട് കേട്ടയുടൻ അരുണാചലം ഞെട്ടിപ്പോയി." ഭാരതിരാജ പറഞ്ഞു.
അതുവഴിയാണ് ഇളയരാജക്ക് അന്നക്കിളി എന്ന ആദ്യ സിനിമാ അവസരം ലഭിക്കുന്നത്. ആ ചിത്രം തമിഴ്നാട്ടിൽ വമ്പൻ ഹിറ്റായി മാറി. അതോടെ ഇളയരാജയും ഫെയ്മസായി. ഇന്ന് ഇളയരാജ മറ്റൊരാൾക്കും പകരം വെക്കാനില്ലാത്ത പ്രതിഭയായി മാറി. അതുപോലെയായിരുന്നു ഭാരതിരാജയും. 1976ൽ ആണ് ഇളയരാജയുടെ ആദ്യ സിനിമയിലെ പാട്ടുകൾ റിലീസ് ചെയ്യുന്നത്. എന്നാൽ 1977ൽ ഭാരതിരാജ തന്റെ ആദ്യ ചിത്രം '16 വയതിനിലെ' സംവിധാനം ചെയ്തു. ഉറ്റ സ്നേഹിതൻ ഇളയരാജ തന്നെയാണ് ആ ചിത്രത്തിൽ സംഗീതം നൽകിയത്. അതും വമ്പൻ ഹിറ്റായി. ആദ്യ ചിത്രത്തിലൂടെ സ്റ്റേറ്റ് അവാർഡും ഭാരതിരാജക്ക് ലഭിച്ചു.


Click it and Unblock the Notifications











