അബദ്ധത്തില്‍ ഹനീഫിക്കയോട് പറഞ്ഞു, ഞാന്‍ പോലുമറിയാതെ വൈറലായി; പൂച്ചക്കവിതയെക്കുറിച്ച് ഭാവന

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെ വരികയാണ് നടി ഭാവന. 2018 ല്‍ പുറത്തിറങ്ങിയ ആദം ജോണിന് ശേഷം മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ഭാവന. ഇതിനിടെ വിവാഹിതയാവുകയും ചെയ്തു. ജീവിതത്തിലേയും കരിയറിലേയും മോശം സമയത്തെ അതിജീവിച്ചാണ് ഭാവന തിരികെ വരുന്നത്. കന്നഡ സിനിമയിലൂടെ നേരത്തെ ക്യാമറയ്ക്ക് മുന്നില്‍ തിരിച്ചെത്തിയിരുന്നുവെങ്കിലും താരത്തിന്റെ മലയാളത്തിലേക്കുള്ള വരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

ഇതിനിടെ ഇപ്പോഴിതാ തന്റെ വൈറല്‍ കവിതയെക്കുറിച്ചുള്ള ഭാവനയുടെ വാക്കുകള്‍ ചിരി പടര്‍ത്തുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്നത്തേത് പോലെ വൈറല്‍ എന്നത് നിത്യസംഭവമല്ലാതിരുന്ന കാലത്താണ് ഭാവനയുടെ പൂച്ചക്കവിത വൈറലാകുന്നത്. അതേക്കുറിച്ച് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറക്കുന്നത്. വിശദാമയി വായിക്കാം തുടര്‍ന്ന്.

Bhavana

തന്റെ കവിത ചൊല്ലിക്കൊണ്ടാണ് ഭാവന കവിതയ്ക്ക് പിന്നിലെ കഥയിലേക്ക് കടക്കുന്നത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയ കവിതയാണ്. അന്ന് ഞങ്ങള്‍ക്ക് ചിഞ്ചു എന്നൊരു പൂച്ചയുണ്ടായിരുന്നു. ഞങ്ങള്‍ താമസിച്ചിരുന്നിടത്തു നിന്നും ഷിഫ്റ്റ് ചെയ്ത് പോകുമ്പോള്‍ വിളിച്ചിട്ട് ചിഞ്ചു എന്റെ കൂടെ വന്നില്ല. എനിക്കത് വിഷമമായി. അന്ന് എനിക്ക് അറിയാമായിരുന്നു ഭയങ്കര വിഷമം വരുമ്പോഴാണ് കവിത എഴുതുന്നതെന്ന്. അങ്ങനെ ആലോചിച്ച് എഴുതിയ കവിതയാണതെന്നാണ് ഭാവന പറയുന്നത്.

കുറേക്കാലം കഴിഞ്ഞ് എന്തോ ഒതുക്കി വെക്കാന്‍ നേരം ആ കവിത കിട്ടി. ഞാനത് വായിച്ച് കുറേ ചിരിച്ചു. എന്റെ അബദ്ധത്തിന് ഞാനത് ഹനീഫക്കയോട് പറഞ്ഞു പോയി. അദ്ദേഹം വളരെ സീരിയസായിരുന്നാണ് കേട്ടത്. ഞാനൊരു തമാശയായിട്ടാണ് പറഞ്ഞതെങ്കിലും. പിന്നെ എല്ലാവരും വിളിക്കുകയാണ്, നിന്റെ കവിത കേട്ടു എന്താണ് പിന്നെ എഴുത്ത് നിര്‍ത്തിയതെന്നൊക്കെ ചോദിച്ചിട്ട് എന്നും ഭാവന ഓര്‍ക്കുന്നു.

എന്തിലൊക്കയോ വന്നിരുന്നു. പലരും ഭാവന കവിതയൊക്കെ എഴുതും എന്ന് പറഞ്ഞ് കളിയാക്കാന്‍ തുടങ്ങി. ഞാന്‍ പോലും അറിയാതെ അത് ഭയങ്കര ഫെയ്മസായിപ്പോയെന്നും ഭാവന പറയുന്നു. പിന്നെ എന്തുകൊണ്ട് എഴുതിയില്ലെന്ന അവതാരകയുടെ ചോദ്യത്തിന് പിന്നെ എനിക്ക് എന്റെ ആ കഴിവ് വളര്‍ത്തണ്ട എന്ന് തോന്നിയെന്നാണ് ചിരിച്ചു കൊണ്ട് ഭാവന നല്‍കുന്ന മറുപടി. തന്റെ മടിയോടുള്ള ഇഷ്ടത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

എനിക്ക് മടി പിടിച്ച് വെറുതെയിരിക്കാന്‍ ഇഷ്ടമാണ്. 2018 ലായിരുന്നു വിവാഹം. അത് കഴിഞ്ഞ് കന്നഡയിലൊക്കെ അഭിനയിക്കാന്‍ തുടങ്ങിയിരുന്നു. പിന്നീടാണ് കൊവിഡ് വരുന്നത്. ആദ്യത്തെ കുറച്ച് കാലം നല്ല രസമായിരുന്നു. എന്നും സിനിമയും സീരീസുമൊക്കെ കാണാം. എന്തെങ്കിലുമൊക്കെ ഓര്‍ഡര്‍ ചെയ്ത് കഴിക്കാം. പക്ഷെ കുറേ കഴിഞ്ഞപ്പോള്‍ എങ്ങനെയെങ്കിലും പുറത്ത് പോയാല്‍ മതിയെന്നായെന്നും ഭാവന പറയുന്നു.

Bhavana

കന്നഡ നിര്‍മ്മാതാവായ നവീന്‍ ആണ് ഭാവനയുടെ ഭര്‍ത്താവ്. 2018 ലായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. ഭാവി വരനെക്കുറിച്ച് തനിക്കുണ്ടായിരുന്ന സങ്കല്‍പ്പത്തെക്കുറിച്ചും ഭാവന സംസാരിക്കുന്നുണ്ട്. ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ളൊരാള്‍ തന്നെ വേണമെന്നുണ്ടായിരുന്നു. ഇന്‍ഡസ്ട്രിയെക്കുറിച്ച് അറിഞ്ഞിരിക്കണം. നല്ല പക്വതയുള്ള ഒരാളായിരിക്കണം എന്നുണ്ടായിരുന്നു. കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന ഒരാളായിരിക്കണം എന്നുണ്ടായിരുന്നുവെന്നും താരം പറയുന്നത്. അതെല്ലാം ഒത്തുവന്നുവെന്നും താരം പറയുന്നു.

അതേസമയം, ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെ വരുന്നത്. ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് നിര്‍മ്മിക്കുന്നത്. ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രം നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

More from Filmibeat

Read more about: bhavana ഭാവന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X