ഈ ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യം, ഒരിക്കലെങ്കിലും അനുഭവിച്ചറിയണം; ഭാവന പറയുന്നു
മലയാൡകളുടെ പ്രിയതാരമാണ് ഭാവന. നമ്മള്‍ എന്ന സിനിമയിലൂടെയായിരുന്നു ഭാവനയുടെ അരങ്ങേറ്റം. പിന്നീട് നായികയായും സഹനടിയുമെല്ലാം മലയാള സിനിമയില്‍ നിറ സാന്നിധ്യമായി മാറുകയായിരുന്നു ഭാവന. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റ് ചിത്രങ്ങളില്‍ ഭാവന നായികയായി എത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ച താരമാണ് ഭാവന.
തമിഴിലും കന്നഡയിലും തെലുങ്കിലുമെല്ലാം ഭാവന അഭിനയിക്കുകയും താരമായി മാറുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു ഒരിക്കല്‍ ഭാവന. എന്നാല്‍ ജീവിതത്തിലുണ്ടായ ചില അപ്രതീക്ഷിത സംഭവങ്ങളെ തുടര്‍ന്ന് ഭാവന സിനിമയില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു

പിന്നീടാണ് താരം വിവാഹം കഴിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഭാവന കന്നഡ സിനിമയിലെ നിര്‍മ്മാതാവായ നവീനെ വിവാഹം കഴിക്കുന്നത്. സിനിമാ പ്രേമികള്‍ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഭാവനയുടേത്. പിന്നീട് താരം അഭിനയത്തിലേക്ക് തിരികെ വന്നുവെങ്കിലും മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത് തുടരുകയായിരുന്നു.

തിരിച്ചു വന്ന ശേഷം ഭാവന അഭിനയിച്ചത് കന്നഡയിലായിരുന്നു. ചിത്രങ്ങള്‍ മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ മലയാളത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ആദം ജോണിന് ശേഷം ഭാവന അഭിനയിച്ചിരുന്നില്ല. മലയാളത്തിലേക്ക് ഇനി താന്‍ അഭിനയിക്കാനില്ലെന്ന് വരെ ഒരു ഘട്ടത്തില്‍ താന്‍ ചിന്തിച്ചിരുന്നുവെന്നാണ് ഭാവന തന്നെ പറയുന്നത്. എന്നാല്‍ ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഭാവന തിരികെ വരികയാണ്.
ഈ വെള്ളിയാഴ്ച ഭാവനയുടെ പുതിയ മലയാള സിനിമ തീയേറ്ററിലേക്ക് എത്തുകയാണ്. ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചു വരവ്. പ്രണയ കഥ പറയുന്ന സിനിമയിലെ നായകന്‍ ഷറഫുദ്ദീനാണ്. ഇതിനിടെ ഇപ്പോഴിതാ ഭാവനയുടെ പ്രണയത്തെക്കുറിച്ചുള്ള വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഈ ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ് പ്രണയം എന്നത്. അത് അനുഭവിച്ചാല്‍ എല്ലാവര്‍ക്കും മനസിലാക്കാന്‍ പറ്റും. പിന്നെ ചെലോര്‍ത്ത് നടക്കും ചെലോര്‍ത്ത് നടക്കില്ല. എല്ലാവര്‍ക്കും ഭയങ്കര സന്തോഷം തരുന്ന അനുഭവം ആയിരിക്കണമെന്നില്ലെന്നും ഭാവന പറയുന്നു.
ഒരുപാട് പേര്‍ക്ക് ആലോചിക്കുമ്പോള്‍ വിഷമമായിരിക്കും. പക്ഷെ എനിക്ക് തോന്നുന്നത് ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ പറ്റുന്ന ഒന്നാണ് പ്രണയം എന്നത്. ആരെയും സ്‌നേഹിച്ചിട്ടില്ലെങ്കില്‍ ഒരു പ്രാവശ്യമെങ്കിലും സ്‌നേഹിക്കുന്നത് നന്നായിരിക്കുമെന്നാണ് ഭാവന പറയുന്നത്.

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലൂടെയാണ് ഭാവന വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രം ഫെബ്രുവരി 17 നാണ് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്. ചിത്രം നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണു ഭാവനയുടെ മടങ്ങി വരവ്. ഭാവനയുടെ പുതിയ തുടക്കത്തിന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തിയിരുന്നു. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ഭാവന ഇപ്പോള്‍.

അതേസമയം, മലയാളത്തിൽ വീണ്ടും സജീവമാവുകയാണ് ഭാവന. ഷാജി കൈലാസ് ഒരുക്കുന്ന ഹണ്ട് എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്നു. നടിയുടെ മറ്റ് സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ, ഒഴിമുറി, ചിന്താമണി കൊലക്കേസ്, തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനമായിരുന്നു ഭാവന കാഴ്ച വെച്ചത്. ഭാവന തിരികെ വരുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ.


Click it and Unblock the Notifications