എന്തൊരു തിരിച്ചുവരവാണിത്! നവ്യയ്ക്ക് കയ്യടിച്ച് ഭാവന; നിന്റെ വരവിനായി കാത്തിരിക്കുകയാണെന്ന് നവ്യ

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയായണ് നവ്യ നായര്‍. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു വരുന്നത്. സാധാരണമക്കാരിയായൊരു വീട്ടമ്മയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. നവ്യ അവതരിപ്പിക്കുന്ന രാധാമണി എന്ന ബോട്ട് കണ്ടക്ടറുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിന്ധിയേയും അതിനെ അവര്‍ എങ്ങനെ നേരിടുന്നുവെന്നുമാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ നവ്യയുടെ പ്രകടനവും കയ്യടി നേടുകയാണ്.

ഇതിനിടെ ഇപ്പോഴിതാ നവ്യയുടെ പ്രകടനത്തിന് കയ്യടിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടി ഭാവന. ജീവിതത്തിലെ അതിജീവിതയില്‍് നിന്നും സ്‌ക്രീനിലെ അതിജീവിതയ്ക്കുള്ള കയ്യടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. തന്റെ ഇസ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നവ്യയുടെ തിരിച്ചുവരവിനെ ഭാവന അഭിനന്ദിച്ചത്. നീണ്ട പത്ത് വര്‍ഷത്തിന് ശേഷമാണ് നവ്യ സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. ഭാവനയുടെ വാക്കുകള്‍ വായിക്കാം വിശദമായി.

ഒരുത്തീ

'കഴിഞ്ഞ ദിവസമാണ് ഞാന്‍ ഒരുത്തീ കണ്ടത്. എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല, സിനിമ വളരെ ത്രില്ലിങ് ആയതുകൊണ്ട് ഞാന്‍ സീറ്റിന്റെ അറ്റത്തിരുന്നാണ് കണ്ടത്. നവ്യ, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിങ്ങളെ സ്‌ക്രീനില്‍ കാണുന്നത്. വാവ് എന്തൊരു തിരിച്ചുവരവാണ് നിങ്ങള്‍ നടത്തിയിരിക്കുന്നത്. മലയാളത്തിലുള്ളതില്‍ വെച്ച് ഒരു ഫൈനസ്റ്റ് ആക്ടറാണ് നിങ്ങള്‍ എന്നതില്‍ ഒരു തര്‍ക്കവുമില്ല. രാധാമണിയെ അതിഗംഭീരമാക്കാന്‍ നിങ്ങള്‍ക്കായി' എന്നായിരുന്നു ഭാവന കുറിച്ചത്. പിന്നാലെ ചിത്രത്തിലെ മറ്റ് താരങ്ങളേയും അഭിനന്ദിക്കാന്‍ ഭാവന തയ്യാറാകുന്നുണ്ട്. വിനായകന്‍, സൈജു കുറുപ്പ്, ആദിത്യ എന്നിവരുടെയും അഭിനയവും വളരെ മികച്ചതായിരുന്നുവെന്നാണ് ഭാവന പറയുന്നത്.

 നന്ദി പറഞ്ഞ് നവ്യ

പിന്നാലെ തന്നെ ഭാവനയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് നവ്യയുമെത്തിയിട്ടുണ്ട്. 'നന്ദി പ്രിയപ്പെട്ടവളേ നീ വേഗം തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ്, ഒരുപാട് സ്നേഹം,' എന്നായിരുന്നു നവ്യയുടെ പ്രതികരണം. അതേസമയം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ഒരുത്തീ. ചിത്രത്തിലെ നവ്യയുടെയും വിനായകന്റേയും പ്രകടനങ്ങള്‍ കയ്യടി നേടുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലാമണിയായി മലയാള സിനിമയിലേക്ക് കടന്നു വന്ന നവ്യയുടെ തിരിച്ചുവരവ് രാധാമണിയെന്ന വീട്ടമ്മയുടെ വേഷത്തിലാണ്. ബോട്ട് കണ്ടക്ടറായ രാധാമണിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. കെപിഎസി ലളിതയുടെ അവസാന ചിത്രം കൂടിയാണ് ഒരുത്തീ.

ഭാവനയും തിരിച്ചുവരുന്നു

നവ്യയുടെ തിരിച്ചുവരവിന് പിന്നാലെ ഭാവനയും തിരിച്ചുവരവിനൊരുങ്ങുകയാണ്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഭാവന മലയാളത്തില്‍ അഭിനയിക്കുന്നത്. തനിക്കെതിരെയുണ്ടായ അതിക്രമത്തിന് പിന്നാലെ മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം. ഈയ്യടുത്ത് താരം ഐഎഫ്എഫ്‌കെ വേദിയില്‍ തിരികെ എത്തിയിരുന്നു. വന്‍ കരഘോഷത്തോടെയായിരുന്നു ഭാവനയെ സദസ് സ്വീകരിച്ചത്. ചലച്ചിത്രമേളയില്‍ ഭാവന എത്തുന്ന വിവരം നേരത്തെ അറിയിച്ചിരുന്നില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു ഭാവന ഉദ്ഘാടന ചടങ്ങിനെത്തിയത്. പോരാടുന്ന സ്ത്രീകള്‍ക്ക് ആശംസ നേരുന്നതായാണ് ഭാവന പ്രതികരിച്ചത്. ആരാധകര്‍ തന്റെ കരുത്താണെന്നും തനിക്ക് തന്നെ സ്‌നേഹത്തിന്് നന്ദിയുണ്ടെന്നും ഭാവന പിന്നീട് പറഞ്ഞിരുന്നു.

Recommended Video

ഇത്രേം അപ്ഡേറ്റഡ് ആയ നടനില്ല, എന്റെ ടെക്സ്റ്റ്ബുക്കാണ് മമ്മൂക്ക | FIlmiBeat Malayalam
ഭാവന

ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെയാണ് ഭാവന തിരിച്ചുവരുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ആണ് സിനിമയുടെ സംവിധായകന്‍. ഷറഫുദ്ദീന്‍ ആണ് സിനിമയിലെ നായകന്‍. മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുമ്പോഴും കന്നഡയില്‍ അഭിനയിച്ചിരുന്നു ഭാവന. ബജ്‌റംഗി 2 ആയിരുന്നു ഭാവനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തില്‍ ആദം ജോണ്‍ ആണ് ഭാവന അവസാനമായി അഭിനയിച്ച സിനിമ. നേരത്തെ 96 കന്നഡയിലേക്ക് റീമേക്ക് ചെയ്തപ്പോഴും ഭാവനയായിരുന്നു നായിക. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: bhavana navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X