കാശ് കൊടുത്ത് സൈബര്‍ അറ്റാക്ക് ചെയ്യിപ്പിക്കുന്നു; സിനിമാക്കാര്‍ക്ക് അറിയാം, പക്ഷെ പറയില്ലെന്ന് ഭാവന
മലയാളത്തിന്റെ മിന്നും താരമാണ് ഭാവന. കഴിഞ്ഞ കുറേകാലമായി മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ഭാവന. ഇപ്പോഴിതാ താരം തിരിച്ചുവരവാന്‍ തയ്യാറെടുക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും സദാചാര ആക്രമണങ്ങള്‍ക്കുമെതിരെ ഭാവന രംഗത്തെത്തിയിരുന്നു. വസ്ത്രത്തിന്റെ പേരുള്ള സൈബര്‍ ആക്രമണത്തിനെതിരെയായിരുന്നു ഭാവന രംഗത്തെത്തിയത്.
ഇപ്പോഴിതാ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഭാവന. സൈബര്‍ ബുള്ളിയിംഗ് ഒരു ജോലിയായി ഏറ്റെടുത്തവരുണ്ടെന്നും പണം നല്‍കി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യിപ്പിക്കുന്നവരുണ്ടെന്നുമാണ് ഭാവന പറയുന്നത്. ഇതേക്കുറിച്ച് അറിയുന്നവര്‍ സിനിമയിലുണ്ടെന്നും എന്നാല്‍ പലരും തുറന്ന് സമ്മതിക്കാന്‍ തയ്യാറാവില്ലെന്നുമാണ് ഭാവന പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

കഴിഞ്ഞ ദിവസം ഭാവനയ്ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ഇത് സ്വീകരിക്കാനായി താരം എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. താരത്തിന്റെ വസ്ത്രത്തെ ചൊല്ലിയായിരുന്നു ട്രോളുകളും സൈബര്‍ ആക്രമണവും. താരം ടോപ്പിന് അടിയില്‍ വസ്ത്രം ധരിച്ചിരുന്നില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രചരണം. എന്നാല്‍ ഇതിനെതിരെ ഭാവന രംഗെത്തി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഭാവനയുടെ പ്രതികരണം.
പിന്നാലെ ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലിനോടും ഭാവന സംഭവത്തില്‍ പ്രതികരിക്കുകയുണ്ടായി. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് നല്ല കാര്യങ്ങളുണ്ട്. പക്ഷെ മൊബൈലിന്റേയും കമ്പ്യൂട്ടറിന്റേയും മറവിലിരുന്ന് മറ്റുള്ളവരെക്കുറഇച്ച് മോശമായി കമന്റിടുകയും സൈബര്‍ അറ്റാക്ക് ചെയ്യുകയും ചെയ്യുന്ന ഒരുപാട് പേരുണ്ടെന്നും അത് വളരെ മോശമായ കാര്യമാണെന്നും ഭാവന പറയുന്നു.

സൈബര്‍ ബുള്ളിയിംഗ് നടത്തുന്നവര്‍ക്കെതിരെ കേസ് കൊടുത്താല്‍ പോലും ഐഡി ട്രാക്ക് ചെയ്ത് വരുമ്പോഴേക്കും അത് ഡീലീറ്റായിപ്പോയിരിക്കുമെന്നാണ് ഭാവന പറയുന്നത്. ഒരു കാലത്തും സംശയം തോന്നാത്ത ഒറിജിനല്‍ ഐഡിയുള്ളവര്‍ പോലും ഫേക്ക് ഐഡികളുണ്ടാക്കി മറ്റുള്ളവരെ മോശമായി ചിത്രീകരിക്കാന്‍ ഇറങ്ങാറുണ്ടെന്നാണ് ഭാവന തുറന്നു പറയുന്നത്. സൈബര്‍ ബുള്ളിയിംഗ് എന്നത് ഒരു ജോലി പോലെയാണെന്നാണ് താന്‍ മനസിലാക്കുന്നതെന്നാണ് ഭാവന പറയുന്നത്.

ഒരു കൂട്ടം ആളുകളെ ജോലിക്ക് വെച്ച് ചില വ്യക്തികളെയോ പ്രൊജക്ടുകളേയോ സ്ഥാപനങ്ങളെയോ ആക്രമിക്കുന്ന രീതി ഇവിടെയുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ഭാവന പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരമൊന്നും തനിക്കറിയില്ലെന്നും സിനിമാ മേഖലയിലും സോഷ്യല്‍ മീഡിയയിലും ജോലി ചെയ്യുന്നവര്‍ക്ക് അറിയാമെന്നാണ് ഭാവന പറയുന്നത്. അതേസമയം സിനിമയിലുള്ളവര്‍ ഇത് സമ്മതിക്കാനോ തുറന്ന് സംസാരിക്കാനോ തയ്യാറാവില്ലായിരിക്കുമെന്നും ഭാവന പറയുന്നു.

എന്നാല്‍ തന്റെ അറിവില്‍ സൈബര്‍ ബുള്ളിയിംഗിന് വേണ്ടി ക്വട്ടേഷന്‍ കൊടുക്കുന്ന പരിപാടിയുണ്ടെന്നും അതിന് പ്രതിഫലം ലഭിക്കുകയും ചെയ്യുന്നുണ്ടെന്നും ഭാവന അടിവരയിട്ട് പറയുന്നുണ്ട്. നേരത്തെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. തന്നെ വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേക്ക് തള്ളിയിടാന്‍ നോക്കുന്ന പലരും അതിലൂടെയാണ് സന്തോഷം കണ്ടെത്തുന്നതായിരുന്നു ഭാവന പറഞ്ഞത്.


Click it and Unblock the Notifications











