For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ കണ്ടതും കരച്ചിലും കാലില്‍ വീഴലും; വീട് തപ്പി വന്നു, ഒടുവില്‍ അമ്മ ഇടപെട്ടു; ആരാധകനെക്കുറിച്ച് ഭാവന

  |

  ആരാധകരുടെ പ്രിയങ്കരിയാണ് ഭാവന. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലുമെല്ലാം നിറ സാന്നിധ്യമാണ് തമിഴ്. കേരളത്തിലെന്നത് പോലെ തന്നെ കര്‍ണാടകയിലും ഒരുപാട് ആരാധകരുണ്ട് ഭാവനയ്ക്ക്. താരത്തിന്റെ കന്നഡ സിനിമകളില്‍ മിന്നും വിജയങ്ങളായി മാറിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഭാവന സിനിമയിലേക്ക് മടങ്ങിയെത്തുന്നത് കന്നഡയിലൂടെയായിരുന്നു. ഇപ്പോഴിതാ താരം മലയാളത്തിലേക്കും തിരിച്ചു വരവിനൊരുങ്ങുകയാണ്.

  Also Read: 'പപ്പ ‌മരിച്ചശേഷം ആറുമാസം ഞാൻ അമ്മയെ കണ്ടിട്ടില്ല, എവിടെയാണെന്നും അറിയില്ലായിരുന്നു'; പൊട്ടിക്കരഞ്ഞ് ജീവ

  ഇതിനിടെ തന്റെ കടുത്ത ആരാധകനെ കുറിച്ചുള്ള ഭാവനയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ പങ്കെടുക്കവെയായിരുന്നു ഭാവന മനസ് തുറന്നത്. തന്റെ മൂന്ന് ആരാധകരെക്കുറിച്ച് ഭാവന സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്

  ഭാവനയ്‌ക്കൊരു ആരാധകനുണ്ട് കന്നഡയിലെന്ന് കേട്ടു, നിഴലുപോലെ കൂടെ തന്നെയുണ്ടാകുന്നയാള്‍ എന്ന് പറഞ്ഞു കൊണ്ട് അവതാരകനാണ് വിഷയം എടുത്തിടുന്നത്. പിന്നാലെ ഭാവന സംസാരിക്കുകയായിരുന്നു. ടാറ്റു ചെയ്തിട്ടുള്ളൊരു കന്നഡ ഫാന്‍ ആണ്. ഭാവന എന്നാണ് എഴുതിയിരിക്കുന്നത്. കയ്യിലാണ്. ഒരു ലൊക്കേഷനില്‍ എന്നെ കാണാന്‍ വന്നിരുന്നു. കല്യാണം കഴിക്കുമ്പോള്‍ ഭാവന എന്ന പേരുള്ള കുട്ടിയെ തന്നെ കല്യാണം കഴിക്കുന്നതായിരിക്കും ആരോഗ്യത്തിന് നല്ലതെന്ന് ഞാന്‍ പറഞ്ഞുവെന്നാണ് ഭാവന പറയുന്നത്.

  Also Read: എനിക്കത് കേൾക്കണ്ട; പ്രശംസിച്ചു പറയുന്നതാകും, പക്ഷെ ആ വാക്കുകൾ എന്നെ അലോസരപ്പെടുത്താറുണ്ട്: ദുൽഖർ

  പിന്നെയൊരു കന്നഡിഗനായ ആരാധകനുണ്ട്. എല്ലാ ലൊക്കേഷനിലും വരും. പക്ഷെ എന്നെ കാണാന്‍ വരുന്നതാണെന്ന് എനിക്കറിയില്ല. രണ്ട് മൂന്ന് ലൊക്കേഷനില്‍ കണ്ട് മുഖ പരിചയം തോന്നിയപ്പോള്‍ കരുതി പ്രൊഡക്ഷനിലെ ആരെങ്കിലുമായിരിക്കുമെന്ന്.

  ഇയാള്‍ ഇങ്ങനെ നോക്കി കൊണ്ടേയിരിക്കും. പിന്നീടൊരിക്കല്‍ ബാംഗ്ലൂരില്‍ ഒരു ഷൂട്ട് നടക്കുമ്പോള്‍ എന്റെ പിഎ ശരവണന്‍ വന്നിട്ട് ഒരാള്‍ കാണാന്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ശരി വരാന്‍ പറഞ്ഞു. നോക്കുമ്പോള്‍ ഇങ്ങേരാണ്. ഇയാള്‍ എന്നെ കാണാനാണോ വന്നതെന്ന് ഞാന്‍ ചിന്തിച്ചു. എന്നെ കണ്ടതും കരച്ചിലും കാലില്‍ വീഴലുമായി. എന്നെ കൂടെ നിര്‍ത്തണമെന്ന് പറഞ്ഞു. എന്ത് ജോലിയാണെങ്കിലും കുഴപ്പമില്ല, കൂടെ നിര്‍ത്തിയാല്‍ മാത്രം മതിയെന്ന് പറഞ്ഞു.

  Also Read: ദീപിക-രണ്‍വീര്‍ ദാമ്പത്യത്തില്‍ വിള്ളല്‍, പിരിയാന്‍ പോകുന്നു? ആരാധകരെ ഞെട്ടിച്ച് വൈറല്‍ ട്വീറ്റ്!

  എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാം എന്ന് പറഞ്ഞ് ശരവണന്റെ നമ്പര്‍ കൊടുത്തു. പിന്നെ ശരവണന് അതൊരു ശല്യമായി. ശരവണനെ നിര്‍ത്താതെ വിളിച്ചു കൊണ്ടിരിക്കും. വീടൊക്കെ തപ്പി വന്ന് വീടിന്റെ മുന്നില്‍ ഗിഫ്റ്റ് ബോക്‌സ് കൊണ്ടു വച്ചിട്ട് പോകും. കേക്ക്, ബിസ്‌ക്കറ്റ്‌സ്, അമ്പലത്തിലെ പൂജ ചെയ്തിട്ടുള്ളതൊക്കെ കൊണ്ടു വെച്ചിട്ട് പോകും. കുറേയായപ്പോള്‍ അമ്മ തന്നെ അയാളോട് വിളിച്ച് ഇത് ശരിയാകില്ലെന്ന് പറഞ്ഞു. അമ്മ ഏത് ഭാഷയിലാണ് അയാളോട് അത് പറഞ്ഞ് മനസിലാക്കിയത് എന്നറിയില്ല. അമ്മയ്ക്ക് കന്നഡ അറിയില്ലെന്നും ഭാവന പറയുന്നു.

  ഈയ്യടുത്ത് ഒരു ആരാധകന്‍ പൊതുവേദിയില്‍ കൊച്ചിന് പേരിടാന്‍ പറഞ്ഞിരുന്നു. ഒരുപാട് സന്തോഷം നല്‍കിയ, സ്പര്‍ശിച്ച നിമിഷമായിരുന്നു അത്. സമൃദ എന്നായിരുന്നു പേരിട്ടത്. അവര്‍ തന്നെ ആലോചിച്ചു വച്ചിരുന്ന പേരാണ്, പക്ഷെ ഞാന്‍ പേര് വിളിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹമെന്നും ഭാവന പറയുന്നു.

  ആദം ജോണ്‍ ആണ് ഭാവനയുടേതായി പുറത്തിറങ്ങിയ അവസാന മലയാള സിനിമ. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്നു ആണ് ഭാവനയുടെ തിരിച്ചുവരവ് ചിത്രം. നേരത്തെ കന്നഡയില്‍ നിരവധി സിനിമകള്‍ ചെയ്തിരുന്നു ഭാവന. ഗോവിന്ദ ഗോവിന്ദയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  Read more about: bhavana
  English summary
  Bhavana Talks About A Fan Following Her Film Sets And Sending Sweets To Her Home
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X