കുഞ്ഞച്ചന്‍ മരിക്കുമെന്ന് തലേന്ന് വരെ അറിയില്ല, മമ്മൂട്ടിക്കൊപ്പമുളള രംഗം ചെയ്തത് കരഞ്ഞുകൊണ്ട്: ഭീമന്‍ രഘു

മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു മൃഗയ. 1989 ല്‍ പുറത്തിറങ്ങിയ സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചത് ഐവി ശശിയായിരുന്നു. ലോഹിതദാസായിരുന്നു സിനിമയുടെ തിരക്കഥയൊരുക്കിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഇന്നും അമ്പരപ്പോടെയാണ് സിനിമാ പ്രേമികള്‍ ഉറ്റു നോക്കുന്നത്. മൃഗയയില്‍ ഭീമന്‍ രഘു അവതരിപ്പിച്ച കഥാപാത്രമായിരുന്നു കുഞ്ഞച്ചന്‍ എന്നത്. പേവിഷ ബാധയേറ്റ് മരിക്കുന്ന കുഞ്ഞച്ചനായുള്ള ഭീമന്‍ രഘുവിന്റെ പ്രകടനം കൈയ്യടി നേടിയിരുന്നു.

ഇപ്പോഴിതാ കുഞ്ഞച്ചന്‍ മരിക്കുന്ന രംഗത്തെക്കുറിച്ചും ആ രംഗത്തിനായി താന്‍ നടത്തിയ തയ്യാറെടുപ്പിനെക്കുറിച്ചുമെല്ലാം ഭീമന്‍ രഘു മനസ് തുറക്കുകയാണ്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ പോലും ആ കഥാപാത്രം മരിക്കുകയാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് ഭീമന്‍ രഘു പറയുന്നത്. തലേ ദിവസം മാത്രമാണ് ലോഹിതദാസ് അത് പറഞ്ഞതെന്നും ഭീമന്‍ രഘു പറയുന്നു. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Bheeman Raghu
''ഞാന്‍ അവതരിപ്പിച്ച കുഞ്ഞച്ചന്‍ എന്ന കഥാപാത്രം മരിക്കുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ലോഹിതദാസ് മുറിയിലേക്ക് കയറിവന്ന് നാളെയാണ് ആ രംഗം ഷൂട്ട് ചെയ്യുന്നതെന്ന് പെട്ടെന്ന് പറയുകയായിരുന്നു'' എന്നാണ് ഭീമന്‍ രഘു പറയുന്നത്. അത് കേട്ടതും താന്‍ നേരെ പോയി ശശിയേട്ടനെ പോയി കണ്ടുവെന്നാണ് ഭീമന്‍ രഘു പറയുന്നത്. താനാകെ ബേജാറായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ നീ ചെയ്താല്‍ ശരിയാവും, ഇപ്പോള്‍ പൊക്കോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം എന്നും ഭീമന്‍ രഘു ഓര്‍ക്കുന്നു.

പിന്നാലെ കഥാപാത്രത്തിനായി താന്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും ഭീമന്‍ രഘു മനസ് തുറക്കുകയാണ്. തയ്യാറെടുക്കാനായി താന്‍ പാലക്കാടുള്ള സുഹൃത്തുക്കളോടൊക്കെ അന്വേഷിച്ച് പേവിഷ ബാധക്ക് ചികിത്സിക്കുന്ന ഒരു ഡോക്ടറുടെ അടുത്ത് പോയി. അവിടുത്തെ സെല്ലില്‍ കിടക്കുന്ന ഒരു മനുഷ്യനെ കണ്ടു എന്നാണ് ഭീമന്‍ രഘു പറയുന്നത്. അയാള്‍ ആദ്യം വയലന്റാവുകയും പെട്ടെന്ന് ശാന്തനായി വര്‍ത്തമാനം പറയുന്നതും കണ്ട് താന്‍ ഞെട്ടി പോയി എന്നാണ് ഭീമന്‍ രഘു ഓര്‍ക്കുന്നത്.

ആ രംഗവും മനസില്‍ വച്ചായിരുന്നു ഭീമന്‍ രഘു മൃഗയയിലെ രംഗം അഭിനയിച്ചത്. സിനിമയിലെ രംഗത്തില്‍ താന്‍ എന്റെയടുത്ത് വരരുത്, തുപ്പല്‍പോലും തൊടാന്‍ പറ്റില്ലെന്ന്. ഭാര്യക്കും കൊച്ചിനും ആരുമില്ലെന്ന് മമ്മൂട്ടിയോട് പറയുന്നുണ്ട്. പിന്നീട് മമ്മൂട്ടി കൈ കെട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണ്. കൈ കെട്ടുമ്പോള്‍ തന്നെ വീണ്ടും വയലന്റാവുന്നുണ്ട് എന്നും ഭീമന്‍ രഘു ചൂണ്ടിക്കാണിക്കുന്നു. പിന്നീട് ജീപ്പില്‍ കിടന്ന് മമ്മൂട്ടിയെ നോക്കി വാറുണ്ണി ഞാന്‍ പോവാന്ന് പറഞ്ഞിട്ട് മരിക്കുകയായിരുന്നു തന്റെ കഥാപാത്രം എന്നും ഭീമന്‍ രഘു പറയുന്നു. അപ്പോള്‍ വണ്ടി തിരിച്ചുവിട്, അവന്‍ പോയി എന്നാണ് അപ്പോള്‍ വാറുണ്ണി പറയുന്നത്. അവന്റെ ഇമോഷന്‍ അത്രേയെ പ്രകടിപ്പിക്കുന്നുള്ളൂവെന്നും ഭീമന്‍ രഘു ഓര്‍ക്കുന്നു.

തന്റെ പ്രകടനത്തിന് ലഭിച്ച അഭിനന്ദനത്തെക്കുറിച്ചും ഭീമന്‍ രഘു വെളിപ്പെടുത്തുന്നുണ്ട്. ശശിയേട്ടന്‍ ഓടിവന്ന് തന്നെ കെട്ടിപ്പിടിക്കുകയായിരുന്നുവെന്നാണ് ഭീമന്‍ രഘു പറയുന്നത്. എവിടുന്ന് കിട്ടിയെടാ ഇതൊക്കെയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അതൊക്കെ കിട്ടിയെന്ന് മാത്രമായിരുന്ന താന്‍ നല്‍കിയ മറുപടിയെന്നും ഭീമന്‍ രഘു പറയുന്നു. പിന്നീട് ആ രംഗത്തിന്റെ ഡബ്ബിംഗ് കഴിഞ്ഞപ്പോള്‍ താന്‍ കരഞ്ഞു കൊണ്ടായിരുന്നു പുറത്തേക്ക് വന്നതെന്നും ഭീമന്‍ രഘു ഓര്‍ക്കുന്നുണ്ട്. ഓർക്കുമ്പോള്‍ ഇന്നും ഭീമന്‍ രഘുവിന് കരച്ചില്‍ വരുന്ന ഓർമ്മകളാണ് അതൊക്കെ.

More from Filmibeat

Read more about: bheeman raghu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X