പ്രേമചന്ദ്രന്‍ നെടുമുടി വേണുവിന് പറഞ്ഞ കഥാപാത്രം, ഭീമന്‍ രഘു എത്തിയതിങ്ങനെ; ലുക്കിന് പിന്നിലും കഥ
മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ഹിറ്റാണ് ഗോഡ്ഫാദര്‍. ഏറെ നാള്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായിരുന്ന സിനിമ. ഇന്നും ടെലിവിഷനില്‍ ഗോഡ്ഫാദറിന് പ്രേക്ഷകരുണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ സംംസ്‌കാരത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. എന്‍എന്‍ പിള്ള അഞ്ഞൂറാനായും ഫിലോമിന ആനപ്പാറ അച്ചാമ്മയായും എത്തിയ സിനിമയില്‍ മുകേഷ്, തിലകന്‍, ഇന്നസെന്റ്, ഭീമന്‍ രഘു, ജഗദീഷ്, കെപിഎസി ലളിത, സിദ്ധീഖ്, കനക തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
എന്‍എന്‍ പിള്ള തകര്‍ത്താടിയ ചിത്രത്തിലെ മറ്റ് ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികള്‍ ഒാര്‍ത്തിരിക്കുന്നതാണ്. ചിത്രത്തില്‍ തന്റെ മറ്റ് കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ഭീമന്‍ രഘു. വില്ലന്‍ വേഷങ്ങൡ മാത്രം കണ്ട് ശീലമുണ്ടായിരുന്ന ഭീമന്‍ രഘുവിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഗോഡ്ഫാദറിലെ പ്രേമചന്ദ്രന്‍. താടിയും അല്‍പ്പം നീട്ടിയിറക്കിയ താടിയുമൊക്കെയായി രൂപത്തിലും മാറ്റം കൊണ്ടു വന്നിരുന്നു ചിത്രത്തിനായി ഭീമന്‍ രഘു.

ഇപ്പോഴിതാ ഗോഡ്ഫാദര്‍ എന്ന സിനിയിലേക്ക് താന്‍ എത്തിയതിന് പിന്നിലേയും തന്റെ കഥാപാത്രത്തിന് പിന്നിലേയും കഥ വെളിപ്പെടുത്തുകയാണ് ഭീമന്‍ രഘു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
തന്‍റെ അച്ഛനും എന്‍എന്‍ പിള്ളയും ചെറുപ്പത്തില്‍ വൈക്കത്തായിരുന്നു താമസിച്ചിരുന്നതെന്നാണ് ഭീമന്‍ രഘു പറയുന്നത്. പിന്നീട് ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍എന്‍ പിള്ളയെ നായകനാക്കി സിദ്ധീഖ്-ലാല്‍ ഗോഡ്ഫാദര്‍ എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തെ കാണണമെന്ന് അച്ഛന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നുവെന്നാണ് ഭീമന്‍ രഘു പറയുന്നത്. കോഴിക്കോട് മഹാറാണിയിലായിരുന്നു ചിത്രത്തിനായി എത്തിയിരുന്ന എന്‍എന്‍ പിള്ള താമസിച്ചിരുന്നത്. അങ്ങനെ അദ്ദേഹത്തെ കാണാനായി താന്‍ അച്ഛനോടൊപ്പം അവിടേക്ക് ചെല്ലുകയായിരുന്നുവെന്നാണ് ഭീമന്‍ രഘു പറയുന്നത്.

അച്ഛനും എന്‍എന്‍ പിള്ളയും തമ്മില്‍ കണ്ടപ്പോള്‍ കുട്ടിക്കാലത്തെ ഓരോ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. ഈ സമയം താന്‍ അപ്പോള്‍ റൂമില്‍ നിന്നും പുറത്തേക്ക് ഇറങ്ങി. പിന്നാലെ റിസപ്ഷനില്‍ നിന്നും സിദ്ധിഖിനെ വിളിക്കണമെന്ന് പറഞ്ഞു. അങ്ങനെ താന്‍ സിദ്ധീഖിനെ വിളിക്കുകയായിരുന്നു. ഒരു പടത്തിന്റെ ഷൂട്ട് തുടങ്ങാന്‍ പോവുകയാണ് ചേട്ടന്‍ ഫ്രീയാണോ എന്നായിരുന്നു സിദ്ധീഖ് ചോദിച്ചതെന്നും രഘു പറയുന്നു. താന്‍ വന്ന കാര്യം പറഞ്ഞപ്പോള്‍ തന്നോട് മുറിയിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഭീമന്‍ രഘു പറയുന്നു.
ആ സമയത്ത് താന്‍ മുടിയും താടിയും ചെറുതായി നീട്ടിയിരുന്നു. ഒരു കന്നഡ ചിത്രത്തിന് വേണ്ടിയായിരുന്നുവെന്നും ഭീമന്‍ രഘു പറയുന്നു. കണ്ടതും എന്തിനാണെന്ന് സിദ്ധീഖ് ചോദിച്ചു. കന്നഡ ചിത്രത്തിന് വേണ്ടിയാണെന്ന് താന്‍ പറഞ്ഞുവെന്നും ഭീമന്‍ രഘു പറയുന്നു. നാളെ ഒന്ന് കാണണേയെന്ന് പറഞ്ഞുവെന്നും ശേഷം താന്‍ അവിടെ നിന്നും പോയെന്നും ഭീമന്‍ രഘു പറയുന്നു. പിറ്റേന്ന് തന്നെ കാണാനായി സിദ്ധീഖും ലാലും എത്തുകയായിരുന്നു. ചിത്രത്തില്‍ പ്രേമചന്ദ്രന്‍ എന്നൊരു കഥാപാത്രമുണ്ടെന്നും നെടുമുടി വേണുവിനെ അതിനായി തിരഞ്ഞെടുത്തിരുന്നുവെന്നും എന്നാല്‍ ചേട്ടനെ ഇട്ടാല്‍ കൊള്ളാമെന്ന് ഒരുപാട് പേര്‍ പറഞ്ഞുവെന്ന് അവര്‍ പറഞ്ഞതായി ഭീമന്‍ രഘു പറയുന്നു.

എന്നാല്‍ താന്‍ കന്നഡ ചിത്രത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ അവര്‍ പോയെന്നും താരം പറയുന്നു. അവര്‍ പോയ ശേഷം എടാ കന്നഡ പടമൊക്കെ അവിടെ കിടക്കും. കേട്ടത് വച്ച് നോക്കുമ്പോള്‍ ഇത് നല്ല കഥാപാത്രമാണ്. നീ ഇത് ചെയ്തിട്ട് മറ്റേതിലേക്ക് പോയാല്‍ മതിയെന്ന് തന്റെ അച്ഛന്‍ പറഞ്ഞുവെന്നും അങ്ങനെയാണ് താന്‍ ആ കഥാപാത്രം ചെയ്യാന്‍ തീരുമാനിക്കുന്നതെന്നും ഭീമന്‍ രഘു പറയുന്നു. അതേസമയം ചിത്രത്തില്‍ തന്റെ അച്ഛനും അഭിനയിച്ചിട്ടുണ്ടെന്നും ഭീമന്‍ രഘു പറയുന്നു. പക്ഷെ അച്ഛന്‍ സമ്മതിച്ചില്ല. ഒടുവില്‍ എടാ ബാബുവേ ഈ പടത്തില്‍ നിനക്ക് അഭിനയിച്ചാല്‍ എന്താണ് കുഴപ്പം എന്ന് പിള്ള ചേട്ടന്‍ ചോദിച്ചപ്പോഴാണ് അച്ഛന്‍ സമ്മതിച്ചതെന്നും ഭീമ രഘു പറയുന്നു.

വീട്ടില്‍ അമ്മ ഒറ്റക്കാണ് അച്ഛന്റെ സീന്‍ ആദ്യമെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അങ്ങനെ പിള്ള ചേട്ടന്റെ ഒരു സീന്‍ എടുത്ത് കഴിഞ്ഞ് അച്ഛന്‍ സീന്‍ എടുത്തു. മുകേഷിനോട് കോളേജില്‍ വെച്ച് അഞ്ഞൂറാന്റെ മകനല്ല ആയിരത്തിന്റെ മകനാണെങ്കിലും എനിക്ക് പ്രശ്നമില്ല, ഇറങ്ങിപ്പോടാ എന്ന് പറയുന്ന സീനായിരുന്നു അതെന്നും ഭീമ രഘു ഓര്‍ക്കുന്നു. ആ രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞതും അച്ഛന്‍ വീട്ടിലേക്ക് പോയെന്നും പക്ഷെ താന്‍ അവിടെ തന്നെ കൂടുകയായിരുന്നുവെന്നും ഭീമന്‍ രഘു പറയുന്നു. അതേസമയം ആ സിനിമയിലെ ഏറ്റവും സുന്ദരനായ കഥാപാത്രമായിരുന്നു തന്റേതെന്നാണ് ഭീമന്‍ രഘു പറയുന്നത്.


Click it and Unblock the Notifications