Don't Miss!
- News
'കേരളം സുരക്ഷിത ഭക്ഷണ ഇടം'; സംസ്ഥാനത്ത് 247 പരിശോധനകള്‍, അടപ്പിച്ചത് 4 കടകള്‍
- Finance
ബജറ്റ് 2023: ബംപറടിച്ച് നിക്ഷേപകര്‍, സീനിയര്‍ സിറ്റിസണ്‍സിനുള്ള നേട്ടം ഇങ്ങനെ
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
സ്വന്തം ശരീരത്തെ സ്നേഹിക്കാന്‍ തുടങ്ങി; വയസത്തി, ആന്റിയായി ശരീരത്തെ കുറിച്ചുള്ള കമന്റുകളെ കുറിച്ച് ഭുവനേശ്വരി
മോഡലാവാനും നടിയാവാനുമൊക്കെ ശരീര സൗന്ദര്യം വേണം. വടിവൊത്ത ശരീരവും നിറവും വസ്ത്രങ്ങളുമൊക്കെ ചേരുമ്പോഴാണ് പല താരങ്ങള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന തരത്തിലൊരു കരിയര്‍ ലഭിക്കുന്നത്. സിനിമയിലെത്തിയതിന് ശേഷവും അല്ലാതെയും നിരന്തരം ബോഡി ഷെയിമിങ്ങ് നേരിടേണ്ടി വരുന്ന ഒട്ടനവധി നടിമാരുണ്ട്.
അക്കൂട്ടത്തില്‍ നിരന്തരം ബോഡി ഷെയിമിങ്ങും പരിഹാസവും ഏറ്റ് വാങ്ങിയിട്ടുള്ള താരമാണ് ഭുവനേശ്വരി എന്ന ബിയ. മോഡല്‍, ഇന്‍ഫ്ളുവന്‍സര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നില്‍ക്കുകയാണ് ഭുവനേശ്വരി ദേവി പൊതുവാള്. ശരീരഭാരം കൂടുതലുള്ളതിന്റെ പേരിലാണ് ബിയ പലപ്പോഴും കളിയാക്കുകള് നേരിടേണ്ടതായി വന്നത്.
എന്നാല്‍ തന്റെ ശരീരത്തെ സ്നേഹിച്ച് അതിന് അനുസരിച്ചുള്ള മോഡലിങ് ചെയ്താണ് ഭുവനേശ്വരി ആരാധകരുടെ മനസില്‍ ഇടംനേടിയത്. ഇത്രയും കാലത്തെ തന്റെ ജീവിതത്തെ കുറിച്ചും ആളുകളില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ പറ്റിയും മനോരയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ ഭുവനശ്വേരി പറയുകയാണ്.

'2014 ലാണ് മോഡലിങ്ങ് ചെയ്ത് തുടങ്ങുന്നത്. ആദ്യമൊക്കെ മെലിഞ്ഞ ആളായിരുന്നു ഞാന്‍. പിന്നെ ജീവിതശൈലി മാറി, യാത്രകള്‍ ചെയ്യാന്‍ തുടങ്ങി. പലതരം ഭക്ഷണം കഴിക്കാന്‍ തുടങ്ങി. എനിക്ക് കുറേ മാറ്റങ്ങള്‍ വന്നു. ഭാരം പെട്ടെന്ന് കൂടി. അപ്പോള്‍ തന്നെ വര്‍ക്കുകള്‍ കിട്ടാതായി. തടി കൂടുതലാ, തടിച്ചിയാ എന്നൊക്കുയള്ള കമന്റുകളും കേട്ട് തുടങ്ങി. ഇതെല്ലാം കേട്ടപ്പോള്‍ ആദ്യം സങ്കടം വന്നു. പിന്നെ കുഴപ്പമില്ലെന്ന് വിചാരിച്ചു'.

'പിന്നെയും പിന്നെയും ഈ കമന്റുകള്‍ കേട്ട് ഞാന്‍ എന്നെ തന്നെ പട്ടിണിക്കിട്ട് മെലിയാന്‍ നോക്കി. അതൊക്കെ മാനസികമായി ബാധിച്ചിട്ടുണ്ട്. അവസാനം തടി കുറയ്ക്കാന്‍ ക്ലിനിക്കില്‍ വരെ പോയി. പിന്നെ ഞാനോര്‍ത്തു, ആളുകളുടെ കമന്റ് കേട്ട് എന്തിനാ വെറുതേ ഇതിന് നില്‍ക്കുന്നതെന്ന്', ഭൂവനേശ്വരി എന്ന ബിയ പറയുന്നു...

'ഇങ്ങനെ തടി കൂടാന്‍ എന്താണ് പ്രശ്നമെന്ന് ഒരു ഡോക്ടറെ കണ്ട് മനസിലാക്കിയിരുന്നു. അതിന് അനുസരിച്ച് ഡയറ്റും സെറ്റ് ചെയ്തു. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റിയും അമിതമായ സ്ട്രെസ് ഹോര്‍മോണുകളുമാണ് എനിക്ക് ഭാരം കൂടാന്‍ കാരണമെന്ന് ബിയ പറയുന്നു. തന്റെ അവസ്ഥ എന്താണെന്ന് മനസിലാക്കി, അത് അംഗീകരിച്ച് സ്വന്തം ശരീരത്തെ സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ ആത്മവിശ്വാസം വന്നുവെന്നാണ്', ബിയ പറയുന്നത്.

'വയസത്തി ആയല്ലോ, ആന്റിയായി എന്നൊക്കെ പറഞ്ഞ് ബോഡി ഷെയിമിങ് ചെയ്തവരും സ്കൂളില്‍ നിന്നടങ്കം ബുള്ളിയിങ് നടത്തിയവരുമെല്ലാം തന്റെ ജീവിതത്തിലുണ്ട്. തടി കൂട്ടാനോ കുറയ്ക്കാനോ ശ്രമിക്കാതെ ആരോഗ്യകരമായി ഇരുന്നാല്‍ മതി. മാനസികാരോഗ്യത്തോടെ ഇരിക്കുക എന്നത് എളുപ്പ വഴിയിലൂടെ ആയിരുന്നില്ലെന്നും', നടി പറയുന്നു.

'ബോഡി പോസിറ്റിവിറ്റിയും അനാരോഗ്യപരമായ ജീവിതശൈലിയും തമ്മിലുള്ള വ്യത്യാസം കൃത്യമായി അറിയാം. അനാരോഗ്യകരമായൊരു ജീവിതശൈലി പ്രചരിപ്പിക്കാന്‍ താന്‍ നോക്കുന്നുമില്ല. നമ്മുടെ സമൂഹത്തില്‍ ഒരു പെണ്‍കുട്ടി അവള്‍ക്കിഷ്ടമുള്ളത് ധരിച്ച്, അവളുടെ ശരീരം ആഘോഷമാക്കുമ്പോള്‍ കേള്‍ക്കേണ്ടി വരുന്ന കമന്റുകള്‍ സുഖകരമായിരിക്കില്ലെന്നും', ബിയ സൂചിപ്പിക്കുന്നു.
-
'നഷ്ടപെടുമായിരുന്ന ജീവിതം അതിസാഹസികമായി തിരിച്ചുപിടിച്ചവർ, അവർ ആഘോഷിക്കട്ടെ'; മഞ്ജുവും ഭാവനയും ഒരുമിച്ചപ്പോൾ!
-
ദിലീപ് അവാർഡിന് വേണ്ടി ചെയ്ത പടം! ആദ്യ സീനിൽ കയ്യടിച്ച ഫാൻസ് മൂന്നാമത്തേത് കഴിഞ്ഞതോടെ നിരാശരായി: കെ ജി ജയൻ
-
'വേദന കാരണം നില്‍ക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥ, അത്ര കഠിനമായിരുന്നു ആ ദിനങ്ങൾ': ആനന്ദ് നാരായണൻ