For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയുണ്ടെന്ന് മറച്ച് വെച്ച് നടന്‍ ഗോവിന്ദ ഒപ്പിച്ച പണി; കാമുകിയായ നടി സത്യമറിയുന്നത് ഒരു വർഷത്തിന് ശേഷം

  |

  ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് ഗോവിന്ദ. ഒരു കാലത്ത് നായകനായി തിളങ്ങി നിന്നിരുന്ന നടന്‍ പിന്നീട് കോമഡി വേഷത്തിലേക്കും മറ്റും മാറുകയും ചെയ്തു. സിനിമയിലെ ഏറ്റവും ഉയരങ്ങള്‍ കീഴടക്കിയ താരം പ്രമുഖ നടിമാരുമായിട്ടും ഇഷ്ടത്തിലാവുകയും ചെയ്തിരുന്നു.

  ആ സമയത്ത് വിവാഹിതനാണെന്ന കാര്യം പോലും ഗോവിന്ദ മറച്ച് വെച്ചു എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. സുനിത അഹുജ എന്ന യുവതിയെ വിവാഹം കഴിച്ച് ഏറെ കാലത്തിന് ശേഷമാണ് താന്‍ വിവാഹിതനാണെന്നുള്ള കാര്യം ഗോവിന്ദ പുറംലോകത്തോട് പറയുന്നത്. ഇക്കാര്യം മറച്ച് വെച്ചതെന്തിനാണെന്നുള്ള ചോദ്യത്തിന് പിന്നീട് താരം മറുപടി പറഞ്ഞു. ഈ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.

  Also Read: ദിലീപ് കേസിൽ നിന്നും രക്ഷപ്പെടും; ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട്, ദിലീപ് തിരിച്ചെത്തുമെന്ന് ശാന്തിവിള ദിനേശ്

  സുനിത അഹുജയുമായി വളരെ ചെറിയ പ്രായത്തില്‍ പ്രണയത്തിലായതാണ് ഗോവിന്ദ. ഇക്കഥ വീട്ടില്‍ അറിഞ്ഞതോടെ ഇരുവരെയും വിവാഹം കഴിപ്പിക്കാനും തീരുമാനിച്ചു. നടന്റെ അമ്മയ്ക്കായിരുന്നു സുനിതയെ വിവാഹം കഴിച്ച് മകന്‍ സെറ്റിലാവണമെന്ന ആഗ്രഹം കൂടുതലായി ഉണ്ടായിരുന്നത്. അമ്മയുടെ നിര്‍ബന്ധത്തില്‍ നടന്‍ 1987 ല്‍ വിവാഹിതനായി. എന്നാല്‍ ഇക്കാര്യം മറച്ച് വെക്കാമെന്ന തീരുമാനത്തിലേക്ക് ഗോവിന്ദ എത്തുകയായിരുന്നു.

  Also Read: നടിമാരെ കൂട്ടിക്കൊടുക്കാന്‍ എനിക്ക് പറ്റില്ല; 21 സംവിധായകരുടെ കഥ വെളിപ്പെടുത്തും, ശാന്തിവിള ദിനേശ്

  അക്കാലത്ത് വിവാഹിതനാണെന്ന് അറിഞ്ഞാല്‍ അത് സിനിമാഭിനയത്തെ ബാധിക്കുമെന്ന ചിന്ത താരങ്ങള്‍ക്ക് ഉണ്ടായിരുന്നു. കരിയറില്‍ പ്രശ്‌നമുണ്ടാവുമെന്ന് കരുതിയത് കൊണ്ടാണ് വിവാഹക്കാര്യം പുറംലോകത്തോട് മറച്ച് വെച്ചത്. മാത്രമല്ല തന്റെ കരിയറിനെ അട്ടിമറിക്കാന്‍ പലരും ശ്രമിക്കുമോന്ന് താരം പേടിക്കുകയും ചെയ്തിരുന്നു. പിന്നീട് കരിയറിലെ ഉയര്‍ച്ച താഴ്ചകളൊക്കെ ഗോവിന്ദയ്ക്ക് കാണേണ്ടി വന്നതും ശ്രദ്ധേയമായ കാര്യമാണ്.

  ഭര്‍ത്താവിന്റെ മോശം അവസ്ഥയിലും താങ്ങായി സുനിത നിന്നിരുന്നു. നിലവില്‍ യാതൊരു കുഴപ്പങ്ങളുമില്ലാതെ സന്തുഷ്ടമായ ദാമ്പത്യ ജീവിതം ആസ്വദിക്കുകയാണ് താരങ്ങള്‍. എന്നാല്‍ സ്‌നേഹനിധിയായ ഭാര്യയെ ഇടയ്ക്ക് ഗോവിന്ദ വഞ്ചിക്കാന്‍ നോക്കിയെന്നതും വൈറലായ കഥകളാണ്. വിവാഹം കഴിച്ച് ഭാര്യയുമായി താമസിക്കുന്ന കാലത്താണ് നടി നീലവുമായി ഗോവിന്ദ ഇഷ്ടത്തിലാവുന്നത്. നടിയുമായി പ്രണയിക്കുന്ന സമയത്തൊന്നും വിവാഹിതനാണെന്ന കഥ ഗോവിന്ദ മറച്ച് പിടിച്ചു.

  ഇരുവരുടെയും ഡേറ്റിങ് തുടങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് നീലം സത്യം തിരിച്ചറിയുന്നത്. ഇതോടെ നീലം ആ ബന്ധം ഉപേക്ഷിച്ചു. ഓണ്‍സ്‌ക്രീനി കെമിസ്ട്രി നഷ്ടപ്പെടുമോ എന്ന് ഭയന്നിട്ടാണ് അന്ന് താന്‍ ഇക്കാര്യങ്ങള്‍ നീലത്തെ അറിയിക്കാത്തതെന്നാണ് പിന്നീട് ഗോവിന്ദ പറഞ്ഞത്. പക്ഷേ അത് വളരെ മോശം പ്രവൃത്തിയായി പോയെന്ന് തനിക്ക് തന്നെ തോന്നിയിട്ടുണ്ടെന്നും ഞാന്‍ കളിച്ചത് വൃത്തിക്കെട്ട കളിയാണെന്നും നടന്‍ വെളിപ്പെടുത്തി.

  ഇതിനിടെ നടി റാണി മുഖര്‍ജിയുമായിട്ടും ഗോവിന്ദ പ്രണയത്തിലാണെന്ന തരത്തില്‍ കഥകള്‍ വന്നിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് അത്തരമൊരു കഥ പുറത്ത് വരുന്നത്. റാണിയ്ക്ക് വേണ്ടി ആഢംബര കാറടക്കം പലതും നല്‍കിയതായിട്ടും ആരോപണമുണ്ട്. എന്നാല്‍ പിന്നീട് റാണി തന്നെ ഇത് നിഷേധിച്ച് രംഗത്ത് വന്നത് ശ്രദ്ധേയമായി. രവീണ, ഫറ ഖാന്‍, പ്രീതി തുടങ്ങി ബോളിവുഡിലെ മറ്റ് നടിമാരും ഗോവിന്ദയും അടുപ്പത്തിലാണെന്നും ചില അഭ്യൂഹം അക്കാലത്ത് പ്രചരിച്ചിരുന്നു.

  Read more about: govinda ഗോവിന്ദ
  English summary
  Throwback: Actor Govinda Reveals Why He Hide Wife Sunita Ahuja From Media Goes Viral Again. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X