നീ ഇരുന്നാല്‍ അവള്‍ അടുത്തിരിക്കും, അതെനിക്ക് ഇഷ്ടമല്ല! മരിച്ചെന്ന് കരുതി പന്തലിടാന്‍ വരെ ആളെത്തി

നടനായും തിരക്കഥാകൃത്തായും സംവിധായകനായും മലയാള സിനിമയില്‍ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ബിബിന്‍ ജോര്‍ജ്. ഭിന്നശേഷിക്കാരനായ ബിബിന്‍ ജോര്‍ജിനെ സംബന്ധിച്ച് സിനിമയെന്നത് വലിയൊരു കടമ്പ തന്നെയായിരുന്നു. തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ബിബിന്‍ സിനിമയിലെത്തുകയും ഒരുപാട് പേര്‍ക്ക് പ്രചോദനവുമായി മാറുകയായിരുന്നു.

ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തുകയാണ് ബിബിന്‍ ജോര്‍ജ്. തന്റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമൊക്കെ ബിബിന്‍ സംസാരിക്കുന്നുണ്ട്. മമ്മൂട്ടിയെക്കുറിച്ചും അന്തരിച്ച ഇന്നസെന്റിനെക്കുറിച്ചുമൊക്കെ അദ്ദേഹം മനസ് തുറക്കുന്നുണ്ട്. ഇന്നസെന്റുമായുള്ള രസകരമായ അനുഭവമാണ് ബിബിന്‍ പങ്കുവെക്കുന്നത്.

Bibin George

ലിച്ചിയാണ് നായിക. ലിച്ചി അവിടെ നില്‍ക്കുകയാണ്. ഇന്നസെന്റ് തന്നെ ഇങ്ങട് വാ എന്ന് പറഞ്ഞ് അടുത്തേക്ക് വിളിച്ചു. എന്റെ അടുത്ത് ഇരിക്കെന്ന് പറഞ്ഞു. തനിക്ക് ഒരുപാട് സന്തോഷം തോന്നിയെന്നും ബിബിന്‍ പറയുന്നു. അടുത്തിരുത്തിയ ശേഷം ഇന്നസെന്റ് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ തനിക്ക് സന്തോഷം തോന്നിയ കാര്യം പറഞ്ഞുവെന്നും താരം പറയുന്നു. എന്നാല്‍, നിന്നോടുള്ള സ്‌നേഹം കൊണ്ടല്ല നീ അവിടെ ഇരുന്നാല്‍ അവള്‍ വന്ന് നിന്റെയടുത്ത് ഇരിക്കും അതെനിക്ക് ഇഷ്ടമല്ല എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടിയെന്നാണ് ബിബിന്‍ പറയുന്നത്.

ദേ മാവേലി കൊമ്പത്തിന് ഒരു സ്‌ക്രിപ്റ്റ് എഴുതാന്‍ തീരുമാനിച്ചു. തിരക്കഥയെഴുതി ബൈന്റ് ചെയ്ത ശേഷം അതുകൊണ്ടു പോയി നാദിര്‍ഷയുടെ കാല്‍ചുവട്ടില്‍ വെക്കുകയായിരുന്നു. എന്നാല്‍ അത് കണ്ട ശേഷം നാദിര്‍ഷിക്ക കണ്ണുനിറഞ്ഞു കൊണ്ട് പറഞ്ഞ ഡയലോഗ് കേട്ട് തകര്‍ന്നുപോയെന്നാണ് ബിബിന്‍ പറയുന്നത്. ദേ മാവേലി കൊമ്പത്ത് ചെയ്യുന്നില്ല എന്നായിരുന്നു നാദിര്‍ഷ പറയുന്നത്. കാസ്റ്റുകള്‍ നിര്‍ത്തിയ സമയത്തായിരുന്നു ബിബിന്‍ ദേ മാവേലി കൊമ്പത്തിന് വേണ്ടി സ്‌ക്രിപ്റ്റ് എഴുതുന്നത്.

അഭിനയം ഭ്രാന്തായിരുന്നു. തിരക്കഥ എഴുതിയത് പോലും അഭിനയിക്കാന്‍ വേണ്ടിയിട്ടായിരുന്നുവെന്നാണ് ബിബന്‍ പറയുന്നത്. പിന്നാലെ തന്റെ ജനനത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നത്. പ്രസവത്തില്‍ തന്നെ താന്‍ മരിച്ചു പോയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും പന്തിലിടാന്‍ വരെ ആളുകള്‍ വീട്ടില്‍ വന്നതായി താന്‍ പറഞ്ഞു കേട്ടിട്ടുണ്ടെന്നും താരം പറയുന്നു.

സിനിമയാണ് തന്റെ ആഗ്രഹം. അതില്‍ ജയങ്ങളും പരാജയങ്ങളും വരാം. എന്നാല്‍ മരിക്കും വരെ അതില്‍ താന്‍ ശ്രമം തുടരുമെന്നും അദ്ദേഹം പറയുന്നുണ്ട്. പിന്നാലെ മമ്മൂട്ടിയോടൊപ്പം അഭനയിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ഷൈലോക്ക് എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചത്. ഒരു കസേരയിട്ടിട്ട് മമ്മൂട്ടി അടുത്ത് ഇരിക്കാന്‍ പറഞ്ഞു. ആദ്യത്തെ ചോദ്യം തന്നെ ഈ കാല് ശരിയാക്കാന്‍ പറ്റില്ലേ, അങ്ങനെയെങ്കില്‍ തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റില്ലേ എന്നായിരുന്നുവെന്നാണ് ബിബിന്‍ പറയുന്നത്.

Bibin George

ആ ചോദ്യങ്ങള്‍ക്ക് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. നമുക്ക് ആരുമില്ല എന്ന തോന്നലില്‍ നിന്നും ആരൊക്കെയോ ഉണ്ട് എന്ന തോന്നലിലേക്ക് എത്തിക്കുന്നതാണ് ആ ചോദ്യമെന്നും അതാണ് മമ്മൂക്കയെന്നും ബിബിന്‍ പറയുന്നു. പരിപാടിയുടെ പ്രൊമോ വീഡിയോകള്‍ ചര്‍ച്ചയാവുകയാണ്.

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിട്ടാണ് ബിബിനും വിഷ്ണു ഉണ്ണികൃഷ്ണനും മലയാള സിനിമയില്‍ പേരുണ്ടാക്കുന്നത്. പിന്നീട് ഇരുവരും അഭിനയത്തിലും സജീവമായി മാറുകയായിരുന്നു. വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, റോള്‍ മോഡല്‍സ്, ഒരു പഴയ ബോംബ് കഥ, മാര്‍ഗ്ഗം കളി, ഒരു യമണ്ടന്‍ പ്രേമകഥ, ഷൈലോക്ക്. പത്തൊമ്പതാം നൂറ്റാണ്ട്, വെടിക്കെട്ട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

ബിബിനും വിഷ്ണും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് വെടിക്കെട്ട്. വിഷ്ണുവും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ചൊരു ഗായകന്‍ കൂടിയാണ് ബിബിന്‍ ജോർജ്.

More from Filmibeat

Read more about: bibin george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X