For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചുണ്ടിനും മാറ്റം വന്ന് തുടങ്ങി; അഭിരാമി ചികിത്സ തുടങ്ങിയോ? സംശയമുള്ളവര്‍ക്ക് എന്നോട് ചോദിക്കാമെന്ന് ഗായിക

  |

  ചെറിയ പ്രായത്തില്‍ അഭിനയിക്കാനെത്തി പിന്നീട് ഗായികയായി മാറിയ താരമാണ് അഭിരാമി സുരേഷ്. സഹോദരിയും ഗായികയുമായ അമൃത സുരേഷിനൊപ്പമാണ് സംഗീതലോകത്തേക്ക് അഭിരാമി എത്തുന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് ഒരു മ്യൂസിക് ബാന്‍ഡ് തുടങ്ങുകയും അതിലൂടെ പ്രശസ്തിയിലേക്ക് എത്തുകയുമൊക്കെ ചെയ്തിരുന്നു.

  ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളും വിവാഹമോചനവുമൊക്കെ അമൃതയെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. അതിന്റെ പ്രശ്‌നങ്ങള്‍ ഒരു വഴിയ്ക്ക് നടന്ന് കൊണ്ടിരിക്കുകയാണ്. അതേ സമയം അഭിരാമിയുടെ മുഖത്തിന്റെ പ്രത്യേകത പലപ്പോഴും പരിഹാസങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതിലൊരു മാറ്റം വന്നതിനെ കുറിച്ച് പറയുകയാണ് താരമിപ്പോള്‍.

  Also Read: അവനൊരു വൃത്തിക്കെട്ടവനാണ്, മദ്യപിച്ച് ബോധമില്ലാതെ കാജോളിന്റെ മകള്‍; നൈസയെ പരിഹസിച്ച് ആരാധകരും

  ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതിന് ശേഷമാണ് അഭിരാമിയെയും അമൃതയെയും കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വൈറലാവാന്‍ തുടങ്ങിയത്. ഗായികയായി തിളങ്ങി നില്‍ക്കുന്ന കാലത്താണ് അഭിരാമി ബിഗ് ബോസ് ഷോ യിലേക്ക് എത്തുന്നത്.

  പിന്നീട് ചേച്ചിയുടെ കുടുംബപ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് അഭിരാമിയും വിമര്‍ശനം ഏറ്റുവാങ്ങി. ഇടയ്ക്ക് ചുണ്ടിന്റെ വലിപ്പവും താടിയുടെ ഭാഗത്തെ പ്രശ്‌നങ്ങളുമൊക്കെ ചൂണ്ടി കാണിച്ച് ചിലര്‍ പരിഹാസവുമായി എത്തുമായിരുന്നു.

  Also Read: അയാള്‍ നടിയെ രഹസ്യമായി വിവാഹം കഴിച്ചു; ആരോപണവുമായി വന്ന നടിയോട് ഒരു കോടി ആവശ്യപ്പെട്ട് സംവിധായകന്‍

  ചുണ്ടിനടിയില്‍ ഹാന്‍സ് വെച്ചിരിക്കുകയാണോ എന്നാണ് പലരും അഭിരാമിയെ കളിയാക്കി ചോദിക്കാറുള്ളത്. എന്നാല്‍ പ്രോഗ്നാത്തിസം എന്നൊരു ആരോഗ്യ പ്രശ്നമുള്ളത് കൊണ്ടാണ് മുഖത്ത് അങ്ങനൊരു പ്രത്യേകത എന്നാണ് അഭിരാമി തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്.

  ആദ്യമൊക്കെ ഇതിനെ കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടെങ്കിലും പിന്നീട് അതിനോട് പൊരുത്തപ്പെട്ടുവെന്നും കളിയാക്കലുകളൊന്നും ബാധിക്കുന്നില്ലെന്നും അഭിരാമി പലപ്പോഴായി വ്യക്തമാക്കി.

  ഇപ്പോഴിതാ തന്റെ ചുണ്ടിന് വന്ന മാറ്റത്തെ കുറിച്ചാണ് പുതിയൊരു പോസ്റ്റിലൂടെ അഭിരാമി സൂചിപ്പിക്കുന്നത്. പുതിയതായി ഒരു സെല്‍ഫിയാണ് നടി പങ്കുവെച്ചത്. ചുണ്ടിന് കാര്യമായ വ്യത്യാസം വന്ന തരത്തിലുള്ള ഫോട്ടോയാണ് അഭിരാമി പോസ്റ്റ് ചെയ്തത്.

  'എല്ലാവരും ചുണ്ടിന്റെ കാര്യം എന്തായി എന്ന് ചോദിക്കുന്നുണ്ട്. ഭയങ്കരമായ മാറ്റൊന്നും സംഭവിച്ചിട്ടില്ല. എങ്കിലും നാച്ചുറലായി കുറച്ച് മാറ്റങ്ങള്‍ ഉണ്ടാവും. ഇപ്പോഴും ചെറിയൊരു വീക്കം പോലെയുണ്ട്. അതൊക്കെ പോവണം. എന്നാലും ഏകദേശം ഇത് തന്നെയായിരിക്കും ലുക്ക്'. എന്നും അഭിരാമി പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു.

  'ചുണ്ടിന് വന്ന മാറ്റത്തെ കുറിച്ച് അറിയിക്കുന്നു. ഇതിനെ കുറിച്ച് എന്തെങ്കിലും സംശയം ഉള്ളവര്‍ എന്നോട് തന്നെ ചോദിക്കാം', എന്നുമാണ് അഭിരാമി പുതിയ ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ പറയുന്നത്.

  ലിപ് ഫില്ലര്‍, മേക്കോവര്‍ എന്നിങ്ങനെ ഹാഷ്ടാഗിലൂടെയും സൂചിപ്പിച്ചിരുന്നു. ചുണ്ടിന് ഇന്‍ജെക്ഷനിലൂടെ നല്‍കുന്ന ചികിത്സയാണ് ലിഫ് ഫില്ലര്‍. ഇതിനെ കുറിച്ച് സംശയം ചോദിക്കുന്നവരോട് വ്യക്തമായിട്ടുള്ള മറുപടി കമന്റിലൂടെ അഭിരാമി നല്‍കിയിരുന്നു.

  ഒരു ദയ ഇല്ലാതെ ട്രോള്‍ ഏറ്റു വാങ്ങേണ്ടി വരുന്ന ആളാണ് താനെന്നാണ് പലപ്പോഴും അഭിരാമി പറഞ്ഞിരുന്നു. താടിയെല്ല് അല്‍പം മുന്നോട്ട് ഇരിക്കുന്നതിന്റെ പേരിലാണ് തനിക്ക് പരിഹാസം കേള്‍ക്കേണ്ടി വന്നത്.

  പതിനെട്ട് വയസ് വരെ ഇതിന്റെ പേരില്‍ താന്‍ വിഷമിച്ചിരുന്നെന്നും പിന്നെ കാര്യങ്ങളൊക്കെ മാറിയെന്നും അഭിരാമി പറഞ്ഞിരുന്നു. കളിയാക്കലുകള്‍ കിട്ടിയെന്ന് കരുതി താടിയെല്ലിന്റെ പ്രശ്‌നം കറക്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഭിരാമി പറഞ്ഞിട്ടുണ്ട്.

  English summary
  Bigg Boss Fame Abhirami Suresh About Her Lip Filler And Makeover Picture Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X