ട്രൈ ബിക്കിനി, വെര്‍ജിന്‍ ആണോ? ഞരമ്പന്‍ ചോദ്യത്തിന് മറുപടി നല്‍കി ഏയ്ഞ്ചല്‍; കമന്റുകളെക്കുറിച്ചും താരം
നടിയും മോഡലുമാണ് ഏയ്ഞ്ചല്‍ തോമസ്. മോഡലിംഗിലൂടെയാണ് ഏയ്ഞ്ചല്‍ ശ്രദ്ധ നേടുന്നത്. എന്നാല്‍ ഏ്‌യ്ഞ്ചലിനെ മലയാളികള്‍ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയിലെ മത്സരാര്‍ത്ഥിയായിരുന്നു ഏയ്ഞ്ചല്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് താരം ബിഗ് ബോസിലേക്ക് എത്തുന്നത്. ഷോയില്‍ അധികനാള്‍ മുന്നോട്ട് പോകാന്‍ സാധിച്ചില്ലെങ്കിലും ജനപ്രീതി നേടാന്‍ ഏയ്ഞ്ചലിന് സാധിച്ചു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഏയ്ഞ്ചല്‍. താരത്തിന്റെ ഗ്ലാമറസായിട്ടുള്ള ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഏയ്ഞ്ചല്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികള്‍ ശ്രദ്ധ നേടുകയാണ്. രസകരമായ ചോദ്യങ്ങളും മോശം ചോദ്യങ്ങളുമെല്ലാം ഏ്‌യ്ഞ്ചലിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അവയ്‌ക്കെല്ലാം നല്ല മറുപടി നല്‍കാനും താരത്തിന് സാധിക്കുന്നുണ്ട്.

റെഡി ടു മിംഗിള്‍ എന്ന് ചോദിച്ചയാളോട് ചെലവ് കൂടുതലാണ് എന്നായിരുന്നു ഏയ്ഞ്ചലിന്റെ മറുപടി. അതേസമയം, ട്രൈ ബിക്കിനി എന്നൊരാള്‍ പറഞ്ഞപ്പോള്‍ സ്വന്തം വീട്ടുകാര്‍ എന്നേലും പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കാറില്ല പിന്നാ നീ, ആദ്യം മോന്‍ വളര് എന്ന മറുപടിയാണ് ഏയ്ഞ്ചല്‍ നല്‍കിയത്. കഴിഞ്ഞ കാലത്തെക്കുറിച്ച് എപ്പോഴും ആലോചിക്കാറുണ്ടോ? റിഗ്രറ്റ് തോന്നിയ എന്തേലും സംഭവങ്ങളുണ്ടോ ചേച്ചിയുടെ ജീവിതത്തില്‍ എന്നായിരുന്നു മറ്റൊരു ചോദ്യം. അതിന് താരം നല്‍കിയ മറുപടി ഒരിക്കലും കഴിഞ്ഞതിനെക്കുറിച്ച് ചിന്തിക്കരുത് എന്നല്ലേ എന്നായിരുന്നു.
സിംഗിളാണോ എന്ന് ചോദിച്ചപ്പോള്‍ അല്ല, ഞാന്‍ കമ്മിറ്റഡ് ആണെന്നാണ് ഏയ്ഞ്ചല്‍ പറഞ്ഞത്. പിന്നാലെ ഒരാള്‍ നിങ്ങള്‍ വെര്‍ജിന്‍ ആണോ, സത്യസന്ധമായി മറുപടി പറയുക എന്ന് ചോദിച്ചപ്പോള്‍ എന്റെ കാമുകനോട് ചോദിക്കുക എന്നായിരുന്നു താരം നല്‍കിയ മറുപടി ജീവിതത്തിലെ ഏറ്റവും ഓക്ക്വേര്‍ഡ് ആയുള്ള നിമിഷം പങ്കുവെക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്വാതന്ത്ര്യം ഇല്ലാതെയുള്ള ജീവിതം എന്നായിരുന്നു ഏയ്ഞ്ചല്‍ നല്‍കിയ മറുപടി. സിനിമയില്‍ കാണാന്‍ പറ്റുമോ എന്നൊരാള്‍ ചോദിച്ചപ്പോള്‍ കാണാം എന്നായിരുന്നു താരം പറഞ്ഞത്.

തുടര്‍ന്ന് ഒരാള്‍ ഏയ്ഞ്ചലിനോടായി നമുക്കൊരു ഡിന്നറിന് പോയാലോ എന്ന് ചോദിക്കുന്നുണ്ട്. എന്റെ കാമുകനോട് ചോദിക്കൂ എന്നായിരുന്നു അതിനുള്ള താരത്തിന്റെ മറുപടി. കുട്ടിക്കാലം മിസ് ചെയ്യാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നാണ് ഏയ്ഞ്ചല്‍ പറഞ്ഞത്. എന്റെ ഇപ്പോഴത്തെ ജീവിതത്തില്‍ ഞാന്‍ സന്തുഷ്ടയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത് ഭാവിയില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്താണെന്നായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള സ്ഥലങ്ങള്‍ എല്ലാം കൊണ്ടു പോകണം. അവരെ നോക്കണം എന്നതായിരുന്നു ഏയ്ഞ്ചലിന്റെ മറുപടി.
ലാലേട്ടനോ മമ്മൂക്കയോ? എന്ന ടിപ്പിക്കല്‍ ചോദ്യത്തോട് ഏയ്ഞ്ചല്‍ പ്രതികരിക്കുന്നത് അവര്‍ക്കിടയില്‍ ഇല്ലാത്ത വേര്‍തിരിവ് നമ്മള്‍ എന്തിനാണ് ഉണ്ടാക്കുന്നത് എന്ന മറു ചോദ്യത്തിലൂടെയാണ് രണ്ട് പേരും മനുഷ്യരാണ്, ഇതിഹാസങ്ങളാണെന്നും താരം വ്യക്തമാക്കി. നമ്മുടെ ടിപ്പിക്കല്‍ സമൂഹത്തിന്റെ കമന്റുകളെ നേരിടാനുള്ള ധൈര്യം എങ്ങനെയാണ് നേടുന്നത് എന്ന് ഒരാള്‍ ചോദിക്കുന്നുണ്ട് എന്നെ ജനിപ്പച്ച എന്റെ അപ്പന്‍ തോമസ്, അമ്മ നിമ്മിയും അനിയന്‍ ടൂണും പിന്നെ എന്നെ കെട്ടാന്‍ പോകുന്നവനും മാത്രം പറയുന്നത് കേട്ടാല്‍ പോരെ. എന്തിനാണ് ഞാന്‍ സമൂഹത്തെ അനുസരിക്കുന്നത്. സമൂഹം എന്നാല്‍ ഫോളോ ചെയ്യാന്‍ അല്ലല്ലോ എന്നായിരുന്നു താരത്തിന്റെ മറുപടി.


Click it and Unblock the Notifications