For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വെള്ളമടിച്ചാൽ അയാൾ മിസ് യുവൊക്കെ അയക്കും, അയാൾ എന്റെ സുഹൃത്തുമായി പ്രണയത്തിലാണ്'; കണ്ണുനിറഞ്ഞ് ആര്യ!

  |

  മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതയാണ് നടിയും അവതാരകയുമായ ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ ജനപ്രീതി നേടിയത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാമത്തെ സീസണിൽ മത്സരാർഥിയായും ആര്യ എത്തിയിരുന്നു.

  വിവാഹ മോചിതയായ തന്റെ ജീവിതത്തിലേക്ക് എത്തിയ പ്രണയത്തെ കുറിച്ച് ആര്യ ബിഗ് ബോസ് ഷോയ്ക്ക് ഇടയിൽ തുറന്ന് പറഞ്ഞിരുന്നു. ജാൻ എന്ന പേരിലാണ് ആര്യ തന്റെ പ്രണയിതാവിനെ പരിചയപ്പെടുത്തിയത്.

  Also Read: ശ്രീദേവിയെ കിട്ടിയില്ലെങ്കിൽ‌ 'മാത്രം' മറ്റൊരു നടി മതി, 80കളിൽ എട്ട് ലക്ഷം പ്രതിഫലം വാങ്ങിയ സ്റ്റാർ!

  പിന്നീട് ബി​ഗ് ബോസിൽ നിന്നും വന്നശേഷം ആ ബന്ധം പിരിഞ്ഞുവെന്നും ഏറെനാൾ താൻ ഡിപ്രഷനിലായിരുന്നുവെന്നും തുറന്ന് പറഞ്ഞിരുന്നു ആര്യ. ഒരു ബിസിനസ് സംരംഭക കൂടിയാണ് ആര്യ. സ്വന്തമായി ഒരു ബൊട്ടീകും കാഞ്ചിവരം എന്ന പേരിൽ സാരികളുടെ ഒരു ബ്രാൻഡും ആര്യ നടത്തി വരുന്നുണ്ട്.

  ബിസിനസ് നല്ല രീതിയിൽ വളർത്തി വലുതാക്കുന്നതിനൊപ്പം സിനിമകളിൽ കൂടുതൽ സജീവമാകാനും ആര്യ ശ്രമിക്കുന്നുണ്ട്. ആര്യ എന്ന നടിയേക്കാൾ ബഡായി ബം​ഗ്ലാവിലെ പിഷാരടിയുടെ ഭാര്യ ആര്യയെയാണ് പ്രേക്ഷകർ ഇന്നും സ്നേഹിക്കുന്നത്.

  Also Read: 'ചാനൽ ചർച്ചകൾ കണ്ട് ഉറങ്ങാൻ കിടക്കരുത്, എന്റെ ബെഡ്‌റൂമിലെ ടിവി 2004ൽ വലിച്ച് എറിഞ്ഞതാണ്'; സുരേഷ് ​ഗോപി

  റോയ എന്നൊരു മകൾ കൂടി ആര്യയ്ക്കുണ്ട്. തകർന്നുപോയ തന്റെ പ്രണയത്തെ കുറിച്ച് എവിടേയും വെളിപ്പെടുത്താത്ത ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ആര്യ. നടി ഫറ ഷിബ്ലയുമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു ആര്യയുടെ വെളിപ്പെടുത്തൽ.

  'ഞാൻ അയാളെ വിശ്വസിച്ചതാണ് എനിക്ക് പറ്റിയ തെറ്റ്. അതുകൊണ്ടാണ് ഞാൻ അയാളെ കുറിച്ച് ബി​ഗ് ബോസ് പോലെ വലിയൊരു ഷോയിൽ വന്ന് സംസാരിച്ചത്. ഞങ്ങൾ ഒരുമിച്ച് ജീവിക്കുമെന്ന തോന്നലുണ്ടായിരുന്നു എനിക്ക്.'

  Also Read: കൈയ്യിൽ കിട്ടിയതൊക്കെ വലിച്ചെറിഞ്ഞിട്ട് സീരിയലിൽ നിന്നും ഇറങ്ങി പോയി; അന്നുണ്ടായ പ്രശ്‌നത്തെ കുറിച്ച് അര്‍ച്ചന

  'അയാളും ഒരു ഹോപ്പ് തന്നിരുന്നു. അയാളാണ് എന്നെ എയർപോർട്ട് വരെ കൊണ്ടുവിട്ടത്. അന്ന് അവിടെ വെച്ച് അയാൾ എന്നോട് പറഞ്ഞ ഒരു കാര്യത്തിന്റെ അർഥം പിന്നീടാണ് എനിക്ക് മനസിലായത്. നീ അവിടെ പോയി ഈ റിലേഷനെ കുറിച്ച് പറയുന്നുണ്ടോയെന്ന് അയാൾ എന്നോട് ചോദിച്ചിരുന്നു.'

  'അത്തരമൊരു സാഹചര്യമുണ്ടായാൽ ചിലപ്പോൾ പറയുമായിരിക്കും എന്നാണ് അന്ന് അയാൾക്ക് ഞാൻ മറുപടി നൽകിയത്. അപ്പോൾ അയാൾ എന്നോട് പറഞ്ഞു... പറയുന്നതിന് മുമ്പ് ചിന്തിക്കണമെന്ന്.... അന്ന് അയാൾ പറഞ്ഞ ആ വാക്കുകൾ ചെറുതായി വിഷമിപ്പിച്ചെങ്കിലും കാര്യമാക്കിയില്ല.'

  'അയാൾ അപ്പോൾ തന്നെ എന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നുവെന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. മാത്രമല്ല എന്റെ പേര് പരസ്യപ്പെടുത്തരുതെന്നും അയാൾ എന്നോട് പറഞ്ഞിരുന്നു. എന്നെ ബി​ഗ് ബോസിലേക്ക് തള്ളിവിട്ടതും അയാളാണ്.' ​

  'ഹൗസിലായിരുന്നുപ്പോഴും ഞാൻ എപ്പോഴും സംസാരിച്ചിരുന്നത് അയാൾക്കൊപ്പം ഞാൻ ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ചാണ്. അതിൽ ചിലതൊക്കെ അവർ ടെലികാസ്റ്റ് ചെയ്തിട്ടുമുണ്ട്.'

  'അയാൾ അത്രമാത്രം സ്മാർട്ടായി എന്നെ പറ്റിച്ചു. അയാൾക്ക് ഇതൊരു പുതിയ കാര്യമല്ല. അയാൾ വർഷങ്ങളായി ഇത് ചെയ്ത് വരുന്നുണ്ട്. അയാളെ വിശ്വസിക്കരുതെന്ന് പലരും എന്നോട് പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല.'

  'അയാൾ ചെയ്തത് ഇമോഷൺ അബ്യൂസാണ്. ഞാൻ ഡിപ്രഷനിലായിരുന്നു. പാനിക്ക് അറ്റാക്ക് വരെ വന്നിരുന്നു. അന്ന് ഞാൻ കരുതിയത് ഹാർട്ട് അറ്റാക്കാണെന്നാണ്. അയാൾ ഇടയ്ക്കിടെ ഹോപ്പ് തന്നിരുന്നു. കമ്മിറ്റഡാകാൻ പറ്റില്ലെന്ന് അയാൾ എന്നോട് പറഞ്ഞു. അയാൾക്ക് വേറൊരു ഐഡിയയും ചിന്തയുമാണ്.'

  'ഞാൻ അത്തരത്തിലുള്ള ആളല്ല. കാഞ്ചിവരം തുടങ്ങാൻ പ്രേരിപ്പിച്ചതും അയാളാണ്. ഇപ്പോൾ അയാൾ എന്റെ സുഹൃത്തുമായി പ്രണയത്തിലാണ്. ഇപ്പോഴാണ് എന്നിലെ ബെസ്റ്റ് വേർഷൻ പുറത്തുവന്നത്. പിന്നെ അയാൾ കാരണം എനിക്ക് സംഭവിച്ചിട്ടുള്ളതെല്ലാം നല്ലതാണ്. അതുകൊണ്ടാണ് പേര് വെളിപ്പെടുത്താതെ ഒരു ഫേവർ അയാൾക്ക് ചെയ്തുകൊടുക്കുന്നത്' കണ്ണ് നിറഞ്ഞ് ആര്യ പറഞ്ഞു.

  Read more about: arya
  English summary
  bigg boss fame arya babu opens up about her ex boyfriend dirty character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X