For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഹിക്കുന്നതിനും ഒരു പരിധിയില്ലെ; ആലിയ ഭട്ടിന്റെ ഉറക്ക പൊസിഷനുകളെക്കുറിച്ച്; രണ്‍ബീര്‍ കപൂര്‍

  |

  ബോളിവുഡ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു ആലിയ ഭട്ട്-രണ്‍ബീര്‍ കപൂറിന്റെ വിവാഹം. നീണ്ടകാലത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രില്‍ 22-നാണ് ഇരുവരും വിവാഹിതരായത്. താരശോഭയില്‍ അരങ്ങേറിയ വിവാഹത്തിന് ബോളിവുഡിലെ നിരവധി പ്രമുഖര്‍ സാക്ഷ്യം വഹിച്ചു. വിക്കി കൗശാല്‍-കത്രീന കൈഫ് താര വിവാഹത്തിന് ശേഷം ബോളിവുഡ് ആരാധകര്‍ ആഘോഷമാക്കിയ മറ്റൊരു വിവാഹം എന്ന പ്രത്യേകതയും ഇതിനുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയും രണ്‍ബീര്‍ കപൂറിന്റെ ഭാര്യയുമായ ആലിയയാണ് വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ക്ക് മുന്നില്‍ പങ്കുവെച്ചത്.

  വിവാഹം കഴിഞ്ഞ്, രണ്ട് മാസങ്ങള്‍ക്ക് ശേഷം ആലിയ ഭട്ട് ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ പരന്നു. നടി ആലിയ ഭട്ട് തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ദമ്പതികള്‍ക്ക് ആശംസകള്‍ നല്‍കി കൊണ്ട് ഇന്ത്യന്‍ സിനിമയിലെ നിരവധി താരങ്ങളും ആരാധകരും എത്തി. അമ്മയാകാനുളള താരത്തിന്റെ തയ്യാറെടുപ്പാണ് ഇപ്പോള്‍ ബോളിവുഡ് പാപ്പരാസികളിലെ പ്രധാന ചര്‍ച്ച വിഷയം.

  അടുത്തിടെ തിയ്യറ്ററുകളില്‍ എത്തിയ താരജോഡികളുടെ പുതിയ ചിത്രമായ 'ബ്രഹ്‌മാസ്ത്ര' ആരാധകരുടെ കൈയ്യടികള്‍ നേടി. ഇപ്പോഴിതാ നടനും ആലിയ ഭട്ടിന്റെ ഭര്‍ത്താവുമായ രണ്‍ബീര്‍ കപൂര്‍ ഒരു അഭിമുഖത്തില്‍ ആലിയ ഭട്ടിന്റെ ഉറങ്ങുന്ന പൊസിഷനുകളെ കുറിച്ച് പറഞ്ഞു വാക്കുകളാണ് ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്.

  നടന്‍ രണ്‍ബീര്‍ കപൂറിനോട് നിങ്ങള്‍ എന്താണ് ആലിയയില്‍ കാണുന്ന ഗുണം എന്ന ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി ആരാധകരെ രസിപ്പിച്ചു.

  അവള്‍ എന്ത് ചെയ്താലും അതില്‍ അവള്‍ 'ബ്രില്യന്റ' ആണെന്ന്, രണ്‍ബീര്‍ കപൂര്‍ നല്‍കിയ മറുപടി.

  അവളുടെ കൂടെ ഉറങ്ങുമ്പോഴാണ് താന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

  കാരണം എന്തെന്നാല്‍, ഉറങ്ങുമ്പോള്‍ അവള്‍ ഡയഗണലായി നീങ്ങും അത് ബെഡ് സ്‌പേസ് ചെറുതാക്കുകയും ചെയ്യും. പിന്നെ അവളുടെ കാലുകള്‍ ഒരിടത്തും, തല മറ്റൊരിടത്തും ആകും. അവസാനം, ഞാന്‍ കട്ടിലിന്റെ മൂലയിലാകും. ശരിക്കും ഒരു മല്ല യുദ്ധം നടക്കുന്ന ഒരു അവസ്ഥ രണ്‍ബീര്‍ കപൂര്‍ ചിരിച്ച് കൊണ്ട് പറഞ്ഞു.

  അതേ സമയം ആലിയയോട് നിങ്ങള്‍ എന്താണ് രണ്‍ബീറില്‍ കാണുന്ന ഗുണം എന്ന ചോദിച്ചു.

  Ranbeer Kapoor

  രണ്‍ബീര്‍ നല്ല ലിസണറും, അതേ സമയം സൈലന്റും ആണ്. എന്നാല്‍ എനിക്ക് ചിലപ്പോള്‍ അദ്ദേഹത്തിന്റെ നിശബദ്ത സഹിക്കാനാവില്ല. പ്രതികരിക്കേണ്ട സ്ഥത്ത് പോലും പ്രതികരില്ല. കാരണം, 'ഹി ഈസ് ലൈക്ക് സെന്‍' എന്ന് ആലിയ പറഞ്ഞു.

  പ്രണയത്തിന്റെ ആദ്യകാലം തൊട്ടു തന്നെ ബോളിവുഡിലെ ഗോസിപ്പ് കോളങ്ങള്‍ നിറഞ്ഞതായിരുന്നു ദമ്പതികളുടെ പേര്.

  നടന്‍ രണ്‍ബീര്‍ കപൂറിനെ ആലിയ ഭട്ട് ആദ്യമായി കാണുന്നത് 2005-ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന സിനിമയ്ക്കായി ഓഡിഷന്‍ എത്തിയപ്പോഴാണ്. സംവിധാകനായ സഞ്ജയ് ലീല ബന്‍സാലിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു അന്ന് ആലിയ. പിന്നീട്, കരണ്‍ ജോഹര്‍ ചിത്രമായ 'സ്റ്റുഡന്റ ഓഫ് ദി ഈയര്‍' ലൂടെയാണ് താരം ബോളിവുഡിലെത്തുന്നത്. തനിക്ക് എത്രയോ കാലങ്ങളായി നടനോട് ക്രഷായിരുന്നു. എന്നാല്‍ സിനിമയിലെത്തിയ ഇരുവരും സുഹൃത്തുക്കളായി മാറി എന്ന്, ആലിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  ശേഷം, 2017-ല്‍ രണ്‍ബീര്‍ കപൂറിനേയും ആലിയ ഭട്ടിനെയും പ്രധാന കഥാപാത്രങ്ങളാക്കി അയാന്‍ മുഖര്‍ജി സിനിമയൊരുക്കാന്‍ തീരുമാനിച്ചു. ബ്രഹ്‌മാസ്ത്രയെന്ന, ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും അടുത്തത്. അധികം വൈകാതെ തന്നെ രണ്‍ബീറും ആലിയയും പ്രണയത്തിലാണെന്ന് വാര്‍ത്ത സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറയുകയായിരുന്നു.

  പിന്നീട് 2018 ല്‍ രണ്‍ബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെ ആ പ്രണയം അവര്‍ പരസ്യമാക്കുകയും ചെയ്തു. സൂപ്പര്‍ താരങ്ങളായി മാറിയ ഇരുവരും ക്യൂട്ട് കപ്പിള്‍സ് എന്ന പേരില്‍ ബോളിവുഡില്‍ അറിയപ്പെട്ടു.

  ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനിരിക്കയാണ് ആലിയ ഭട്ട്. ഇത് കൂടാതെ, കരണ്‍ ജോഹറിന്റെ അടുത്ത ചിത്രമായ റോക്കി ഔര്‍ റാണി കി പ്രേം കഹാനിയിലും ആലിയ ഭട്ട് പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് . ധര്‍മേന്ദ്ര, ജയ ബച്ചന്‍, ശബാന ആസ്മി, രണ്‍വീര്‍ സിംഗ് എന്നിവരും ചിത്രത്തിലുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം തീയറ്ററുകളില്‍ എത്തും.

  Read more about: ranbeer kapoor
  English summary
  ggg
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X