For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നോടിങ്ങനെയുള്ള സ്‌നേഹം കാണിക്കണ്ട, അത് നിനക്ക് ആപത്താണ്; സുഹാനയോട് മാസ് ഡയലോഗ് പറഞ്ഞ് മഷൂറ

  |

  ബഷീര്‍ ബഷിയെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോസുമായിട്ടാണ് താരങ്ങള്‍ എത്താറുള്ളത്. ഏറ്റവും പുതിയതായി ആശുപത്രിയിലേക്ക് പോവുന്ന വീഡിയോയുമായിട്ടാണ് മഷൂറ എത്തിയിരിക്കുന്നത്. കുടുംബം ഒന്നിച്ചുള്ള യാത്രകളെ കുറിച്ചറിയാന്‍ കാത്തിരിക്കുന്നവരിലേക്കാണ് പുത്തന്‍ വീഡിയോ വന്നത്.

  ഗര്‍ഭ കാലത്തിന്റെ അവസാനത്തിലേക്ക് എത്തി കൊണ്ടിരിക്കുന്ന മഷൂറയ്ക്ക് ചില ടെസ്റ്റുകള്‍ നടത്തുന്നതൊക്കെയാണ് ഇന്നത്തെ വിഷയം. ഒപ്പം കുടുംബം ഒരുമിച്ചുള്ള ഷോപ്പിങ്ങും ഭക്ഷണം കഴിക്കലുമൊക്കെയായി സന്തോഷമുള്ളൊരു ദിവസമായി മാറിയെന്നാണ് ആരാധകരും പറയുന്നത്.

  Also Read: ആ നടി അച്ഛന്റെ രണ്ടാം ഭാര്യ, അമ്മയെന്ന് വിളിക്കാന്‍ പറ്റില്ല; രാധികയോട് വെറുപ്പില്ലെന്ന് താരപുത്രി വരലക്ഷ്മി

  ആറാം മാസത്തിലെ ചെക്കപ്പിന് പോവുന്ന വിശേഷങ്ങളുമായിട്ടാണ് മഷൂറ എത്തിയത്. രക്തം പരിശോധിക്കാനുള്ളതിനാല്‍ രാവിലെ വെള്ളം പോലും കുടിക്കാതെ പോവുകയാണ്. അതിന്റേതായ ചെറിയ ബുദ്ധിമുട്ടുകള്‍ തനിക്കിപ്പോള്‍ തോന്നുന്നുണ്ടെന്നും മഷൂറ പറഞ്ഞു. ഭര്‍ത്താവ് ബഷീറിനും സുഹാനയുടെയും മകന്‍ സൈഗുവിന്റെയും കൂടെയാണ് മഷൂറ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ഹോസ്പിറ്റലില്‍ വീഡിയോ എടുക്കുന്നതിനും മറ്റുമായി സൈഗുവാണ് മഷൂറയെ സഹായിച്ചത്.

  Also Read: ഷക്കീലയുണ്ടെങ്കിൽ പറ്റില്ല, നടിയോട് മാപ്പ് ചോദിച്ച് ഒമര്‍ ലുലു; പരിപാടി ഒഴിവാക്കി സംവിധായകനും

  ഇത്തവണ സദ്യ കഴിക്കണമെന്ന വലിയ ആഹ്രഹം തനിക്ക് തോന്നുണ്ടെന്ന് പറഞ്ഞ മഷൂറ ആ പ്ലാന്‍ പിന്നീട് മാറ്റുകയായിരുന്നു. മൂന്നാല് മണിക്കൂര്‍ ഭക്ഷണം കഴിക്കാതെ ഇരുന്നതിന് ശേഷമാണ് വെള്ളം കുടിക്കാനും പിന്നീട് ഭക്ഷണം കഴിക്കാനും അവസരം ലഭിച്ചത്. ഒടുവില്‍ ഇഷ്ടമുള്ളതൊക്കെ വാങ്ങി കഴിച്ച് കൊണ്ടാണ് താരമെത്തിയത്. മധുരം കഴിച്ചാണ് മഷൂറ തന്റെ ആഗ്രഹം പൂര്‍ത്തിയാക്കിയത്

  ഇതിനിടയില്‍ സുഹാനയും സൈഗുവുമൊക്കെ കഴിച്ചെങ്കിലും മഷൂറയോടെയുള്ള സ്‌നേഹം കാരണം രണ്ടാമതും കഴിക്കാമെന്ന് സമ്മതിച്ചു. എന്നാല്‍ എന്നോട് സ്‌നേഹം കൂടുതല്‍ കാണിച്ചാല്‍ നിനക്ക് ആപത്താണെന്ന് തമാശരൂപേണ മഷൂറ പറയുന്നു.

  മഷുവിനൊപ്പം ഹോസ്പിറ്റലില്‍ വരുമ്പോള്‍ റിസോര്‍ട്ടില്‍ പോവുന്നത് പോലെയായാണ് തോന്നുന്നതെന്ന് സുഹാന പറഞ്ഞത്. കാരണം പുഴയും ഹരിതാഭയും നല്ല ഭക്ഷണവുമൊക്കെയായി ആശുപത്രി ഒരു റിസോര്‍ട്ടിന്റെ അന്തരീക്ഷത്തിലാണ്. ഇവിടെ വരുമ്പോള്‍ നല്ല സന്തോഷമാണെന്നും സുഹാന പറയുന്നു. ഇതിനിടയില്‍ ആശുപത്രിയില്‍ നിന്നും ലുലു മാളില്‍ പോവുകയും കിടിലന്‍ ബിരിയാണി കഴിക്കുകയുമൊക്കെ ചെയ്തിട്ടാണ് താരങ്ങള്‍ വീട്ടിലേക്ക് പോവുന്നത്.

  കുടുംബത്തിന്റെ ഐക്യവും സ്‌നേഹവുമൊക്കെ കാണിക്കുന്ന കിടിലനൊരു വീഡിയോയായിരുന്നു ഇത്തവണയും മഷൂറ പങ്കുവെച്ചത്. ആറ് മാസം ഗര്‍ഭിണിയായ തനിക്ക് ഇതുവരെ യാതൊരു കുഴപ്പങ്ങളും ഉണ്ടായിട്ടില്ലെന്നാണ് മഷൂറ വീഡിയോയില്‍ പറയുന്നത്. ഇനിയും ഒരു കുഴപ്പവും ഉണ്ടാവില്ലെന്ന വിശ്വാസമുണ്ടെന്നും താരം പറഞ്ഞു. ഇന്ന് പരിശോധിച്ചതിന്റെ റിസള്‍ട്ടൊന്നും കിട്ടിയില്ല. അതൊക്കെ ഡോക്ടറിന് അയച്ച് കൊടുക്കുകയാണ് ചെയ്തതെന്നും അവസാനം മഷൂറ പറയുന്നു.

  മഷു ശരിക്കും നിങ്ങളോട് ഇന്ന് എന്തോ വല്ലാത്ത ഒരിഷ്ടം തോന്നി. സുഹാനാത്ത കൂടുതല്‍ മൊഞ്ചത്തിയായി വരികയാണ്. സൈഗു എന്തായാലും ഭാവിയിലെ ഒരു വ്‌ലോഗര്‍ ആവുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇത്രയും സന്തോഷത്തോടെയിരിക്കുന്ന മറ്റൊരു കുടുംബവും ഇല്ലെന്ന് വേണം പറയാന്‍. അത്രത്തോളം സന്തോഷം നിങ്ങളെ കാണുമ്പോള്‍ തോന്നുന്നുണ്ട്. ആരോഗ്യമുള്ള നല്ലൊരു കുഞ്ഞുവാവ മഷൂറയ്ക്ക് ലഭിക്കട്ടെ എന്നിങ്ങനെയാണ് കമന്റുകളില്‍ പറയുന്നത്.

  English summary
  Bigg Boss Fame Basheer Bashi's Wife Mashura Shares Her Hospital Day Video With Suhana Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X