For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ നടി അച്ഛന്റെ രണ്ടാം ഭാര്യ, അമ്മയെന്ന് വിളിക്കാന്‍ പറ്റില്ല; രാധികയോട് വെറുപ്പില്ലെന്ന് താരപുത്രി വരലക്ഷ്മി

  |

  താരപുത്രി എന്ന ലേബലില്‍ നിന്നും തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയിലേക്ക് മാറിയരിക്കുകയാണ് വരലക്ഷ്മി ശരത്കുമാര്‍. നടന്റെ ആദ്യ ഭാര്യയില്‍ ജനിച്ച മകളാണ് വരലക്ഷ്മി. പിതാവിന്റെ പാതയിലൂടെ അഭിനയത്തിലേക്ക് ചുവടുറപ്പിക്കാനാണ് താരപുത്രി ശ്രമിച്ചത്. നായികയായും വില്ലത്തിയായും കിടിലന്‍ പോലീസ് ഓഫീസറായിട്ടുമൊക്കെ വരലക്ഷ്മി സിനിമകളില്‍ തിളങ്ങി.

  അതേ സമയം കുടുംബത്തിലേക്ക് നോക്കുകയാണെങ്കില്‍ ചില കാര്യങ്ങള്‍ താരപുത്രി തുറന്ന് പറഞ്ഞിട്ടുണ്ട്. അമ്മയുമായിട്ടുള്ള വേര്‍പിരിയലിന് ശേഷം പിതാവ് രണ്ടാമതും വിവാഹം കഴിച്ചതിനോട് ഇഷ്ടമോ ഇഷ്ടക്കേടോ വരലക്ഷ്മിയ്ക്കില്ല. എന്നാല്‍ നടി രാധികയെ തന്റെ അമ്മയായി കാണാന്‍ സാധിക്കില്ലെന്ന് പറയുന്ന താരപുത്രിയുടെ വാക്കുകള്‍ വൈറലാവുകയാണ്.

  Also Read: ഗർഭിണിയായതോടെ എല്ലാം നിന്നു; സീരിയലിൽ ബ്രേക്ക് എടുത്തിട്ടില്ല, അതെല്ലാം പ്രശ്‌നമുണ്ടാക്കിയെന്ന് അനുശ്രീ

  1984 ലാണ് ശരത് കുമാര്‍ ആദ്യം വിവാഹിതനാവുന്നത്. ചായ എന്ന ഭാര്യയുടെ കൂടെ വര്‍ഷങ്ങളോളം ജീവിച്ചു. ഈ ബന്ധത്തില്‍ ജനിച്ച മകളാണ് വരലക്ഷ്മി. പതിനാറ് വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിനൊടുവില്‍ 2000 ത്തില്‍ ശരത് കുമാറും ഭാര്യയും വേര്‍പിരിഞ്ഞു. തൊട്ടടുത്ത വര്‍ഷം 2001 ല്‍ നടി രാധികയെ നടന്‍ വിവാഹം കഴിച്ചു. ഇപ്പോഴും ദമ്പതിമാരായി സന്തോഷത്തോടെ കഴിയുകയാണ് താരങ്ങള്‍. വരലക്ഷ്മിയ്ക്ക് രാധിക രണ്ടാനമ്മയാണെങ്കിലും താനങ്ങനെ കാണുന്നില്ലെന്നാണ് നടി പറഞ്ഞത്.

  Also Read: റോബിനെയും എന്നെയും തെറ്റിക്കാന്‍ നോക്കി; കൂടുതല്‍ കളിച്ചാല്‍ തെളിവ് പുറത്ത് വിടും, ആരോപണവുമായി കിടിലം ഫിറോസ്

  നാല് മക്കളുള്ള അനുഗ്രഹിക്കപ്പെട്ടവളാണ് തന്റെ അമ്മയെന്ന് രാധികയുടെ മകള്‍ റയാനെ ഒരു പ്രസ്താവന നടത്തിയിരുന്നു. ശരത് കുമാറിന്റെ നാല് മക്കളെയും ഉദ്ദേശിച്ചാണ് റയാനെ അങ്ങനൊരു അഭിപ്രായം പറഞ്ഞത്. അതില്‍ വരലക്ഷ്മിയും ഉള്‍പ്പെടും. അങ്ങനെ സഹോദരിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് വരലക്ഷ്മിയുമെത്തി. രാധികയെ തന്റെ അമ്മയായി കാണുന്നില്ലെന്നും അതിന് സാധിക്കില്ലെന്നുമാണ് ഒരു അഭിമുഖത്തില്‍ ഇതിന് മറുപടിയായി താരപുത്രി പറഞ്ഞത്.

  മുതിര്‍ന്ന നടനും തന്റെ പിതാവുമായ ശരത് കുമാറിന്റെ രണ്ടാം ഭാര്യ മാത്രമാണ് രാധിക. അവര്‍ താരദമ്പതികളായി കഴിയുന്നതില്‍ തനിക്ക് സന്തോഷമേയുള്ളുവെന്നും വരലക്ഷ്മി പറഞ്ഞു. പലപ്പോഴും ഞാന്‍ പങ്കുവെക്കാറുള്ള ട്വീറ്റുകളില്‍ രണ്ടാനമ്മയെ ആന്റി എന്ന് വിശേഷിപ്പിക്കുന്നത് എന്തിനാണെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എല്ലാവര്‍ക്കും ഒരേയൊരു അമ്മ മാത്രമേ ഉണ്ടാവുകയുള്ളു. അതുകൊണ്ട് രാധികയെ ആന്റിയായി കാണാനെ തനിക്ക് സാധിക്കുകയുള്ളു.

  അതേ സമയം രാധികയോട് തനിക്ക് വെറുപ്പോ അവരുമായി പ്രശ്‌നങ്ങളോ ഇല്ലെന്നും നല്ല അടുപ്പത്തിലാണ് പോവുന്നതെന്നും വരലക്ഷ്മി സൂചിപ്പിച്ചിരുന്നു. അടുത്തിടെ വരലക്ഷ്മിയ്ക്ക് പിന്തുണ അറിയിച്ച് രാധിക വന്നതും ശ്രദ്ധേമായിരുന്നു. കാസ്റ്റിങ് കൗച്ച് അനുഭവത്തെ കുറിച്ച് വരലക്ഷ്മി പറഞ്ഞതിന് പിന്തുണ നല്‍കി കൊണ്ടാണ് രാധിക എത്തിയത്. ഇതിലൂടെ നടിമാര്‍ക്കിടയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.

  2012 മുതലാണ് വരലക്ഷ്മിയും അഭിനയത്തില്‍ സജീവമാവുന്നത്. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ തനിക്കും നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന് മുന്‍പൊരിക്കല്‍ വരലക്ഷ്മി പറഞ്ഞിരുന്നു. തമിഴിലും മലയാളത്തിലും തെലുങ്കിലുമടക്കം പല ഭാഷകളിലും സജീവമായി അഭിനയിക്കുകയായിരുന്നു. വില്ലത്തി വേഷവും പോലീസ് കഥാപാത്രങ്ങളുമാണ് വരലക്ഷ്മിയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തത്. സാമന്ത രുത്പ്രഭു നായികയായി അഭിനയിച്ച യശോദയാണ് വരലക്ഷ്മിയുടെ പുത്തന്‍ ചിത്രം.

  English summary
  Varalakshmi Sarathkumar Opens Up About Her Equation With Step-mother Radhika. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X