വാപ്പയാകുന്നത് ആദ്യമായിട്ടല്ലല്ലോ പിന്നെ എന്താണ്? ചോദ്യത്തിന് മറുപടിയുമായി ബഷീര്‍ ബഷി
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ബഷീര്‍ ബഷിയും കുടുംബവും. ബിഗ് ബോസ് മലയാളം സീസണ്‍ 1ലൂടെയാണ് ബഷീര്‍ ബഷിയെ മലയാളികള്‍ പരിചയപ്പെടുന്നത്. രണ്ട് ഭാര്യമാര്‍ക്കൊപ്പം ജീവിക്കുന്ന വ്യക്തിയെന്ന നിലയില്‍ തോന്നിയ കൗതുകമാണ് ആരാധകരെ ബഷീര്‍ ബഷിയിലേക്ക് അടുപ്പിക്കുന്നത്. ഇന്ന് ബഷീറും ഭാര്യമാരും മക്കളുമെല്ലാം ആരാധകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഈ കുടുംബം.
തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ബഷീറും ഭാര്യമാരും പങ്കുവെക്കാറുണ്ട്. ഒന്നിലധികം ചാനലുകളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബഷീറും കുടുംബവും. അതേസമയം ഇപ്പോഴിതാ ബഷീറിന്റെ കുടുംബത്തിലേക്ക് ഒരു സന്തോഷം എത്തുകയാണ്. രണ്ടാം ഭാര്യയായ മഷൂറയുടെ പ്രസവത്തിനായുള്ള കാത്തിരിപ്പിലാണ് താരകുടുംബം.

മഷൂറയുടെ ഗര്‍ഭകാലത്തെ വിശേഷങ്ങളൊക്കെ സ്ഥിരമായി പങ്കുവെക്കാറുണ്ട് താരങ്ങള്‍. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് മഷൂറ. നേരത്തെ ആശുപത്രിയിലേക്ക് അഡ്മിറ്റാകാന്‍ പോകുന്നതിന് മുമ്പായുള്ള വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് മഷൂറ പങ്കുവച്ച പുതിയ വീഡിയോ. വിശദമായി വായിക്കാം തുടര്‍ന്ന്.

ബേബിക്കായി വാങ്ങിയ പ്രൊഡക്ടുകള്‍ വാങ്ങിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മഷൂറ. അന്നത്തെ പര്‍ച്ചേസിംഗിന്റെ വിശേഷങ്ങളെല്ലാം ബഷീര്‍ വ്ളോഗില്‍ കാണിച്ചിരുന്നുവെങ്കിലും എന്തൊക്കയാണ് വാങ്ങിയത് എന്നറിയണമെങ്കില്‍ എന്റ് വ്ളോഗ് തന്നെ കാണണമെന്നാണ് മഷൂറ പറയുന്നത്. പുതിയതായിട്ട് ഒന്നും ഉപയോഗിക്കരുത്, എല്ലാം അലക്കി ഫ്രഷാക്കിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നാണ് മമ്മ പറഞ്ഞിട്ടുള്ളതെന്നും മഷൂറ പറയുന്നുണ്ട്.

റൂമിന്റെ സ്‌പേസ് ഒക്കെ നോക്കിയാണ് ഞങ്ങള്‍ ബാസ്‌ക്കറ്റ് വാങ്ങിച്ചതെന്നും ഞാന്‍ പേഴ്സണലി ഇഷ്ടപ്പെടുന്ന പ്രൊഡക്ടുകളെല്ലാം ഞാന്‍ ഹോസ്പിറ്റല്‍ ബാഗിലേക്ക് കൊണ്ടുപോവുന്നുണ്ടെന്നും മഷൂറ അറിയിക്കുന്നുണ്ട്. അതേസമയം, ബേബിയും മമ്മയും സോനുവും സുനുവുമൊക്കെ് ഓടി നടന്നാണ് ഇതൊക്കെ വാങ്ങിച്ചതെന്നും മഷൂറ പറയുന്നുണ്ട്. അതേസമയം, വാങ്ങിയതില്‍ ചില സാധനങ്ങളൊക്കെ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് പോലും എനിക്കറിയില്ലെന്നും മഷൂറ തമാശയായി പറയുന്നുണ്ട്.
ഇതിന് ഞാന്‍ രണ്ട് മക്കളുടെ പിതാവാണ്, എനിക്ക് അറിയാമെന്നായിരുന്നു ബഷീര്‍ നല്‍കുന്ന കൗണ്ടര്‍. അതേസമയം ഇത്രയും മേടിച്ചിട്ടും സോനുവിന് സമാധാനമായിട്ടില്ലെന്നും കെട്ടുടുപ്പൊക്കെ ഇനിയും മേടിക്കണമെന്ന് പറയുന്നുണ്ടായിരുന്നുവെന്നും മഷൂറ പറയുന്നുണ്ട് വീഡിയോയില്‍. ബഷീറിന്റെ ആദ്യ ഭാര്യയായ സോനുവാണ് ഗര്‍ഭകാലത്ത് മഷൂറയുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്.

മോനായാലും മോളായാലും സാധനങ്ങള്‍ കരുതണം. മോനാവുമോ മോളാവുമോ എന്നൊന്നും നമുക്കറിയില്ല. അതൊക്കെ ദൈവത്തിന്റെ കൈയ്യിലാണെന്നും ബഷീര്‍ പറയുന്നുണ്ട്. ഓരോ ദിവസം അടുക്കുന്തോറും കൊതിയായിട്ട് വയ്യ എന്നാണ് താരദമ്പതികള്‍ പറയുന്നത്. 9 മാസം തുടങ്ങിയപ്പോഴേ ഫുള്‍ എക്സൈറ്റ്മെന്റാണെന്നും മഷൂറ പറയുന്നു. ഇതിനിടെ ചിലരുടെ ചോദ്യങ്ങള്‍ക്കും ബഷീര്‍ മറുപടി നല്‍കുന്നുണ്ട്.
ഓ ഇവനൊക്കെ ആദ്യമായിട്ട് ബാപ്പയാവുകയാണല്ലേ എന്നാണ് ചിലര്‍ എന്റെ എക്സൈറ്റ്മെന്റ് കണ്ട് ചോദിക്കുന്നത്. എനിക്ക് ഓരോ കുട്ടിയുണ്ടാവുന്തോറും ആദ്യത്തെ കുട്ടിയാണ്. അതിന് എനിക്ക് എക്സൈറ്റ്മെന്റുണ്ടാവും. അതഎത്ര കുട്ടികളുണ്ടായാലും അങ്ങനെ തന്നെയാവുമെന്നാണ് ബഷീര്‍ നല്‍കുന്ന മറുപടി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

മഷൂറയിലൂടെ ജനിക്കാൻ പോവുന്ന കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് താരകുടുംബം. ഫെബ്രുവരിയിലോ മാർച്ച് മാസത്തിലോ ആയിട്ട് കുഞ്ഞ് വന്നേക്കുമെന്നാണ് വിവരം. ആശുപത്രിയിലേക്ക് പോവുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളൊക്കെ ഏകദേശം പൂർത്തിയായെന്ന് പറഞ്ഞാണ് താരങ്ങൾ എത്തിയിരുന്നത്. ആരാധകരും ഈ കുടുംബത്തിലെ പുതിയ ആളെ കാണാനായി കാത്തിരിക്കുകയാണ്. പുതിയ ആളുകൂടെ എത്തുന്നതോടെ വീഡിയോകളും രസകരമായി മാറുമെന്നാണ് ആരാധകർ പറയുന്നത്. നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസകളുമായി എത്തുന്നത്.


Click it and Unblock the Notifications